കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മന്ത്രി മൊയതീനുമുന്നില്‍ നഗരസഭാ തീരുമാനത്തില്‍ ഇളവു തേടി സാജന്റെ ഭാര്യയും പിതാവും

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ നടക്കുന്ന കെട്ടിട നിര്‍മ്മാണ ഫയല്‍ അദാലത്തില്‍ പങ്കെടുക്കാനെത്തിയ മന്ത്രി എ.സി മൊയ്തീനിനു മുന്നില്‍ നിവേദനവുമായി പ്രവാസി വ്യവസായി സാജന്റെ ഭാര്യ ബീനയും പിതാവും. പാര്‍ഥാസ് കണ്‍വെന്‍ഷന്‍ സെന്ററിന്റെ പിറകു വശത്തെ വാട്ടര്‍ ടാങ്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട ആന്തൂര്‍ നഗരസഭയുടെ തീരുമാനത്തില്‍ ഇളവു തേടിയാണ് സാജന്റെ ഭാര്യ ബീനയും പിതാവും എത്തിയത്. നിവേദനം സ്വീകരിച്ച മന്ത്രി ഇളവുമായി ബന്ധപ്പെട്ട കാര്യം നഗരസഭയുമായി സംസാരിക്കാമെന്ന് ഉറപ്പു നല്‍കി.

ഷുഹൈബ് വധത്തിലെ ഗൂഡാലോചനക്കേസ്: കണ്ണൂരില്‍ വീണ്ടും സിപിഎം- കോണ്‍ഗ്രസ് രാഷ്ട്രീയ പോരിന് കളമൊരുക്കം! ഷുഹൈബ് വധത്തിലെ ഗൂഡാലോചനക്കേസ്: കണ്ണൂരില്‍ വീണ്ടും സിപിഎം- കോണ്‍ഗ്രസ് രാഷ്ട്രീയ പോരിന് കളമൊരുക്കം!

വാട്ടര്‍ ടാങ്ക് പൊളിച്ചു നീക്കാന്‍ ബുദ്ധിമുട്ടാണെന്നും എടുത്തു മാറ്റുന്നതിന് ക്രെയിന്‍ ഉള്‍പ്പെടെ ഭീമമായ തുക ആവശ്യമാണെന്നും ബീന നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്രയും തുക മുടക്കാനുള്ള സാമ്പത്തിക സ്ഥിതി ഇപ്പോഴില്ലെന്നും നഗരസഭയില്‍ നിന്നും ഇളവു അനുവദിക്കണമെന്നും അറിയിക്കാനാണ് മന്ത്രിയെ നേരിട്ടു കണ്ടത്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ മന്ത്രി നേരിട്ട് കേള്‍ക്കുകയും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

sajanpara-1563

നിരവധി പേരാണ് അദാലത്തില്‍ പങ്കെടുക്കാന്‍ അപേക്ഷ നല്‍കിയത്. കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട നിയമങ്ങളെ സംബന്ധിച്ച് ജനങ്ങള്‍ക്ക് അറിവില്ലാത്തത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ലീഫ് ലെറ്റ് തയ്യാറാക്കി വരികയാണ്. കേരളത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് കാതലായ മാറ്റം അനിവാര്യമാണ്. നിയമത്തിന്റെ നൂലാമാലകളില്‍ കുടുങ്ങിയിരിക്കുകയാണ് നിരവധി കെട്ടിടങ്ങള്‍. ചെറിയ പ്രശ്നങ്ങളായിരിക്കും ഇത്തരത്തിലുണ്ടാവുക. ഇതിനായി ഉദ്യോഗസ്ഥരുടെ കൂട്ടായ ഉത്തരവാദിത്വം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. കോര്‍പറേഷന്‍ മേയര്‍ ഇ.പി ലത അധ്യക്ഷനായി. ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ്, ടി.ഒ മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Sajan's wife and father mets minister AC moitheen on approval for shoping complex
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X