Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിസിസി ഓഫിസിനായി സുധാകരൻ പണം പിരിച്ചിട്ടില്ല: സതീശൻ പാച്ചേനി

കണ്ണൂർ: ഡിസിസി ഓഫിസ് നിർമ്മാണ വിവാദത്തിൽ നിലപാട് വ്യക്തമാക്കി സതീശൻ പാച്ചേനി. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിനായി കെ.സുധാകരൻ പണം പിരിച്ചിട്ടില്ലെന്ന് ഡിസിസി പ്രസിഡൻ്റ് സതീശൻ പാച്ചേനി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കെ സുധാകരൻ എംപി കെപിസിസി അധ്യക്ഷ പദവിയേറ്റടുത്തതു മുതൽ സിപിഎം അദ്ദേഹത്തെ വേട്ടയാടുകയാണ്. ഡിസിസി ഓഫിസിൻ്റെ പണപ്പിരിവിനായി നിർമ്മാണ കമ്മിറ്റിയുടെ ചെയർമാനായിട്ടും ഒരു ഘട്ടത്തിലും സുധാകരൻ ഇടപെട്ടിട്ടില്ല.

കെ സുരേന്ദ്രൻ ഡിസിസി ഓഫിസിൻ്റെ നിർമ്മാണം തുടങ്ങിയത്.അതിൻ്റെ കണക്കുകൾ മുഴുവൻ താൻ ഡിസിസി പ്രസിഡൻ്റായ സമയത്ത് കൈമാറിയതാണെന്നും പാച്ചേനി പറഞ്ഞു. നേരത്തെയുണ്ടായിരുന്ന കരാറുകാരന് കൊടുക്കാനുണ്ടായിരുന്ന 60 ലക്ഷം രൂപ കൊടുത്ത് ഒഴിവാക്കി ഇപ്പോൾ ഡി.സി.സി നേരിട്ടാണ് പ്രവൃത്തി നടത്തുന്നത്. കഴിഞ്ഞ മാർച്ചിൽ ഇതിൻ്റെ പ്രവൃത്തി പൂർത്തിയായതാണെന്നും വരുന്ന ആ ഗസ്റ്റിൽ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യുമെന്നും പാച്ചേനി അറിയിച്ചു.

 pacheni-1579360489-1

ചിറക്കൽ സ്കുളുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇതുവരെ പാർട്ടിക്ക് മുൻപിൽ പരാതിയൊന്നും വന്നിട്ടില്ല. ട്രസ്റ്റിൻ്റെ പേരിലാണ് സ്കൂൾ എടുക്കാൻ നീക്കം നടത്തിയത്.ഇതിൽ പാർട്ടിക്ക് ബന്ധമില്ല കെ.സുധാകരനെ രാഷ്ട്രീയപരമായി നേരിടാൻ കഴിയാത്ത സിപിഎം കള്ളക്കേസിൽ കുടുക്കാൻ നോക്കുകയാണ് വിജിലൻസ് അന്വേഷണമടക്കം എന്തും നേരിടാൻ സുധാകരൻ തയ്യാറാണെന്നും പാച്ചേനി പറഞ്ഞു. മുന്നു തവണ തനിക്ക് നേരെയുണ്ടായ വധശ്രമത്തെ അതിജീവിച്ച നേതാവാണ് സുധാകരൻ കളള കേസുകളെ നേരിടാനും അതിജീവിക്കാനും അദ്ദേഹത്തിന് കഴിയുമെന്നും സതീശൻ പാച്ചേനി പറഞ്ഞു. സ്വർണക്കടത്ത് കേസിൽ സിപിഎം ക്വട്ടേഷൻ സംഘം കുടുങ്ങിയതുകൊണ്ടാണ് സിപിഎം സുധാകരനെ വേട്ടയാടുന്നത്. ഏതൊരന്വേഷണത്തെയും നേരിടുമെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.

ഇതു കൊണ്ടെന്നും സുധാകരൻ കെപിസിസി അധ്യക്ഷനായപ്പോൾ ഉണ്ടായ ഉണർവ്വ് ഇല്ലാതാക്കാൻ കഴിയില്ല. ഡിസിസി ഓഫിസ് നിർമ്മാണത്തിനായി വൻകിട മുതലാളിമാരിൽ നിന്നും കോൺഗ്രസ് പണം പിരിച്ചിട്ടില്ല സാധാരണക്കാർ തന്ന പണം കൊണ്ടാണ് പണി പൂർത്തിയാക്കിയത്.കൊ വിഡ് നീണ്ടുപോകുന്ന സാഹചര്യത്തിൽ സർക്കാർ മാനദണ്ഡം പാലിച്ച് ഓൺലൈനായി ഓഫിസ് ഉദ്ഘാടനം ചെയ്യും രാഹുൽ ഗാന്ധിയോട് ഈക്കാര്യം സംസാരിച്ച് അനുമതി വാങ്ങിയിട്ടുണ്ടെന്നും സതീശൻ പാച്ചേനി പറഞ്ഞു വാർത്താ സമ്മേളനത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജും പങ്കെടുത്തു.

Recommended Video

cmsvideo
    കത്തിക്കുത്ത് കിട്ടാതെ പിണറായി രക്ഷപെട്ടത് തലനാരിഴയ്ക്കെന്ന് കെ സുധാകരൻ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+