കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സാജന്‍ ഇഫക്ട്: കെട്ടിട നിര്‍മാണ അദാലത്തുകളുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി സംരഭകന്‍ സാജന്‍ പാറയിലിന്റെ ആത്മാഹുതി സര്‍ക്കാര്‍ ചുവപ്പുനാടകളുടെ കെട്ടഴിക്കുന്നു. ആന്തൂര്‍ നഗരസഭയിലെ ബക്കളത്ത് സാജന്‍ നിര്‍മിച്ച പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്ററിനണ് ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമളയും സെക്രട്ടറി ഗിരീഷും അനുമതി നിഷേധിച്ചതാണ് സാജന്‍ ജീവനൊടുക്കാന്‍ കാരണമെന്നു ഭാര്യബീനയും ബന്ധുക്കളും ആരോപിച്ചു.

ബൈക്ക് മോഷണം പോയ സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍; പിടിയിലായത് വില്‍ക്കാനുള്ള ശ്രമത്തിനിടെ!!ബൈക്ക് മോഷണം പോയ സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍; പിടിയിലായത് വില്‍ക്കാനുള്ള ശ്രമത്തിനിടെ!!

പി കെ ശ്യാമളയ്ക്കും ഉദ്യോഗസ്ഥന്‍മാര്‍ക്കുമെതിരെ ഇവര്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുകയും ചെയ്തു. നൈജീരിയയില്‍ ഏറെക്കാലം ജോലി ചെയ്ത സാജന്‍ കൊറ്റാളിയിലെ സജീവ സി പിഎം പ്രവര്‍ത്തകനും പി ജയരാജനോ് ഏറെ അടുപ്പം പുലര്‍ത്തുന്ന വ്യക്തിയുമായിരുന്നു. നിസാരകാരണങ്ങള്‍ പറഞ്ഞ് ആന്തൂര്‍ നഗരസഭ പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് സാജന്റെ ജീവനൊടുക്കിയതെന്ന ആരോപണം ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ചു. ഇതോടെ നഗരസഭാ ചെയര്‍പേ്‌സണ്‍ പി കെ ശ്യാമളയും വിഷയത്തില്‍ അന്യായമായി മന്ത്രിയുടെ ഓഫിസുവഴി ഇടപെട്ടുവെന്ന ആരോപണം അവരുടെ ഭര്‍ത്താവ് എം വി ഗോവിന്ദനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി.

sajan12-15609517

ഇതോടെ പി.ജയരാജനും കണ്ണൂര്‍ ജില്ലാകമ്മിറ്റി നേതാക്കളും ഒരു ഭാഗത്തും മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സംസഥാന സെക്രട്ടറിയുടെയും പിന്‍തുണയുള്ള എം.വി ഗോവിന്ദന്‍ മറുഭാഗത്തുമായി യുദ്ധമാരംഭിച്ചു. സിപിഎമ്മിലെ ഉള്‍പാര്‍ട്ടി വിഭാഗീയതയുടെ ആക്കം കൂട്ടുന്ന സംഭവങ്ങളാണ് ഇതിനെ തുടര്‍ന്നുണ്ടായത്. ധര്‍മശാലയില്‍ നടന്ന സി.പി. എം വിശദീകരണ യോഗത്തില്‍ വച്ച് ഈ വിഷയം കൈക്കാര്യം ചെയ്തതില്‍ പികെ ശ്യാമളയ്ക്കു വീഴ്ചപറ്റിയെന്ന പരസ്യവിമര്‍ശനം ജയരാജന്‍ ഉന്നയിച്ചത് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തിക്കിരയാക്കി. ഇതോടെ ജയരാജനെ പരസ്യമായി തിരുത്തി പി കെ ശ്യാമളയുടെ പക്ഷം ചേര്‍ന്നുകൊണ്ട് സംസ്ഥാന കമ്മിറ്റി നിലപാട് സ്വീകരിച്ചു. പാര്‍ട്ടി കണ്ണൂര്‍ ഘടകത്തിലെ വിഭാഗീയത ആളിക്കത്തിച്ചതിനോടൊപ്പം സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെടാനും സാജന്റെ ആത്മഹത്യയിടയാക്കി.കിട്ടിയ അവസരം മുതലെടുത്തുക്കൊണ്ട് ബി.ജെ.പിയും കോണ്‍ഗ്രസും ആന്തൂര്‍ നഗരസഭയക്കും പിണറായി സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ചു. പ്രവാസികള്‍ക്ക്‌കൊലക്കയര്‍ തീര്‍ക്കുന്ന സര്‍ക്കാരാണിതെന്നു പ്രതിപക്ഷം പ്രചണ്ഡ പ്രചരണം നടത്തി.

ഇതോടെയാണ് മുഖം രക്ഷിക്കാനായി തദ്ദേശ സ്വയംഭരണ വകുപ്പ് സത്വര നടപടി സ്വീകരിച്ചത്. നഗരസഭാ സെക്രട്ടറിയെയും എന്‍ജിനിയറെയും നീക്കിയതിനു ശേഷം അതിവേഗം തന്നെ പാര്‍ത്ഥാസിന് അനുമതി നല്‍കാന്‍ മന്ത്രി എ.സി മൊയ്തീന്‍ ഉത്തരവിടുകയായിരുന്നു. ഇതിനു ശേഷം ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ കെട്ടിടനിര്‍മാണ അനുമതിയും മറ്റുവിഷയങ്ങളും പഞ്ചായത്ത് തലം മുതല്‍ കോര്‍പറേഷന്‍ വരെയുള്ള സ്ഥാപനങ്ങളില്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതിനായി അദാലത്തുകള്‍ നടത്താന്‍ തീരുമാനിച്ചത്. വരും ദിവസങ്ങളില്‍ സംസഥാന വ്യാപകമായി കെട്ടിട നിര്‍മാണ അദാലത്തുകള്‍ നടത്തും. ഓരോഫയലും ഓരോ ജീവിതമാണെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് സംരഭകരുടെ നീറുന്ന പ്രശ്‌നങ്ങള്‍ കാണുന്നതിനായി സ്വന്തം നാട്ടിലെ ഒരു യുവവ്യവസായി ആത്മഹത്യചെയ്യേണ്ടി വന്നുവെന്നു മാത്രം.

English summary
Sajan effect local bodies calling adalats for construction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X