• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കൊറോണ വൈറസ്: കണ്ണൂർ വിമാനത്താവളത്തിൽ സമ്പൂർണ്ണ അണുനശീകരണം തുടങ്ങി

 • By Desk

കണ്ണൂർ: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യമാകെ ലോക് ഡൗൺ ആചരിക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി അടച്ചിട്ട കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അണു നശീകരണത്തിനുള്ള പ്രവൃത്തി നടന്നു. ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശമനുസരിച്ച് പ്രത്യേക പരിശീലനം ലഭിച്ച വിമാനത്താവളത്തിലെ ശുചീകരണത്തൊഴിലാളികളാണ് അണുനശീകരണത്തിന് നേതൃത്വം നൽകുന്നത്.

കര്‍ണാടകയുടെ ക്രൂരതയ്ക്ക് കത്തിവച്ച് നീതിപീഠം; 6 ജീവന്‍ പൊലിഞ്ഞിട്ടും... എന്താണ് അതിര്‍ത്തി പ്രശ്‌നം

വീണ്ടും തുറക്കുമ്പോഴേക്കും വിമാനത്താവളം പൂർണ സജ്ജമാക്കലാണ് ലക്ഷ്യം. നിലവിലെ സാഹചര്യത്തിൽ ഏപ്രിൽ 14 ന് വിമാനത്താവളം തുറക്കാനാണ് ഡിജിസിഎ. ലക്ഷ്യമിടുന്നത്. ടെർമിനൽ കെട്ടിടത്തോടൊപ്പം എടിസി, ഫയർ സ്റ്റേഷൻ കെട്ടിടങ്ങൾ, ഫ്ളൈ ഓവറുകൾ, റോഡുകൾ എന്നിവയെല്ലാം ശുചീകരിക്കുന്നുണ്ട്. സെക്യൂരിറ്റി ഹോൾഡ് ഏരിയകൾ, ചെക്ക്-ഇൻ കൗണ്ടറുകൾ, ബാഗേജ് കൈകാര്യം ചെയ്യാനുള്ള സൗകര്യം, എമിഗ്രേഷൻ, കസ്റ്റംസ് ഏരിയ, പുറപ്പെടൽ ഗേറ്റുകൾ എന്നിവയും പൂർണമായി അണുവിമുക്തമാക്കുംകൊറോണ വൈറസിനെതിരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ട സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ചാണ് ശുചീകരണം.

വിമാനത്താവളം വീണ്ടും തുറക്കുമ്പോൾ രോഗം തടയാൻ മുൻകരുതൽ നടപടികളെക്കുറിച്ച് വിവിധ സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. പ്രത്യേക സാഹചര്യത്തിൽ സർക്കാർ ആവശ്യപ്പെടുന്ന ഏതു സമയത്തും വിമാനത്താവളം അടിയന്തിര പ്രവർത്തനങ്ങൾക്ക് തയ്യാറാണ്. ലോക് ഡൗണിനെ തുടർന്നാണ് കണ്ണൂർ വിമാനതാവളത്തിൽ നിന്നുമുള്ള മുഴുവൻ ആഭ്യന്തര സർവീസുകളും നിർത്തി യത്.

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും വിദേശ വിമാന സർവീസുകൾക്ക് പിന്നാലെ ആഭ്യന്തര സർവീസുകളും മുഴുവനായി നിർത്തലാക്കുകയായിരുന്നു. ഡയറക്ടർ ഓഫ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിർദേശപ്രകാരമാണ് ഏപ്രിൽ 14 മുതൽ രാജ്യവ്യാപകമായി ആഭ്യന്തര സർവീസ് നിർത്തിവെച്ചത് അത്യാവശ്യഘട്ടങ്ങളിൽ വിമാനസർവീസ് നടത്തേണ്ട സാഹചര്യം വന്നാൽ പ്രവർത്തിക്കാൻ ആവശ്യമായ ജീവനക്കാർ ഇവിടെ ഡ്യൂട്ടിയിൽ തുടരുമെന്ന് വിമാനത്താവള കമ്പനിയായ അധികൃതർ അറിയിച്ചു ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യാൻ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് റീഫണ്ട് സംവിധാനം ഒരുക്കുമെന്ന് വിമാനകമ്പനി അധികൃതർ അറിയിച്ചിരുന്നു.

cmsvideo
  കൊറോണയ്ക്കെതിരെ ഒരുമിച്ച് കേരളം | Oneindia Malayalam

  ജീവനക്കാരുടെ ശമ്പളമുൾപ്പെടെ പ്രതിമാസം മൂന്ന് ' കോടി രൂപയോളം ചെലവിട്ടാൽ മാത്രമേ കണ്ണൂർ വിമാനത്താവളത്തിന് മുന്നോട്ടു പോകാനാവുകയുള്ളൂ എന്നാൽ ഉദ്ഘാടനത്തിനു ശേഷം പ്രതീക്ഷിതുപോലെ വിദേശ വിമാന സർവിസുകൾ നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകാത്തത് കണ്ണുർ വിമാനത്താവള കമ്പനിയായ കിയാലിനെ വെട്ടിലാക്കി. ഇതിനോടൊപ്പം മറ്റു വരുമാന മാർഗങ്ങളായ ഡ്യൂട്ടിഫ്രീ ഷോപ്പ്, കാർഗോ കോംപ്ളക്സ് എന്നിവ തുടങ്ങാൻ കഴിയാത്തതും കണ്ണൂർ വിമാനതാവളത്തിന്റെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചു. എങ്കിലും ലോക്ക്ഡൗൺ കാലാവധി കഴിഞ്ഞാൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഇനിയും വിമാനം കുതിച്ചുയരുമെന്ന പ്രതീക്ഷയിലാണ് കിയാൽ അധികൃതർ.

  English summary
  Sanitization started in Kannur airport after Coronavirus outbreak
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more