കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മന്ത്രി ഇപി ജയരാജന്റെ വസതിയിലേക്ക് യുവമോർച്ചാ മാർച്ച്: അക്രമമഴിച്ചുവിട്ടെന്ന് സന്ദീപ് വാര്യർ

  • By Desk
Google Oneindia Malayalam News

കണ്ണൂർ: വ്യവസായ മന്ത്രി ഇ പി ജയരാജന്റെ വസതിയിലേക്ക് യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിന് നേരെ പോലീസും സിപിഎം പ്രവർത്തകരും അക്രമം അഴിച്ചുവിട്ടതായി പരാതി. കണ്ണൂർ ഡിവൈഎസ്പി പി പി സദാനന്ദന്റെ നേതൃത്വത്തിൽ ക്രൂരമായ ആക്രമം അഴിച്ചുവിട്ടെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ബിജെപി ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

എംഎല്‍എ ജീവിതത്തിന് അരനൂറ്റാണ്ട്; ആദ്യ കൂടികാഴ്ച്ച, രാഷ്ട്രീയ ജീവിതം; ഓര്‍മകള്‍ പങ്കിട്ട് സുധീരന്‍ എംഎല്‍എ ജീവിതത്തിന് അരനൂറ്റാണ്ട്; ആദ്യ കൂടികാഴ്ച്ച, രാഷ്ട്രീയ ജീവിതം; ഓര്‍മകള്‍ പങ്കിട്ട് സുധീരന്‍

തെരുവു ഗുണ്ടയെ പോലെയാണ് ഡിവൈഎസ്പി പെരുമാറിയതെന്നും സന്ദീപ് വാര്യർ ആരോപിച്ചു. ഇ പി ജയരാജന്റെ പാപ്പിനിശേരിയിലെ വസതിയിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിനിടെയാണ് ഡിവൈഎസ്പി സദാനന്ദൻ യുവമോർച്ച പ്രവർത്തകന്റെ അടിവയറ്റിൽ ബൂട്ടിട്ട് ചവിട്ടിയത്. ഇയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സിപിഎം കോട്ടയിലേക്ക് യുവമോർച്ച നടത്തിയ മാർച്ച് നൽകുന്ന സന്ദേശം ഉൾകൊള്ളാൻ തയ്യാറാകണമെന്നും സന്ദീപ് വാര്യർ ആവശ്യപ്പെട്ടു. പോലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്താമെന്ന് ആരും കരുതേണ്ടന്നും സന്ദീപ് വാര്യർ പറഞ്ഞു.

yuvamocha-

കേരളാ ബാങ്കിന്റെ കണ്ണൂർ ശാഖയിലെ ലോക്കർ തുറന്ന് പരിശോധിക്കണമെന്നും. ഇപി ജയരാജന്റെ മകൻ നടത്തിയ അഴിമതി ഇടപാടുകൾ സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും സന്ദീപ് വാര്യർ ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം ഇ പി ജയരാജന്റെ മകനെതിരായ തെളിവുകൾ പുറത്ത് വന്നത് സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിലെ വിഭാഗീയത കാരണമാണെന്നും സന്ദീപ് കുറ്റപ്പെടുത്തി. ചൊവ്വാഴ്ച്ച രാവിലെ സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ മന്ത്രി ഇ പി ജയരാജൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയുടെ പാപ്പിനിശേരിയിലുള്ള വസതിയിലേക്ക് മാർച്ച് നടത്തിയ യുവമോർച്ച പ്രവർത്തകരെ സിപിഎം പ്രവർത്തകർ കമ്പുകളും കുറുവടികളുമായി തല്ലിയോടിച്ചുവെന്ന് പരാതി .

ആറോളം നിർത്തിയിട്ട ബൈക്കുകളും അടിച്ചു തകർത്തു പാപ്പിനിശേരി സിപിഎം ഓഫീസിൽ നിന്നും സംഘടിതരായി ഇറങ്ങി വന്ന സിപിഎം പ്രവർത്തകരാണ് സമരം കഴിഞ്ഞു മടങ്ങിപോവുകയായിരുന്നവർക്കെതിരെ അക്രമം നടത്തിയതെന്നാണ് സന്ദീപ് വാര്യരുടെ ആരോപണം. നിരവധി യുവമോർച്ച പ്രവർത്തകർക്കു മർദ്ദനമേറ്റിട്ടുണ്ട്. ഇ പിജയരാജന്റെ വസതിയിലേക്കു പ്രതിഷേധ മാർച്ച് നടത്തിയ യുവമോർച്ച പ്രവർത്തകരെ കണ്ണൂർ ഡിവൈഎസ്പി പി പി സദാനന്ദന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം റോഡിൽ തടഞ്ഞിരുന്നു.

Recommended Video

cmsvideo
Mammootty's viral photo get appreciation from minister | Oneindia Malayalam

ഇതിനെ തുടർന്ന് പോലീസുമായി പ്രവർത്തകർ ഉന്തും തള്ളുമുണ്ടാവുകയും ചെയ്തിരുന്നു. ഇതിനിടെയിൽ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി ചാർജ് നടത്തുകയും ചെയ്തു. സമരം ഉദ്ഘാടനം ചെയ്യാനെത്തിയ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരെ ഉൾപ്പെടെയുള്ളവരെ അറസ്റ്റു ചെയ്തു നീക്കി. ജനാധിപത്യ സമരങ്ങളെ അടിച്ചമർത്തുന്ന പിണറായി സർക്കാരിന്റെ നടപടികൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ആരോപണ വിധേയരായ മന്ത്രിമാർ രാജിവയ്ക്കും വരെ സമരം തുടരുമെന്ന് സന്ദീപ് വാര്യർ ഉദ്ഘാടന പ്രസംഗത്തിനിടെ മുന്നറിയിപ്പു നൽകി.

English summary
Sandeep Warrier against Police and CPM workers over attack against Yuvamorcha march in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X