കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് സമ്പൂര്‍ണ്ണ അണുവിമുക്തമാവുന്നു: സാനിറ്ററി റൗണ്ട്‌സ് തുടങ്ങി

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് സമ്പൂര്‍ണ്ണ അണുവിമുക്തമാവുന്നു: സാനിറ്ററി റൗണ്ട്‌സ് തുടങ്ങി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ സമ്പൂര്‍ണ ശുചിത്വം ഉറപ്പു വരുത്തുന്നതിനായി സാനിറ്ററി റൗണ്ട്സ് ആരംഭിച്ചു. ആശുപത്രിക്കകവും പുറവും പൂര്‍ണമായി രോഗാണുരഹിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തുന്നത്. കാഷ്വാലിറ്റി, ഓപ്പറേഷന്‍ തിയേറ്റര്‍ തുടങ്ങി ഏറ്റവും കൂടുതല്‍ ശുചീകരണം ഏര്‍പ്പെടുത്തേണ്ട സ്ഥലങ്ങളിലാണ് സാനിറ്ററി റൗണ്ട്സ് ആരംഭിച്ചത്.

 കേരളത്തില്‍ നാളെ കനത്ത മഴ..... 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 15 സംസ്ഥാനങ്ങളിലും മുന്നറിയിപ്പ് കേരളത്തില്‍ നാളെ കനത്ത മഴ..... 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 15 സംസ്ഥാനങ്ങളിലും മുന്നറിയിപ്പ്

രോഗികളില്‍ നിന്ന് ഡോക്ടര്‍മാര്‍ക്കും കുട്ടിരിപ്പുകാര്‍ക്കുമൊക്കെ രോഗം പകരാന്‍ സാധ്യതയുള്ളതിനാല്‍ ആശുപത്രിയുടെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ അണുവിമുക്തമായി നിലനിര്‍ത്തേണ്ടതുണ്ട്. ഇതിന്റെ പ്രാധാന്യം ജീവനക്കാരെയും രോഗികളെയും കൂട്ടിരിപ്പുകാരെയും സന്ദര്‍ശകരെയും ഒരു പോലെ ബോധ്യപ്പെടുത്തുന്നതിന് സാനിറ്ററി റൗണ്ട്സ് നടത്തുന്നത് കൊണ്ട് സാധിക്കും. നേരത്തെ പരിയാരം മെഡിക്കല്‍ കോളജ് ആരംഭിച്ച കാലത്ത് സാനിട്ടറി റൗണ്ട്സ് നടന്നിരുന്നുവെങ്കിലും പിന്നീട് നിര്‍ത്തുകയായിരുന്നു.

sanitaryrounds-15

സര്‍ക്കാര്‍ മെഡിക്കല്‍ കോളജായി മാറിയതോടെ ഇത് വീണ്ടും കാര്യക്ഷമമായി നടത്താന്‍ തീരുമാനിക്കുകയായിരുന്നു. മാസത്തില്‍ ഒരു തവണ ആശുപത്രിയിലെ ഉന്നതതലത്തിലുള്ളവരെല്ലാം ഒന്നിച്ച് ശുചിത്വ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കും. ആഴ്ചയിലൊരിക്കല്‍ ആര്‍എംഒ യുടെ നേതൃത്വത്തിലും പരിശോധനകള്‍ ഉണ്ടാവും. നിലവില്‍ മെഡിക്കല്‍ കോളജില്‍ പകല്‍ സമയങ്ങളില്‍ 50 പേരും രാത്രിയില്‍ 20 പേരും മുഴുവന്‍ സമയ ശുചീകരണത്തിന് വേണ്ടി ആശുപത്രിയില്‍ ജോലി ചെയ്യുന്നുണ്ട്. പ്രിന്‍സിപ്പാള്‍ ഡോ. എന്‍ റോയ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ സുദീപ്, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഡി കെ മനോജ്, കാഷ്വാലിറ്റി വിഭാഗം ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.വിമല്‍റോഹന്‍, ആര്‍എംഒ ഡോ. എസ് എം സരിന്‍, പിആര്‍ഒ ദിലീപ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

English summary
sanittary rounds starts in Kannur Government medical college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X