ജോസഫിന്റെ കുടുംബത്തിന് 60ലക്ഷവും ഫഌറ്റും നല്കി: കണ്ണൂരില്‍ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ പാച്ചേനിയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്
കണ്ണൂര്‍: ചെറുപുഴയിലെ കരാറുകാരന് ജോസഫിന്റെ കുടുംബത്തിനു നീതി കിട്ടുന്നതിനാവശ്യമായ എല്ലാ നടപടിക്രമങ്ങളും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയിട്ടുïെന്നു ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇവരുടെ സാമ്പത്തിക ബാധ്യത പൂര്‍ണമായും പരിഹരിക്കാന്‍ ധാരണയായി. അതു യാഥാര്‍ത്ഥ്യമാക്കുന്നതിനായി ഒരു ചെറിയ സമയം മാത്രമേ ഇനി കാലതാമസമുള്ളൂവെന്നും കുടുംബത്തിന് ഒന്നാം ഗഡുവായി 60 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയതായും പാച്ചേനി പറഞ്ഞു.
ചെറുപുഴയിലെ പാര്‍ട്ടി ഭാരവാഹികള്‍ അംഗങ്ങളായ പങ്കാളിത്ത സ്ഥാപനമായ ചെറുപുഴ ഡവലപ്പേഴ്സ് ജോസഫിന് നല്‍കാനുള്ള സാമ്പത്തികമായ ബാധ്യതകളെ കുറിച്ചുള്ള കുടുംബക്കാരുടെ അഭിപ്രായത്തിനുസരിച്ചുള്ള തുക പൂര്‍ണമായും ഉടന്‍ നല്‍കും. ജോസഫിന്റെ വിയോഗത്താല്‍ ഭാര്യയുടെയും മക്കളുടെയും സംരക്ഷണത്തിനും മെച്ചപ്പെട്ട താമസ സൗകര്യത്തിനും ആവശ്യമായ കാര്യങ്ങള്‍ പൂര്‍ത്തിയാക്കി. കുടുംബത്തിനുള്ള ഫഌറ്റ് കഴിഞ്ഞ ദിവസം രജിസ്ട്രേഷന് ചെയ്തു നല്കി. ജോസഫിന്റെ ഇളയ മകന്റെ ചികിത്സയ്ക്കായി ഡി.സി.സിയും കെ.പി.സി.സിയും അഞ്ചു ലക്ഷം രൂപ വീതം 10 ലക്ഷം രൂപ കുടുംബത്തിനു കൈമാറും. ഭാര്യക്ക് ആശുപത്രിയില്‍ ജോലി നല്‍കാനും തീരുമാനിച്ചിട്ടുïെന്നു സതീശന് പാച്ചേനി അറിയിച്ചു.

സംസ്കാര ചടങ്ങുകള്‍ക്കു ശേഷം കെ. സുധാകരന് എം.പിയും പിന്നീട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ജോസഫിന്റെ ഭവനം സന്ദര്‍ശിച്ചു പ്രശ്നങ്ങളും സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. കെ. സുധാകരന് എം.പിയുടെ നേതൃത്വത്തില്‍ വിവിധ തലങ്ങളില്‍ നിരവധി തവണ ചര്‍ച്ച നടത്തി പൂര്‍ണമായും കുടുംബാംഗങ്ങളുടെ താല്പര്യത്തിനുസരിച്ചുള്ള തീരുമാനമാണ് എടുത്തതെന്നു അദ്ദേഹം പറഞ്ഞു. മുന്‍ ഡി.സി.സിപ്രസിഡന്റ് കെ. സുരേന്ദ്രന്, എം.പി മുരളി എന്നിവരും വിശദീകരിച്ചു.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന്












Click it and Unblock the Notifications