കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സലാഹുദ്ദീൻ വധം: കേസിൽ നിർണ്ണായക തെളിവു ലഭിച്ചുവെന്ന് പോലീസ്!!

  • By Desk
Google Oneindia Malayalam News

കൂത്തുപറമ്പ്: എസ്ഡിപിഐ പ്രവർത്തകന്റെ വധവുമായി ബന്ധപ്പെട്ട് പോലീസ് നടത്തുന്ന അന്വേഷണം അന്തിമഘട്ടത്തിലേക്ക്. കേസിൽ മറ്റു പ്രതികളെ ഉടൻ പിടികൂടാനാവുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ഇതിനിടെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ മുഹമ്മദ് സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നിര്‍ണ്ണായകമായ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. സമീപത്തെ രണ്ട് വീടുകളില്‍ നിന്നുള്ള ക്യാമറകളില്‍ നിന്നാണ് പോലീസ് ദൃശ്യങ്ങള്‍ ശേഖരിച്ചത്. നേരത്തെ കണ്ണവത്തെ ജനകീയ സമിതി സ്ഥാപിച്ച ക്യാമറകളില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ക്കു പുറമെയാണ് ഇപ്പോള്‍ പുതിയ ദൃശ്യങ്ങള്‍ ലഭിച്ചത്. എല്ലാ ദൃശ്യങ്ങളും ചേര്‍ത്തുവെച്ചപ്പോള്‍ പ്രതികളെക്കുറിച്ചും സംഭവം നടന്ന രീതിയെക്കുറിച്ചും പോലീസിന് കൃത്യമായ ചിത്രം തെളിഞ്ഞു കിട്ടിയെന്നാണ് സൂചന.

കർഷകരുടെ 'റെയിൽ റോക്കോ' സമരം; ചരക്കുനീക്കത്തെ പ്രതികൂലമായി ബാധിക്കുമെന്ന് റെയിൽവേകർഷകരുടെ 'റെയിൽ റോക്കോ' സമരം; ചരക്കുനീക്കത്തെ പ്രതികൂലമായി ബാധിക്കുമെന്ന് റെയിൽവേ

സലാഹുദ്ദീന്റെ കാറിന് ഇടിച്ച ബൈക്കും മറ്റു പ്രതികള്‍ സഞ്ചരിച്ച കാറും കൂത്തുപറമ്പ് ഭാഗത്തു നിന്ന് തന്നെയാണ് പിന്തുടര്‍ന്നിരുന്നതെന്ന് വ്യക്തമായതാണ് അന്വേഷണ സംഘം നൽകുന്ന സൂചന. സലാഹുദ്ദീൻ സഞ്ചരിച്ച കാറിനു പിന്നാലെ പിൻതുടർന്ന അക്രമികൾ
ഒഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ബൈക്ക് പിന്നിലിടിക്കുകയായിരുന്നു. പുറകിൽ വന്നിടിച്ചതിന്റെ ശബ്ദം കേട്ട് എന്താണെന്ന് നോക്കുന്നതിനായി സലാഹുദ്ദീന്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങുകയായിരുന്നു. വിജനമായ സ്ഥലമായിട്ടും ഏതാനും പേര്‍ ഓടിക്കൂടുന്നത് കണ്ട് മറ്റു പ്രതികളുടെ കാര്‍ നിര്‍ത്താതെ മുന്നോട്ടുപോയി.

 salahudhinsdpi-

ഈ സമയം കൃത്യം നടത്തണോ എന്ന ആശയക്കുഴപ്പം ഇവര്‍ക്കുണ്ടായി. നേരത്തെ പുഴക്കരയില്‍ കാത്തുനില്‍ക്കാന്‍ പറഞ്ഞ പ്രതികളാണ് ഓടിയെത്തിയതെന്ന് മനസ്സിലായതോടെ കാര്‍ തിരികെ സംഭവസ്ഥലത്ത് എത്തുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ കൃത്യം നടത്തിയ ശേഷം മടങ്ങി. കാറിനെ പിന്തുടര്‍ന്ന ബൈക്ക് ഒരു വീടിനു മുമ്പില്‍ നിര്‍ത്തുന്നതും അവിടുന്ന് ഒരാള്‍ കൂടി കയറുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട് എസ്ഡിപിഐ പ്രവർത്തകനായ സലാഹുദ്ദീൻ എ ബിവിപി നേതാവ് ശ്യാമപ്രസാദ് വധക്കേസിൽ ഏഴാം പ്രതിയാണ്. ഗൂഢാലോചനയാണ് ഇയാൾക്കെതിരെ ചുമത്തിയ കുറ്റം. കോടതിയിൽ കീഴടങ്ങിയ ഇദ്ദേഹം പുറത്തിറങ്ങിയപ്പോഴാണ് കൊല്ലപ്പെടുന്നത്.

English summary
Salahuddin murder case: Police got sufficient evidences in the case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X