• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കിയാൽ വൻ നഷ്ടത്തിൽ? കരാർ കമ്പനി പാലം വലിച്ചു, കണ്ണൂര്‍ വിമാനത്താവളത്തില്‍ ശമ്പളം മുടങ്ങുന്നു

  • By Desk

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരുകിക്കയറ്റിവര്‍ ശമ്പളം കിട്ടാതെ വലയുന്നു. ഭരിക്കുന്ന സമയങ്ങളില്‍ കോണ്‍ഗ്രസും സിപിഎമ്മുമാണ് തങ്ങളുടെ പ്രവര്‍ത്തകരെയും ബന്ധുക്കളെയും ഇഷ്ടക്കാരെയും കണ്ണുര്‍ വിമാനത്താവളത്തിലെ കരാര്‍ ജോലികളില്‍ തിരുകിക്കയറ്റിയത്. ഇതുകുടാതെ വിമാനത്താവളത്തിനു ഭുമി വിട്ടുകൊടുത്തവരെന്ന മറവില്‍ സിപി എം പ്രാദേശിക ഘടകങ്ങളില്‍ നിന്നും ധാരാളംപേരെ റിക്രുട്ട്‌മെന്റ് ചെയ്തു. കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതിക്കാരെയും ധാരാളം കയറ്റിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി പുറം ജോലിക്കും ക്ലിനിങ്ങിനും കരാറെടുത്ത കമ്പനി ഇവര്‍ക്ക് ശമ്പളം കൊടുക്കുന്നില്ല.

സുധീരന് അവസരവാദമെന്ന് അബ്ദുള്ളക്കുട്ടി: സാറ് അന്ന് എവിടെയായിരുന്നു, മോദിക്ക് വീണ്ടും പ്രശംസ

ക്ലിനിങ്ങ് ജോലിക്ക് നിയമിച്ചവര്‍ക്ക് ഒരു ദിവസം 250- മുതല്‍ 300 രുപവരെയാണ് വേതനം.രാപകല്‍ ഭേദമില്ലാതെയാണ് ഇവരുടെ ഡ്യുട്ടി. നാട്ടില്‍ നാടന്‍ പണിക്ക് പോയാല്‍ ഒരു സ്തിക്ക് 500രുപയാണ് കുലി. ഭക്ഷണവും വിശ്രമവും വേറെയും കിട്ടും. രാവിലെ ഒന്‍പതര മുതല്‍ വൈകുന്നേരം നാലരവരെ മാത്രമേ ജോലി ചെയ്യണ്ടതുളളു. ഇതില്‍ വിശ്രമമെന്ന പേരില്‍ ഒന്നര മുതല്‍ മുന്നുമണിവരെ ഉറങ്ങാം. ഈയൊരു അവസ്ഥ നാട്ടിന്‍മ്പുറങ്ങളില്‍ നിലനില്‍ക്കുമ്പോഴാണ് കണ്ണുര്‍ വിമാനത്താവളത്തില്‍ ജോലിയെന്ന വ്യാമോഹത്തില്‍ പലരും വീണുപോയത്.

പി. എഫ്, ഇ. എസ്. ഐ തുടങ്ങിയ ആനുകുല്യങ്ങള്‍ ലഭിക്കുമെന്നു പ്രതിക്ഷിച്ചവര്‍ക്കു ഇപ്പോള്‍ ശമ്പളം പോലും ലഭിക്കുന്നില്ല. ഇതോടെ സി. പി. എമ്മില്‍ വന്‍ പൊട്ടിത്തെറി രുപപ്പെട്ടിരിക്കുകയാണ്.സി.പി. എം മട്ടന്നുര്‍ ഏരിയാകമ്മിറ്റിയാണ് ഇവരില്‍ ഭുരിഭാഗം പേരെയും റിക്രുട്ട് ചെയതത്. പാര്‍ട്ടിക്കു വേണ്ടി വിവിധഅക്രമക്കേസില്‍ പ്രതികളാക്കപ്പെട്ടു ജയില്‍വാസമനുഷ്ഠിക്കുന്നവരുെട ഭാര്യമാര്‍ വരെ ഇൗക്കുട്ടത്തിലുണ്ട്. കിയാല്‍ നേരിട്ട് ശമ്പളം കൊടുക്കുമെന്നു പ്രതിക്ഷിച്ചാണ് പലരും ജോലിക്ക് കയറിയത്. എന്നാല്‍ ഇവരെ തുടക്കത്തിലെ കൈയൊഴിഞ്ഞ കിയാല്‍ കരാര്‍ കമ്പിനിക്കാരെ ഏല്‍പ്പിക്കുകയായിരുന്നു. ഇവരാകാട്ടെ അതിസമര്‍ഥമായി തൊഴിലാളികളെ ചുഷണം ചെയ്യുകയാണ്.

 പരിയാരത്തിന്റെ വഴിയെ വിമാനത്താവളവും

പരിയാരത്തിന്റെ വഴിയെ വിമാനത്താവളവും

സര്‍ക്കാര്‍ ഖജനാവിലെ പണം ധുര്‍ത്തടിച്ചു തീര്‍ക്കുന്ന പരിയാരം ഗവ. മെഡിക്കല്‍ കോളജിന്റെ വഴിയെ തന്നെയാണ് കണ്ണുര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെയും യാത്ര.പ്രവര്‍ത്തനമാരംഭിച്ച് ആറു മാസം പിന്നിടുമ്പോള്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച കണ്ണൂര്‍ വിമാനത്താവളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുവരികയാണ്. വരവും ചെലവും തമ്മില്‍ വന്‍ വ്യത്യാസമാണ് കിയാല്‍ നേരിടുന്ന മുഴുത്ത പ്രതിസന്ധി. ഈസാഹചര്യം തുടര്‍ന്നപ്പോള്‍ ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെയുള്ളവ വൈകാന്‍ തുടങ്ങി. വിമാനത്താവളം ഉദ്ഘാനം ചെയ്യുന്നതിനു മുന്‍പെ കൈയടക്കിയ സി.പി. എം വരവൊന്നും നോക്കാതെ ഭരണതല സമര്‍ദ്ദം ഉപയോഗിച്ചു കണ്ടമാനം നിയമനം നടത്തി തുടങ്ങി. ഈക്കാര്യം എതിര്‍ത്ത ബാലകിരണ്‍ ഐ.പി. എസിനെ കിയാല്‍ എം.ഡി സ്ഥാനത്തു നിന്നും തെറിപ്പിക്കുകയും തങ്ങളുടെ ഇഷ്ടക്കാരനായ തുളസീദാസിനെ കൊണ്ടുവരികയും ചെയ്തു. ഇപ്പോള്‍ കണ്ണുര്‍ വിമാനത്താവളത്തില്‍ നിയമനങ്ങള്‍ നടത്തുന്നത് മട്ടന്നുരിലെ സി.പി. എം നേതാക്കളാണ്.വ്യവസായ മന്ത്രിയുടെ സ്വാധീനം മുതലെടുത്താണ് മുങ്ങുന്ന കപ്പലായ കിയാലില്‍ ഇവര്‍ ആളെ വാരിക്കോരി കുട്ടുന്നത്.കൂടുതല്‍ വരുമാനം കണ്ടെത്താനുള്ള സംവിധാനങ്ങള്‍ അടിയന്തിരമായി ഒരുക്കിയില്ലെങ്കില്‍ വടക്കെ മലബാറിന്റെ അഭിമാനമായ ഈ പദ്ധതി അടച്ചുപുട്ടുകയോ അദാനിപ്പോലുള്ള വമ്പന്‍മാരെ ഏല്‍പിക്കുകയോ ചെയ്യേണ്ടിവരും.

യാത്രക്കാരുണ്ട് പണമില്ല

യാത്രക്കാരുണ്ട് പണമില്ല

പ്രതിമാസം 13 കോടി രൂപയാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ നടത്തിപ്പിനാവശ്യം. എന്നാല്‍, 4 കോടി രൂപ മാത്രമാണ് വരുമാനം. 892 കോടി രൂപയാണ് വിമാനത്താവളത്തിന്റെ വായ്പ. 7.5 കോടി രൂപ പ്രതിമാസം പലിശ ഇനത്തില്‍ തിരിച്ചടയ്ക്കണം. സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുടെ ശമ്പള ഇനത്തില്‍ 2.85 കോടി രൂപയും കിയാല്‍ ജീവനക്കാരുടെ ശമ്പള ഇനത്തില്‍ 75 ലക്ഷവും. ശുചീകരണത്തിനു 77 ലക്ഷവും വൈദ്യുതി ബില്‍ ഇനത്തില്‍ ഒരു കോടിയോളം രൂപയും വാടകക്കെടുത്ത വാഹനങ്ങളുടെ ഇനത്തില്‍ 20 ലക്ഷത്തോളം രൂപയും പ്രതിമാസം ചെലവു വരും. പ്രതിമാസം ഒന്നര ലക്ഷം യാത്രക്കാരാണ് കണ്ണൂര്‍ വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നത്. തൊട്ടടുത്തുള്ള കോഴിക്കോട് വിമാനത്താവളത്തേക്കാള്‍ വളരെ കൂടുതലാണിത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഗോ എയര്‍, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എന്നീ വിമാന കമ്പനികളാണ് നിലവില്‍ കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്തുന്നത്.

