കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോൺഗ്രസ് നേതാവിന്റെ മരണം ചികിത്സാപിഴവില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്: അധികൃതരെ രക്ഷിക്കാനുള്ള നീക്കം

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: തളിപ്പറമ്പ് കൂവേരിയിലെ കോണ്‍ഗ്രസ് നേതാവ് കെ.എം പ്രകാശന്റെ മരണത്തില്‍ ചികിത്സാപിഴവുണ്ടായിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഇതോടെ കെ.എം പ്രകാശന്റെ മരണവുമായി ബന്ധപ്പെട്ട പരാതിയിലുള്ള അന്വേഷണം പൊലിസ് അവസാനിപ്പിച്ചു. ഓഗസ്റ്റ് 21ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ നെഞ്ചു വേദനയുമായി എത്തിയ പ്രകാശന്‍ ചികിത്സ കിട്ടാതെ മരിക്കുകയായിരുന്നുവെന്ന് കാണിച്ച് മകന്‍ പ്രശോഭ് തളിപ്പറമ്പ് ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് പരിയാരം സി.ഐ കെ.വി ബാബു നടത്തിയ അന്വേഷണത്തിലാണ് ചികിത്സാ പിഴവില്ലെന്ന് വ്യക്തമായത്.

 സൈന്യത്തെ വിട്ടുനല്‍കാം... തീവ്രവാദികളെ ഇല്ലാതാക്കണം, പാകിസ്താന് ഓഫറുമായി രാജ്‌നാഥ് സിംഗ് സൈന്യത്തെ വിട്ടുനല്‍കാം... തീവ്രവാദികളെ ഇല്ലാതാക്കണം, പാകിസ്താന് ഓഫറുമായി രാജ്‌നാഥ് സിംഗ്

കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. എസ്.എം അഷറഫ്, ഡോ. കെ.ടി മാധവന്‍, ഡ്യൂട്ടി നേഴ്‌സ് എന്നിവരില്‍ നിന്നും പരാതിക്കാരനായ കെ.എം പ്രശോഭ്, ബന്ധുവായ പവനന്‍ എന്നിവരില്‍ നിന്നും പൊലിസ് മൊഴിയെടുത്തിരുന്നു. പ്രകാശന്റെ ചികിത്സാ രേഖകള്‍ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. എസ്. ഗോപാലകൃഷ്ണപിള്ളയും പരിശോധിച്ചിരുന്നു. കാര്‍ഡിയോളജി വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ട രോഗം പ്രകാശന് ഉïായിരുന്നില്ലെന്നും ശ്വാസതടസം മാത്രമാണ് ആശുപത്രിയിലെത്തുമ്പോള്‍ ഉണ്ടായിരുന്നതെന്നും, അതിന് ആവശ്യമായ ചികിത്സ നല്‍കിയിരുന്നുവെന്നും ഡോ. ഗോപാലകൃഷ്ണപിള്ള റിപ്പോര്‍ട്ട് നല്‍കിയിട്ടുï്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിയാരം പൊലിസ് അന്വേഷണം അവസാനിപ്പിച്ചത്.

pacheni-156802

ഇതേസമയം കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ സമയത്തിന് ചികിത്സ കിട്ടാതെ കോണ്‍ഗ്രസ് നേതാവ് കെ.എം പ്രകാശന്‍ മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവില്ലെന്ന പൊലിസ് റിപ്പോര്‍ട്ട് കുറ്റക്കാരെ രക്ഷിക്കാനുള്ള ചെപ്പടിവിദ്യയാണെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി. സംഭവത്തില്‍ കുറ്റക്കാരെ രക്ഷിക്കാന്‍ കുറ്റവാളികള്‍ തയ്യാറാക്കുന്ന തിരക്കഥക്കനുസരിച്ച് പോലീസ് നീങ്ങുന്നത് സേനയുടെ അന്തസ്സിന് ചേര്‍ന്നതല്ലെന്നും സതീശന്‍ പാച്ചേനി പറഞ്ഞു. കെ.എം പ്രകാശന്‍ ആശുപത്രി കോംമ്പൗïില്‍ കയറിയത് മുതലുള്ള കാര്യങ്ങള്‍ സി.സി.ടി.വി ദൃശ്യങ്ങളില്‍ ലഭ്യമാണെന്നിരിക്കെ പൊലിസ് എന്ത് പരിശോധനയും അന്വേഷണവുമാണ് നടത്തിയത് എന്ന് തുറന്ന് പറയാന്‍ തയ്യാറാവണമെന്നും പാച്ചേനി ആവശ്യപ്പെട്ടു.

English summary
Satheeshan pacheni about congress leader's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X