ബിജെപി സര്‍ക്കാര്‍ രാജീവ് ഗാന്ധിയുടെ ഭരണശൈലി പിന്തുടരണം: സതീശന്‍ പാച്ചേനി
കണ്ണൂര്‍: കേന്ദ്ര സര്‍ക്കാര്‍ ധനിക, ദരിദ്ര വിടവ് വര്‍ധിപ്പിച്ച് സാധാരണക്കാര്‍ക്ക് ദുരന്തങ്ങള്‍ മാത്രം സമ്മാനിക്കുമ്പോള്‍ അഞ്ചു വര്‍ഷത്തെ ഭരണ കാലഘട്ടം കൊണ്ട് 50 വര്‍ഷത്തെ നേട്ടങ്ങളുടെ അടിത്തറ പാകിയ രാജീവ് ഗാന്ധിയുടെ ഭരണശൈലി പിന്‍തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിസിസി ഓഫസില്‍ നടത്തിയ പുഷ്പാര്‍ച്ചനയ്ക്കും അനുസ്മരണ പരിപാടിക്കും നേതൃത്വം കൊടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്രാജ്യത്വ ശക്തികളുടെയും കോര്‍പ്പറേറ്റുകളുടെയും തിട്ടൂരത്തിനുസരിച്ച് ഭരണം നടത്തുന്ന മോദി സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ ചേരിചേരാ രാജ്യങ്ങളുടെ ശബ്ദമായി മാറിയ രാജീവ് ഗാന്ധിയുടെ ഭരണ നിപുണത കേന്ദ്ര സര്‍ക്കാറിന് പാഠമാണെന്നും പാച്ചേനി പറഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ സുമാ ബാലകൃഷ്ണന്‍, വി.എ നാരായണന്‍, പ്രൊഫ:എ.ഡി മുസ്തഫ, മാര്‍ട്ടിന്‍ ജോര്‍ജ്ജ്, എം.പി മുരളി, അഡ്വ.ടി.ഒ മോഹനന്‍. എന്‍.പി ശ്രീധരന്‍, വി.വി പുരുഷോത്തമന്‍, സുരേഷ് ബാബു എളയാവൂര്‍, പൊന്നമ്പത്ത് ചന്ദ്രന്‍, ടി. ജയകൃഷ്ണന്‍, കൂക്കിരി രാജേഷ്, സി.വി സന്തോഷ്, റഷീദ് കവ്വായി, സി.ടി ഗിരിജ, റിജില്‍ മാക്കുറ്റി, പി. മുഹമ്മദ് ഷമ്മാസ്, ടി.സി താഹ സംസാരിച്ചു.












Click it and Unblock the Notifications