സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍ അന്തരിച്ചു
കണ്ണൂര്‍: സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റും സമസ്ത കേന്ദ്ര വൈസ് പ്രസിഡന്റുമായ പാപ്പിനിശേരി ഗേറ്റിനു സമീപം ദാറുറഷാദില്‍ പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍ (86) അന്തരിച്ചു. നിലവില്‍ സമസ്ത കണ്ണൂര്‍ ജില്ലാ പ്രസിഡന്റാണ്. വാര്‍ധക്യകാല അസുഖത്തെ തുടര്‍ന്നു കഴിഞ്ഞ 16 മുതല്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ട് 4.30ഓടെയായിരുന്നു അന്ത്യം. മൃതദേഹം വെള്ളിയാഴ്ച രാവിലെ എട്ടുവരെ പാപ്പിനിശേരി ജാമിഅ അസ്അദിയ്യ അറബിക് കോളജില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്നു പാപ്പിനിശേരി കാട്ടിലെപള്ളി (ബിലാല്‍ മസ്ജിദ്) ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കും.

1994 ജനുവരി എട്ടിന് സമസ്ത വിദ്യഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി അംഗമായ അബ്ദുസലാം മുസ്‌ലിയാര്‍ അതേവര്‍ഷം മെയ് 18നു സമസ്ത കേന്ദ്രമുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ പാപ്പിനിശേരി ജാമിഅ അസ്അദിയ്യ അറബിക് കോളജ് പ്രസിഡന്റ് കൂടിയാണ്. 2009 മുതല്‍ 2013 വരെ വിദ്യാഭ്യാസ ബോര്‍ഡിന്റെ ജനറല്‍സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. സമസ്ത ജില്ലാ ജനറല്‍സെക്രട്ടറി, സുന്നി യുവജനസംഘം ജില്ലാപ്രസിഡന്റ്, അത്തര്‍ബിയ്യത്തു സുന്നിയ്യത്തു റഷീദിയ്യ ട്രഷറര്‍, ജാമിഅ അസ്അദിയ്യ കേന്ദ്രകമ്മിറ്റി ജനറല്‍സെക്രട്ടറി, തളിപ്പറമ്പ് അല്‍മഖറുസുന്നിയ്യ ട്രഷറര്‍, ഹിദായത്തുല്‍ ഇസ്‌ലാം സംഘം, മസാലിഹുല്‍ മുസ്‌ലിമീന്‍ സംഘം എന്നിവയുടെ രക്ഷാധികാരി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യമാര്‍: കുഞ്ഞാമിന (വട്ടപ്പൊയില്‍), പരേതയായ എടക്കാട് അവാലില്‍ കൊവ്വറക്കല്‍ നഫീസ. മക്കള്‍: ഹന്നത്ത്, എ.കെ അബ്ദുല്‍ബാഖി (സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ ജനറല്‍സെക്രട്ടറി, ജാമിഅ അസ്അദിയ്യ വര്‍ക്കിങ് സെക്രട്ടറി, പാപ്പിനിശേരി ഹിദായത്ത് ഇംഗ്ലിഷ് മീഡിയം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍), റഹ്മത്ത്, ജുവൈരിയ, ഖലീല്‍റഹ്മാന്‍ (ദുബൈ), പരേതനായ മുഹമ്മദ് ഹബീബുല്ല. മരുമക്കള്‍: ഇ.ടി അബ്ദുസലാം (ദുബൈ), ടി.വി അബ്ദുസലാം മൗലവി (കുവൈത്ത്), പി.ടി.പി സനീന (പാപ്പിനിശേരി), പി.ടി.പി ഷഫീഖ്, കെ.ടി ഫര്‍ഹാന (തളിപ്പറമ്പ്).












Click it and Unblock the Notifications