കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് സമ്പൂര്‍ണ്ണ അണുവിമുക്തമാവുന്നു: സാനിറ്ററി റൗണ്ട്സ് തുടങ്ങി
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് സമ്പൂര്‍ണ്ണ അണുവിമുക്തമാവുന്നു: സാനിറ്ററി റൗണ്ട്സ് തുടങ്ങി
കണ്ണൂര്‍: പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ സമ്പൂര്‍ണ ശുചിത്വം ഉറപ്പു വരുത്തുന്നതിനായി സാനിറ്ററി റൗണ്ട്സ് ആരംഭിച്ചു. ആശുപത്രിക്കകവും പുറവും പൂര്‍ണമായി രോഗാണുരഹിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തുന്നത്. കാഷ്വാലിറ്റി, ഓപ്പറേഷന് തിയേറ്റര്‍ തുടങ്ങി ഏറ്റവും കൂടുതല്‍ ശുചീകരണം ഏര്‍പ്പെടുത്തേണ്ട സ്ഥലങ്ങളിലാണ് സാനിറ്ററി റൗണ്ട്സ് ആരംഭിച്ചത്.
രോഗികളില്‍ നിന്ന് ഡോക്ടര്‍മാര്‍ക്കും കുട്ടിരിപ്പുകാര്ക്കുമൊക്കെ രോഗം പകരാന്‍ സാധ്യതയുള്ളതിനാല്‍ ആശുപത്രിയുടെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ അണുവിമുക്തമായി നിലനിര്‍ത്തേണ്ടതുണ്ട്. ഇതിന്റെ പ്രാധാന്യം ജീവനക്കാരെയും രോഗികളെയും കൂട്ടിരിപ്പുകാരെയും സന്ദര്‍ശകരെയും ഒരു പോലെ ബോധ്യപ്പെടുത്തുന്നതിന് സാനിറ്ററി റൗണ്ട്സ് നടത്തുന്നത് കൊണ്ട് സാധിക്കും. നേരത്തെ പരിയാരം മെഡിക്കല്‍ കോളജ് ആരംഭിച്ച കാലത്ത് സാനിട്ടറി റൗണ്ട്സ് നടന്നിരുന്നുവെങ്കിലും പിന്നീട് നിര്‍ത്തുകയായിരുന്നു.

സര്‍ക്കാര്‍ മെഡിക്കല്‍ കോളജായി മാറിയതോടെ ഇത് വീണ്ടും കാര്യക്ഷമമായി നടത്താന്‍ തീരുമാനിക്കുകയായിരുന്നു. മാസത്തില്‍ ഒരു തവണ ആശുപത്രിയിലെ ഉന്നതതലത്തിലുള്ളവരെല്ലാം ഒന്നിച്ച് ശുചിത്വ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കും. ആഴ്ചയിലൊരിക്കല്‍ ആര്‍എംഒ യുടെ നേതൃത്വത്തിലും പരിശോധനകള്‍ ഉണ്ടാവും. നിലവില്‍ മെഡിക്കല്‍ കോളജില്‍ പകല്‍ സമയങ്ങളില്‍ 50 പേരും രാത്രിയില്‍ 20 പേരും മുഴുവന്‍ സമയ ശുചീകരണത്തിന് വേണ്ടി ആശുപത്രിയില്‍ ജോലി ചെയ്യുന്നുണ്ട്. പ്രിന്‍സിപ്പാള്‍ ഡോ. എന്‍ റോയ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ സുദീപ്, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഡി കെ മനോജ്, കാഷ്വാലിറ്റി വിഭാഗം ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.വിമല്‍റോഹന്‍, ആര്‍എംഒ ഡോ. എസ് എം സരിന്, പിആര്‍ഒ ദിലീപ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications