• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഒന്നര വയസുകാരന്റെ കൊലപാതകം: അമ്മ ശരണ്യ അകത്തു തന്നെ: രണ്ടാം പ്രതിയ്ക്ക് ജാമ്യം!!

  • By Desk

കണ്ണൂർ: ഒന്നര വയസുകാരനെ പാറക്കുട്ടത്തിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യയ്ക്ക് ജാമ്യം ലഭിച്ചില്ല. അതിക്രൂരകൃത്യം ചെയ്ത ശരണ്യയ്ക്കായി ജാമ്യഹർജി നൽകാൻ രക്ഷിതാക്കളോ ബന്ധുക്കളോ സന്നദ്ധരാവാത്തത് കാരണമാണ് ഇവർ ജയിലിൽ തുടരുന്നത്. എന്നാൽ ഇവരോടൊപ്പം രണ്ടാം പ്രതിയായ യുവാവിന് ജാമ്യം ലഭിച്ചിട്ടുണ്ട്.

നിങ്ങളുടെ ഫോണിൽ ബെവ് ക്യു പ്രവര്‍ത്തിക്കുന്നില്ലേ? പോംവഴിയുമായി കമ്പനി, എല്ലാം പ്രശ്‌നവും പരിഹരിച്ചു

തൊണ്ണൂറ് ദിവസം കഴിയുന്നതിന് മുൻപ് തന്നെ പോലീസ് കുറ്റപത്രം സമർപ്പിച്ചതിനു ശേഷം നാടിനെ നടുക്കിയ കൊലപാതക കേസിലെ രണ്ടാം പ്രതിക്ക് കോടതി ജാമ്യം നൽകിയത്. തയ്യിൽ കടപ്പുറത്ത് ഒ​ന്ന​ര വ​യ​സു​കാ​ര​നെ ക​ട​ലി​ലെ​റി​ഞ്ഞു കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ ര​ണ്ടാം പ്ര​തി​യായ യുവാവിനാണ് ത​ല​ശേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ ചു​മ​ത​ല​യു​ള്ള അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജ് പി എ​ൻ വി​നോ​ദ് ജാ​മ്യം അ​നു​വ​ദി​ച്ചത്.

വ​ലി​യ​ന്നൂ​ർ സ്വ​ദേ​ശി നി​ധി​നി​ന് (28) ആ​ണ് ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ ഓ​ൺ​ലൈ​ൻ ആ​യി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. കേ​സി​ലെ ഒ​ന്നാം പ്ര​തി​യും കു​ട്ടി​യു​ടെ അ​മ്മ​യു​മാ​യ ത​യ്യി​ൽ കൊ​ടു​വ​ള്ളി ഹൗ​സി​ൽ ശ​ര​ണ്യ ( 22) റി​മാ​ൻ​ഡി​ലാ​ണു​ള്ള​ത്. 50,000 രൂ​പ​യു​ടെ ര​ണ്ടാ​ൾ ജാ​മ്യം,അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ട​പെ​ടു​ന്ന ഒ​ന്നും ചെ​യ്യ​രു​ത്, സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്ക​രു​ത്, ജാ​മ്യ വേ​ള​യി​ൽ മ​റ്റ കേ​സു​ക​ളി​ൽ അ​റ​സ്റ്റി​ലാ​വ​രു​ത്, കൊ​വി​ഡ് നി​യ​ന്ത്ര​ണ ച​ട്ട​ങ്ങ​ൾ അ​നു​സ​രി​ച്ച് യാ​ത്ര​ക​ൾ പാ​ടി​ല്ല എ​ന്നീ ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ക​ണ്ണൂ​ർ സി​റ്റി സി​ഐ പി ആ​ർ ​സ​തീ​ഷാ​ണ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്. കൊ​ല​പാ​ത​ക പ്രേ​ര​ണ, ഗൂ​ഢാ​ലോ​ച​ന തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണ് നി​ധി​ന്‍റെ പേ​രി​ൽ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. 2020 ഫെ​ബ്രു​വ​രി 17 ന് ​രാ​ത്രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കാ​മു​ക​നൊ​പ്പം ക​ഴി​യാ​ൻ ഭ​ർ​ത്താ​വി​നൊ​പ്പം കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന മ​ക​ൻ വി​യാ​നെ എ​ടു​ത്തു കൊ​ണ്ടു​പോ​യി ശ​ര​ണ്യ വീ​ടി​ന് സ​മീ​പ​ത്തെ ക​ട​ലി​ൽ എ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് കേ​സ്.

കൊ​ല ന​ട​ന്ന അ​ന്നു ത​ന്നെ ശ​ര​ണ്യ​യാ​ണ് പ്ര​തി​യെ​ന്ന് ക​ണ്ടെ​ത്തി​യ പോ​ലീ​സ് ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ നി​ധി​നെ പി​ടി​കൂ​ടി​യി​രു​ന്നു. കൊച്ചിയിലേക്ക് മുങ്ങിയ ഇയാളെ വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത് കൊലപാതക പ്രേരണാകുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

ശരണ്യയുമായി ഏറെ കാലത്തെ ബന്ധം പുലർത്തിയിരുന്ന നിധിൻ യുവതിയെ ലൈംഗികപരമായും സാമ്പത്തികപരമായും ചൂഷണം ചെയ്തതായി പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നുണ്ട്. ശരണ്യയുമായി അത്ര നല്ല സുഖത്തിലില്ലാത്ത ഭർത്താവിന്റെ മേൽ കൊലപാതക കുറ്റം ചുമത്തി രക്ഷപ്പെടാനായിരുന്നു ഇരുവരുടെയും ശ്രമം. എന്നാൽ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.

English summary
Saranya didnt get bail on murdering one and half year old son
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X