കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജോസഫിന്റെ കുടുംബത്തിന് 60ലക്ഷവും ഫഌറ്റും നല്‍കി: കണ്ണൂരില്‍ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ പാച്ചേനിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ചെറുപുഴയിലെ കരാറുകാരന്‍ ജോസഫിന്റെ കുടുംബത്തിനു നീതി കിട്ടുന്നതിനാവശ്യമായ എല്ലാ നടപടിക്രമങ്ങളും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയിട്ടുïെന്നു ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇവരുടെ സാമ്പത്തിക ബാധ്യത പൂര്‍ണമായും പരിഹരിക്കാന്‍ ധാരണയായി. അതു യാഥാര്‍ത്ഥ്യമാക്കുന്നതിനായി ഒരു ചെറിയ സമയം മാത്രമേ ഇനി കാലതാമസമുള്ളൂവെന്നും കുടുംബത്തിന് ഒന്നാം ഗഡുവായി 60 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയതായും പാച്ചേനി പറഞ്ഞു.

യശ്വന്ത് സിൻഹയെ ശ്രീനഗർ വിമാനത്താവളത്തിൽ തടഞ്ഞു: ദില്ലിയിലേക്ക് തിരിച്ചുപോകാൻ ആവശ്യപ്പെട്ടെന്ന്!!യശ്വന്ത് സിൻഹയെ ശ്രീനഗർ വിമാനത്താവളത്തിൽ തടഞ്ഞു: ദില്ലിയിലേക്ക് തിരിച്ചുപോകാൻ ആവശ്യപ്പെട്ടെന്ന്!!

ചെറുപുഴയിലെ പാര്‍ട്ടി ഭാരവാഹികള്‍ അംഗങ്ങളായ പങ്കാളിത്ത സ്ഥാപനമായ ചെറുപുഴ ഡവലപ്പേഴ്‌സ് ജോസഫിന് നല്‍കാനുള്ള സാമ്പത്തികമായ ബാധ്യതകളെ കുറിച്ചുള്ള കുടുംബക്കാരുടെ അഭിപ്രായത്തിനുസരിച്ചുള്ള തുക പൂര്‍ണമായും ഉടന്‍ നല്‍കും. ജോസഫിന്റെ വിയോഗത്താല്‍ ഭാര്യയുടെയും മക്കളുടെയും സംരക്ഷണത്തിനും മെച്ചപ്പെട്ട താമസ സൗകര്യത്തിനും ആവശ്യമായ കാര്യങ്ങള്‍ പൂര്‍ത്തിയാക്കി. കുടുംബത്തിനുള്ള ഫഌറ്റ് കഴിഞ്ഞ ദിവസം രജിസ്‌ട്രേഷന്‍ ചെയ്തു നല്‍കി. ജോസഫിന്റെ ഇളയ മകന്റെ ചികിത്സയ്ക്കായി ഡി.സി.സിയും കെ.പി.സി.സിയും അഞ്ചു ലക്ഷം രൂപ വീതം 10 ലക്ഷം രൂപ കുടുംബത്തിനു കൈമാറും. ഭാര്യക്ക് ആശുപത്രിയില്‍ ജോലി നല്‍കാനും തീരുമാനിച്ചിട്ടുïെന്നു സതീശന്‍ പാച്ചേനി അറിയിച്ചു.

pachenijoseph

സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷം കെ. സുധാകരന്‍ എം.പിയും പിന്നീട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ജോസഫിന്റെ ഭവനം സന്ദര്‍ശിച്ചു പ്രശ്‌നങ്ങളും സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. കെ. സുധാകരന്‍ എം.പിയുടെ നേതൃത്വത്തില്‍ വിവിധ തലങ്ങളില്‍ നിരവധി തവണ ചര്‍ച്ച നടത്തി പൂര്‍ണമായും കുടുംബാംഗങ്ങളുടെ താല്‍പര്യത്തിനുസരിച്ചുള്ള തീരുമാനമാണ് എടുത്തതെന്നു അദ്ദേഹം പറഞ്ഞു. മുന്‍ ഡി.സി.സിപ്രസിഡന്റ് കെ. സുരേന്ദ്രന്‍, എം.പി മുരളി എന്നിവരും വിശദീകരിച്ചു.

English summary
Satheesan Pacheni gave 60 lakhs and flat to Joseph's family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X