കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അബ്ദുള്ളക്കുട്ടി വിഷയത്തിൽ വാക്പോര് തുടരുന്നു... കണ്ണൂർ മണ്ഡലത്തിൽ എന്നെ തോൽപ്പിച്ചത് അബ്ദുള്ളക്കുട്ടിയെന്ന് സതീശൻ പാച്ചേനി!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ മത്സരിച്ച തന്നെ തോല്‍പ്പിച്ച് സിറ്റിങ് എം. എല്‍. എയായിരുന്ന എ. പി അബ്ദുള്ളക്കുട്ടിയാണെന്ന് ഡി.സി.സി അധ്യക്ഷന്‍ സതീശന്‍ പാച്ചേനി ആരോപിച്ചു. തലശ്ശേരി മണ്ഡലത്തില്‍ യു.ഡി. എഫ് സ്ഥാനാര്‍ഥിയായ അബ്ദുള്ളക്കുട്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അവിടെ പോയില്ല. ദേഹം അവിടെയും മനസ് ഇവിടെയും എന്ന മട്ടിലാണ് പ്രവര്‍ത്തിച്ചത്.

<strong>എആർ റഹ്മാൻ വരെ ട്രോളിത്തുടങ്ങി, അതും കേന്ദ്ര സർക്കാരിനെ, ട്വിറ്ററിൽ ചർച്ചയായി റഹ്മാന്റെ ട്വീറ്റുകൾ!</strong>എആർ റഹ്മാൻ വരെ ട്രോളിത്തുടങ്ങി, അതും കേന്ദ്ര സർക്കാരിനെ, ട്വിറ്ററിൽ ചർച്ചയായി റഹ്മാന്റെ ട്വീറ്റുകൾ!

തന്നോട് അടുപ്പം പുലര്‍ത്തുന്ന കുടുംബങ്ങളോടും സുഹൃത്തുക്കളോടും എതിര്‍ സ്ഥാനാര്‍ഥി കടന്നപ്പള്ളി രാമചന്ദ്രനു വോട്ടു ചെയ്യാന്‍ പറഞ്ഞു. ഇത്തരം കുടുംബങ്ങളിലേക്ക് കടന്നപ്പള്ളിയെ വോട്ടഭ്യര്‍ഥിക്കാന്‍ പറഞ്ഞയച്ചതും അബ്ദുള്ളക്കുട്ടിയായിരുന്നുവെന്ന് പിന്നീടറിയാന്‍ കഴിഞ്ഞെന്നും പാച്ചേനി കുറ്റപ്പെടുത്തി. അബ്ദുള്ളക്കുട്ടിയുടെ പാരവയ്പ്പ് അറിഞ്ഞകൂട്ടത്തിലൊരാള്‍ തനിക്ക് നല്‍കിയ രഹസ്യവിവരമനുസരിച്ച് താന്‍ അവിടെപോയപ്പോള്‍ കടന്നപ്പള്ളിയും യാദൃശിചികമെന്നപ്പോലെ അവിടെയെത്തിയെന്ന് പാച്ചേനി പറഞ്ഞു.

സിപിഎമ്മിലേക്ക് മടങ്ങിപോവാന്‍ ചര്‍ച്ച നടത്തി

സിപിഎമ്മിലേക്ക് മടങ്ങിപോവാന്‍ ചര്‍ച്ച നടത്തി

ഇതുകൂടാതെ കണ്ണൂരില്‍ യു.ഡി. എഫ് എം. എല്‍. എയായിരിക്കെ സി.പി. എമ്മിലേക്ക് മടങ്ങിപ്പോവാന്‍ അബ്ദുള്ളക്കുട്ടി അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയെന്നും മനസില്ലാമനസോടെ മുഖ്യമന്ത്രിയോട് ചര്‍ച്ച ചെയ്യാനാണ് കോടിയേരി നിര്‍ദ്ദേശിച്ചതെന്നും പാച്ചേനി പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെ അടുത്ത് ഈക്കാര്യം പറഞ്ഞ്് പോകാനുള്ള വൈമുഖ്യം അബ്ദുള്ളക്കുട്ടിയെ അലട്ടി. അതിനാല്‍ ആനീക്കവും പൊളിഞ്ഞെന്ന് പാച്ചേനി ചൂണ്ടിക്കാട്ടി.

ജനങ്ങള്‍ ആഗ്രഹിച്ച തീരുമാനം

ജനങ്ങള്‍ ആഗ്രഹിച്ച തീരുമാനം

എ.പി അബ്ദുള്ളക്കുട്ടിക്കെതിരെ കെ.പി.സി.സി സ്വീകരിച്ച അച്ചടക്ക നടപടി ജനങ്ങള്‍ ആഗ്രഹിച്ചതും സന്ദര്‍ഭോചിതവുമാണെന്ന് പാച്ചേനി അവകാശപ്പെട്ടു. ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പൊതുവില്‍ അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ ലോകാരാധ്യനായ ഭാരതത്തിന്റെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് താരതമ്യപ്പെടുത്തി ഗാന്ധിയന്‍ വികസന മാതൃകയാണ് മോദി പിന്തുടരുന്നത് എന്ന് അവധാനതയില്ലാതെ വികലമായ ധാരണയുടെ അടിസ്ഥാനത്തില്‍ ഫേസ്ബുക്കില്‍ കുറിപ്പിടുകയാണ് അബ്ദുള്ളകുട്ടി ചെയ്തത്.

