മദ്രസ വിഷയത്തിൽ സമസ്‌തയുടെയും എംഇഎസിന്റെയും പ്രസ്‌താവനകൾ തെറ്റിദ്ധാരണജകം; എപി അബ്‌ദുള്ളക്കുട്ടി
കണ്ണൂർ : മദ്രസകൾ അടച്ചുപൂട്ടണമെന്ന വിവാദമുണ്ടായത് കേന്ദ്ര ബാലാവകാശ കമ്മിഷന്റെ ഒരു നിർദ്ദേശത്തിനെ കുറിച്ച് മാത്രമാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനും ബിജെപി അഖിലേന്ത്യാ ഉപാധ്യക്ഷനുമായ എപി അബ്‌ദുള്ളക്കുട്ടി. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്രസയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ പൊതുവിദ്യാലയങ്ങളിൽ പഠിക്കണമെന്ന ആത്മാർത്ഥമായ ഒരു നിർദ്ദേശമായിരുന്നു അത്.
ഇതു കേട്ടപ്പാതി കേൾക്കാത്ത പാതി സമസ്തയിലെ സമദ് പൂക്കോട്ടൂരും എം.ഇ എസിലെ ഫസൽ ഗഫൂറുമൊക്കെ തെറ്റിദ്ധാരണജനകമായ പ്രസ്താവനയിറക്കിയത് വേദനാജനകമാണ്. കേരളത്തിലെ മുസ്ലിം കുട്ടികൾക്ക് ആധുനികവിദ്യാഭ്യാസം നൽകുന്നതിൽ പ്രവർത്തിച്ച സംഘടനയാണ് എംഇഎസെന്ന് ഫസൽ ഗഫൂർ ഓർക്കണമായിരുന്നുവെന്നും അബ്‌ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടി. കേരളത്തിലെ അവസ്ഥയല്ല നോർത്ത് ഇന്ത്യയിലെ മദ്രസകളുടെത്.

അവിടെ രാവിലെ മുതൽ രാത്രി വരെ കുട്ടികൾ മദ്രസയിലാണ്. യുപിയിൽ യോഗിയും ആസാം മുഖ്യമന്ത്രിയുമൊക്കെ ഇതിന് മാറ്റമുണ്ടാക്കാനാണ് ശ്രമിച്ചത്. ഒരു മൈനോറിറ്റി സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി കുട്ടികളോട് പറഞ്ഞത് നിങ്ങൾ ഒരു കൈയ്യിൽ ഖുറാനും മറുകൈയ്യിൽ കംപ്യുട്ടറും ഏന്തണമെന്നാണ്. എന്നാൽ മാത്രമേ രാജ്യത്തിൻ്റെ വികസന വഴികളിൽ വരും നാളുകളിൽ കൂടെ ചേരാൻ കഴിയുകയുള്ളൂവെന്നാണ് അദ്ദേഹം ഉദ്യേശിച്ചത്.
സിഐഎ വന്നപ്പോൾ രാജ്യത്ത് ചിലരുണ്ടാക്കിയ ബഹളം പോലെ തന്നെയാണ് ഇത്. അന്ന് മോദി സർക്കാർ എല്ലാവരെയും പാക്കിസ്ഥാനിലേക്ക് ഓടിക്കുമെന്നാണ് പറഞ്ഞത്. എന്നാൽ പാക്കിസ്ഥാനിൽ നിന്നും വന്നവർക്ക് പോലും കേരളത്തിൽ വരെ പൗരത്വം കൊടുത്തത് നാം കണ്ടില്ലേയെന്ന് അബ്ദുള കുട്ടി ചോദിച്ചു. സച്ചാർ കമ്മിഷൻ റിപ്പോർട്ടിൽ മദ്രസകളിൽ മാറ്റം വരുത്തേണ്ടതിനെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. കേരളത്തിൽ മദ്രസാ പഠനത്തിനൊപ്പം ആധുനിക വിദ്യാഭ്യാസം ലഭിച്ചതുകൊണ്ടാണ് മുസ്ലീംങ്ങൾ സാമ്പത്തികമായും വിദ്യാഭ്യാസ പരമായും പുരോഗമിച്ചത്.