 പണമുണ്ടാക്കാനുള്ള വഴികള്‍ കട്ടപ്പുറത്ത്

പണമുണ്ടാക്കാനുള്ള വഴികള്‍ കട്ടപ്പുറത്ത്

ഡ്യൂട്ടി പെയ്ഡ് ഷോപ്പുകള്‍, ഫുഡ് കോര്‍ട്ടുകള്‍, മറ്റു വ്യാപാര സ്ഥാപനങ്ങള്‍, പരസ്യങ്ങള്‍, താമസ, വിശ്രമ സൗകര്യങ്ങള്‍ തുടങ്ങി യാത്രാ നിരക്കിലൂടെയല്ലാത്ത വരുമാനത്തിലൂടെയാണ് രാജ്യത്തെ മിക്ക വിമാനത്താവളങ്ങളും വരുമാനം കണ്ടെത്തുന്നത്. പ്രതിമാസം ഒന്നര കോടി വരെയാണ് മറ്റു വിമാനത്താവളങ്ങളില്‍ ഈ ഇനത്തില്‍ ലഭിക്കുന്ന വരുമാനം. എന്നാല്‍, പ്രവര്‍ത്തനം ആരംഭിച്ച് ആറു മാസം പിന്നിടുമ്പോഴും കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇവയൊന്നും തന്നെ യാഥാര്‍ഥ്യമായിട്ടില്ല. എയര്‍പോര്‍ട്ട് വില്ലേജ് അടക്കമുള്ള ബൃഹദ് പദ്ധതികള്‍ പലതും പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി. കണ്ണൂരില്‍ വിമാനത്താവളത്തോടനുബന്ധിച്ച് വ്യാപാര വ്യവസായ സമുച്ചയങ്ങളും ടൂറിസം പദ്ധതികളും ആരംഭിക്കുന്നതിനു താല്‍പര്യം പ്രകടിപ്പിച്ച് പ്രവാസി സംഘടനകളും വ്യക്തികളും നോര്‍ത്ത് മലബാര്‍ ചേംബര്‍ അടക്കമുള്ള സംഘടനകളുമായി ബന്ധപ്പെട്ടു വരുന്നുണ്ടെങ്കിലും കിയാല്‍ തുടര്‍ പ്രവര്‍ത്തനം നടത്താത്തത് പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതിനു തടസ്സമായി. ഡേ ഹോട്ടല്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ അടുത്തിടെയാണ് ആരംഭിച്ചത്. 20 കോടി രൂപ ചെലവില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനു മുമ്പു തന്നെ ഡേ ഹോട്ടല്‍ അടക്കമുള്ള വരുമാനം തരുന്ന പദ്ധതികള്‍ക്കായിരുന്നു മുന്‍ഗണന നല്‍കേണ്ടിയിരുന്നത് എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

 മുന്‍ഗണന വിദേശ വിമാന സര്‍വിസുകള്‍ക്ക്

മുന്‍ഗണന വിദേശ വിമാന സര്‍വിസുകള്‍ക്ക്

വിദേശ വിമാനങ്ങള്‍ക്കു സര്‍വീസ് നടത്തലയ അധികൃതര്‍ ഈ മാസം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുക. ഗള്‍ഫ് സെക്ടറുകളിലേക്കടക്കം കണ്ണൂരില്‍ നിന്നും യാത്രക്കാര്‍ ഏറെയുണ്ട്. ആവശ്യത്തിനു സര്‍വീസ് ഇല്ലാത്തതിനാല്‍ ഇവര്‍ കോഴിക്കോട്, മംഗലാപുരം വിമാനത്താവളങ്ങളെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. കണ്ണൂരില്‍ നിന്നുള്ള ടിക്കറ്റ് നിരക്കുകളിലെ വര്‍ധന സംബന്ധിച്ചും പരാതികളേറെയുണ്ട്. ഇതിനു പരിഹാരം വേണമെന്ന് പ്രവാസി സംഘടനകളടക്കം ആവശ്യപ്പെടുന്നുണ്ട്. ഗള്‍ഫ് സെക്ടറിനു പുറമെ, കൊളംബോ, ക്വലാലംപുര്‍, സിംഗപ്പുര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കു സര്‍വീസ് നടത്തുന്നതിനു വിമാന കമ്പനികള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഈക്കാര്യവും കേന്ദ്രവ്യോമയാന മന്ത്രാലയം പരിഗണിച്ചേക്കും.

English summary
Salary crisis in Kannur International airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more