മാപ്പര്‍ഹിക്കാത്ത കുറ്റം

മാപ്പര്‍ഹിക്കാത്ത കുറ്റം

ഭാരതത്തിന്റെ മഹിതമായ പാരമ്പര്യവും, മൂല്യങ്ങളും തകര്‍ക്കുകയും, വര്‍ഗീയ ഫാസിസ്റ്റ് നയസമീപനവുമായി ഭരണം നടത്തുകയും വംശീയ ഉന്മൂലനത്തിന് നേതൃത്വം കൊടുത്തു എന്ന് ആരോപിക്കപ്പെടുകയും ചെയ്ത സംഘപരിവാറിന്റെ വിനീതവിധേയനായി സംഘപരിവാര്‍ താല്‍പര്യം മാത്രം സംരക്ഷിക്കുന്ന രൂപത്തില്‍ ഭരണം നടത്തുന്ന നരേന്ദ്രമോദി ഗാന്ധിയന്‍ മാതൃകയാണ് പിന്തുടരുന്നത് എന്ന് കോണ്‍ഗ്രസിന്റെ ചട്ടക്കൂട്ടില്‍ നിന്ന് ചിന്തിച്ച അബ്ദുള്ളക്കുട്ടി മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തിട്ടുള്ളത്.

മാധ്യമങ്ങളിൽ കൂടി പരിഹസിച്ചു

മാധ്യമങ്ങളിൽ കൂടി പരിഹസിച്ചു

തുടര്‍ന്ന് സര്‍വ്വാദരണീയരായ മുന്‍ കെ.പി.സി.സി.പ്രസിഡന്റ് വി.എം സുധീരനെയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെയും കെ.പി.സി.സി വര്‍ക്കിംങ്ങ് പ്രസിഡന്റ് കെ.സുധാകരനെയും അധിക്ഷേപിച്ച് കൊണ്ട് മാധ്യമങ്ങളില്‍ കൂടി പൊതു സമൂഹത്തിന്റെ മുന്‍പില്‍ അവമതിപ്പ് ഉളവാക്കാനുള്ള ശ്രമവുമാണ് നടത്തിയത്.ഇതിനെതിരെ കെ.പി.സി.സി. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയപ്പോള്‍ അതിനെയും മാധ്യമങ്ങളില്‍ കൂടി അപഹസിക്കുകയാണ് അബ്ദുള്ളക്കുട്ടി ചെയ്തത്.

അഭയം നല്‍കിയത് കെ.സുധാകരന്‍

അഭയം നല്‍കിയത് കെ.സുധാകരന്‍

സി പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെടുമ്പോള്‍ എന്റെ ജീവന് ഭീഷണി ഉണ്ടെന്നും പറഞ്ഞ് രാഷ്ട്രീയ പ്രവര്‍ത്തനം തുടരാന്‍ സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്റെ വീട്ടില്‍ വന്ന് അഭയം ചോദിച്ചപ്പോള്‍ പൂര്‍ണ്ണമായ സംരക്ഷണം നല്‍കിക്കൊണ്ട് പൊതുപ്രവര്‍ത്തനം തുടരാന്‍ താല്‍പര്യമുണ്ടെങ്കില്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരവും കൊടുത്ത് ആറര വര്‍ഷക്കാലം ഒട്ടേറെ മുതിര്‍ന്ന നേതാക്കളെയും യുവ നേതാക്കളെയും അവഗണിച്ച് കൊണ്ട് എം.എല്‍ എ സീറ്റ് നല്‍കി പാര്‍ട്ടി സംരക്ഷിച്ചിരുന്നു.

വികലമായ ധാരണകള്‍ കൊണ്ടു നടക്കുന്നു

വികലമായ ധാരണകള്‍ കൊണ്ടു നടക്കുന്നു

വികലമായ ധാരണകള്‍ കൊണ്ടു നടക്കുന്ന മനസ്സിനുടമ കൂടിയായ ഇദ്ദേഹം ശ്വാശ്വതമായി വിശാലമായ ജനാധിപത്യ ചിന്താസരണികകളിലൂടെ മുന്നോട്ട് പോകുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിലനിന്ന് പോകാന്‍ കഴിയാത്തതും പുതിയ മേച്ചില്‍പുറങ്ങള്‍ തേടി വര്‍ഗ്ഗീയ കൂടാരങ്ങളിലേക്ക് ആകൃഷ്ടനാകുന്നതും കാലത്തിന്റെ മുന്നോട്ടുള്ള സത്യസന്ധമായ യാത്രയില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ബോധ്യപ്പെടുമെന്നും ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി വ്യക്തമാക്കി.

English summary
Satheesan Pacheni against AP Abdullakutty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X