നമ്മളൊക്കെ രാവിലെ ഒരു മണിക്കൂർ മദ്രസയിലും ബാക്കിയുള്ള സമയങ്ങളിൽ സ്‌കൂളുകളിലും കോളേജുകളിലും ലോ കോളേജുകളിലുമൊക്കെ പോയാണ് പഠിച്ചത്. എന്നാൽ കേരളത്തിലെ അവസ്ഥയല്ല ബിഹാറിലുമൊക്കെ അവിടുത്തെ ചില മദ്രസകളിൽ പാക്കിസ്ഥാൻ സിലബസാണ് ഇപ്പോഴും പഠിപ്പിക്കുന്നത്. കേരളത്തിൽ സ്ഥിതിയല്ല എന്നാൽ കേരളത്തിൽ ഒറ്റ മദ്രസ മാത്രമേ കേന്ദ്രസർക്കാർ പൂട്ടിച്ചിട്ടുള്ളു.
അതു പോപ്പുലർ ഫ്രണ്ടിൻ്റെ മഞ്ചേരിയിലുള്ളഗ്രീൻ വാലി മദ്രസ മാത്രമാണ്. കൈയ്യും കാലും വെട്ടാനാണ് അവിടെ പഠിപ്പിച്ചിരുന്നത്. കേരളത്തിലുള്ള രാഷ്ട്രീയക്കാരോ സർക്കാരോ യൊന്നുമല്ല അതുപൂട്ടിച്ചത്. അമിത് ഷായെ ന്ന നട്ടെല്ലുള്ള ആൺകുട്ടിയാണ്. നോർത്ത് ഇന്ത്യയിൽ മദ്രസ വിദ്യാർത്ഥികൾ വസ്ത്രം ധരിക്കുന്നത് പ്രത്യേകരീതിയിലാണ് പൊതു സമൂഹത്തിൽ നിന്നും വേറിട്ട് നിൽക്കുന്നതാണിത്. സൗദിയിൽപ്പോലും ഇങ്ങനെയില്ല.
മദ്രസ രംഗത്ത് കാലാനുസൃത മാറ്റമുണ്ടാക്കാനാണ് കേന്ദ്ര ബാലാവകാശ കമ്മിഷൻ ഇടപെടുന്നത്. അതിനായുള് നിർദ്ദേശങ്ങൾ മാത്രമാണ് ഇപ്പോൾ മുൻപോട്ടു വെച്ചിട്ടുള്ളത്. പൊതുവിദ്യാദ്യാസം എല്ലാവർക്കും ലഭിച്ചെങ്കിൽ മാത്രമേ രാജ്യപുരോഗതിയുണ്ടാകൂ. ഹജ്ജ് രംഗത്ത് കേന്ദ്ര സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ എല്ലാവർക്കും ഗുണകരമായിയിട്ടുണ്ട്' വിഐപി കൾച്ചർ ഇപ്പോൾ ഹജ്ജ് രംഗത്തു നിന്നും ഒഴിവായി. അഴിമതിയും കെടുകാര്യസ്ഥതയും ഒഴിവാക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞുവെന്ന് അബ്ദുള്ളക്കുട്ടി കണ്ണൂരിൽ പറഞ്ഞു.
2025ൽ ഹജ്ജ് തീർത്ഥാടനത്തിൻ്റെ ഓൺലൈൻ ബുക്കിങ് പൂർത്തിയായിരിക്കുകയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തീർത്ഥാടകരുള്ളത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തിൽ നിന്നാണ്. 24500 പേരാണ് ഗുജറാത്തിൽ നിന്നും അപേക്ഷിച്ചത്. കേരളത്തിൽ നിന്നും 20100 പേരും അപേക്ഷിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിൽ നിന്നും വെറും അയ്യായിരം പേർ മാത്രമേയുള്ളു. 17000 പേർക്ക് അവിടെ നിന്നും ക്വാട്ടയുണ്ട്. കഴിഞ്ഞ 30 വർഷമായി ഇടതുപക്ഷം ഭരിച്ച ബംഗാളിൽ ന്യൂനപക്ഷം സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും പുറകിലായതു കാരണമാണ് ഹജ്ജ് അപേക്ഷകർ കുറഞ്ഞതെന്ന് അബ്ദുള്ളക്കുട്ടി ആരോപിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications