മട്ടന്നൂർ നഗരസഭ മരിച്ചവരെപ്പോലും അപമാനിക്കുന്നു: രൂക്ഷ വിമർശനവുമായി സതീശൻ പാച്ചേനി
മട്ടന്നൂര്‍: ഭരണത്തിനു വേണ്ടി മാത്രം ഭരണം നടത്തുന്ന മട്ടന്നൂര്‍ നഗരസഭാ അധികാരികള്‍ മരിച്ചവരെപ്പോലും അപമാനിക്കുകയാണെന്നന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു. ഭരിക്കാനറിയാത്തവര്‍ രാജി വച്ചു പോകണം. കംഫര്‍ട്ട് സ്റ്റേഷനും റോഡുകളും നന്നാക്കാന്‍ കഴിയാത്തവര്‍ അധികാരത്തിന്റെ ഹുങ്കില്‍ ജനങ്ങളെ വെല്ലുവിളിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭാ പൊതുശ്മശാനമായ നിദ്രാലയം തുടര്‍ച്ചയായി അടച്ചു പൂട്ടുന്നതിനെതിരെയും നിര്‍മാണത്തിലെ അഴിമതി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചും പ്രതീകാത്മക ശവദാഹവും നഗരസഭാ ഓഫീസിനു മുന്നില്‍ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു പാച്ചേനി.

മട്ടന്നൂര്‍ നോര്‍ത്ത് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വി കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി വി ആര്‍ ഭാസ്‌കരന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി വി രവീന്ദ്രന്‍, നേതാക്കളായ എം ദാമോദരന്‍ മാസ്റ്റര്‍, ഒ കെ പ്രസാദ്, സുരേഷ് മാവില, എ കെ രാജേഷ്, കെ വി ജയചന്ദ്രന്‍, പി വി ധനലക്ഷ്മി, വിനേഷ് ചുള്ളിയാന്‍, സി. ബാലന്‍ പൊറോറ, സി. അജിത്ത് എന്നിവര്‍ സംസാരിച്ചു. കെ മനീഷ്, ടി ദിനേശന്‍, കെ വി പ്രശാന്ത്, റസാഖ് മണക്കായി, എം. പ്രേമരാജന്‍, കിണ്ടിയന്‍ ഭാസ്‌കരന്‍, കെ.എന്‍ ഹാഷിം എന്നിവര്‍ നേതൃത്വം നല്‍കി.












Click it and Unblock the Notifications