കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുലിയെപ്പോലെ വന്ന യതീഷ്ചന്ദ്ര കണ്ണൂരിലെ സിപിഎമ്മിനു മുൻപിലെ എലിയെപ്പോലെയായി: സതീശൻ പാച്ചേനി!!

  • By Desk
Google Oneindia Malayalam News

കണ്ണുർ: സർക്കാരിനും പൊലിസിനും സിപിഎമ്മിനുമെതിരെ അതിരൂക്ഷ വിമർശനവുമായി സതീശൻ പാച്ചേനി രംഗത്ത്. സിപിഎമ്മിന്റെ ക്രിമിനല്‍ ഗുണ്ടാ സംഘങ്ങള്‍ക്ക് മുന്നില്‍ പോലീസ് പതറി നിൽക്കുന്ന കാഴ്ചയാണ് കണ്ണൂരില്‍ കാണുന്നതെന്നും മികച്ച പോലീസ് ഓഫീസറായ യതീഷ് ചന്ദ്ര കണ്ണൂരില്‍ വന്നപ്പോള്‍ പുലിയെപ്പോലെ വന്നിട്ട് എലിയെപ്പോലെ നിൽക്കുകയാണെന്നും ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി ആരോപിച്ചു.

പോസ്റ്റല്‍ കവര്‍ കൃത്യമായി ലഭിച്ചില്ല; കയ്യിലെത്തിയത് 10 ദിവസം കഴിഞ്ഞ്; സ്‌കോളര്‍ഷിപ്പ് നഷ്ടമായിപോസ്റ്റല്‍ കവര്‍ കൃത്യമായി ലഭിച്ചില്ല; കയ്യിലെത്തിയത് 10 ദിവസം കഴിഞ്ഞ്; സ്‌കോളര്‍ഷിപ്പ് നഷ്ടമായി

യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സജിത്ത്‌ലാല്‍ സ്മാരക മന്ദിരം തകര്‍ത്ത പ്രതികളെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിക്കെതിരെ പയ്യന്നൂര്‍ സിഐ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പാച്ചേനി. സമാധാന യോഗത്തില്‍ തലശ്ശേരിയിലും കണ്ണൂരിലും പോലീസ് പറഞ്ഞിട്ടുള്ളത് ഓഫീസുകള്‍ തകര്‍ത്താല്‍ ഉണ്ടാക്കുന്ന നഷ്ടത്തിന്റെ പകുതി തുക കോടതിയില്‍ കെട്ടിവച്ചാല്‍ മാത്രം ജാമ്യം കിട്ടാന്‍ പാടുള്ളൂ അത്തരത്തിലുള്ള സര്‍ക്കാര്‍ ഉത്തരവുണ്ട്.

pacheni12-

അങ്ങനെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കും എന്നാണ്. പോലീസില്‍ നിന്ന് കൃത്യമായ നീതി ലഭിക്കുന്നില്ല എന്നുള്ളത് ഇവിടെ വലിയ പ്രതിഷേധം ഉണ്ടാക്കുന്നുണ്ട്. നീതി നടപ്പിലാക്കുന്ന പോലീസിനെ മാത്രമേ ഞങ്ങള്‍ അംഗീകരിക്കുകയുള്ളൂ. ഭരിക്കുന്ന പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി പോലീസ് സ്റ്റേഷനിലെ വരാന്തയില്‍ വന്ന് മൈക്ക് വച്ച് പ്രസംഗിച്ചത് പഞ്ചപുച്ഛമടക്കി നോക്കിനിന്ന അന്നത്തെ പോലീസ് സംവിധാനം പയ്യന്നൂരില്‍ ഉണ്ടായിരുന്നു. സിപിഎമ്മിന്റെ അച്ചാരം പറ്റുന്ന ചില പോലീസുകാര്‍ ഇപ്പോഴും പയ്യന്നൂരില്‍ ഉണ്ട്. ഞങ്ങള്‍ നിയമവാഴ്ചയെ വെല്ലുവിളിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ല. നാട്ടില്‍ സമാധാനം വേണമെന്നും അദ്ദേഹം പറഞ്ഞു.

കമ്യൂണിസ്റ്റ് പാര്‍ട്ടി അക്രമവും കൊലപാതകവും അവസാനിപ്പിച്ചാല്‍ ഈ രാജ്യത്ത് ഉണ്ടാകണമെന്ന് ചിന്തിക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍. അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം ഉള്ളവരല്ലെന്നും വെഞ്ഞാറമൂട് സംഭവത്തിലെ ഗുണ്ടകള്‍ തമ്മിലുള്ള പോര് വീണുകിട്ടിയ അവസരമാക്കി സഹപ്രവര്‍ത്തകരുടെ ചോരത്തുള്ളികള്‍ വേണമെന്ന് ആഗ്രഹിക്കുന്ന സി.പിഎമ്മുകാരോട് പറയാനുള്ളത് ഇതാണ്. ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ചാണ് ത്രിവര്‍ണ്ണ പതാക നെഞ്ചോട് ചേര്‍ത്തുപിടിച്ച് ഇവിടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിട്ടുള്ളത് എന്ന് ഓര്‍മ്മ വേണം.

 pacheni-1579

സിപിഎമ്മിന്റെ ഉമ്മാക്കിക്ക് മുന്നില്‍ മുട്ട് മടക്കുന്നവരല്ലെന്ന് ഓര്‍മ്മ വേണമെന്നും സമാധാനം ആഗ്രഹിക്കുന്ന കോണ്‍ഗ്രസ് നിലപാട് ദൗര്‍ബല്യമായി സിപിഎം കാണേണ്ടെന്നും പാച്ചേനി അഭിപ്രായപ്പെട്ടു. രണ്ട് പ്രതികളെ മാത്രം പിടിച്ചതുകൊണ്ട് എല്ലാവരും ആയിട്ടില്ലെന്നും, രണ്ടുപേര്‍ മാത്രമല്ല അക്രമി സംഘത്തിലുള്ളതെന്നും മുഴുവന്‍ അക്രമി സംഘങ്ങളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. കൊവിഡ് മറയാക്കി സിപിഎം നടത്തുന്ന അഴിമതിയും കൊള്ളയും അക്രമം നടത്തി മറച്ചുവെക്കാന്‍ കഴിയുമെന്ന ധാരണ സിപിഎമ്മിന് വേണ്ടെന്നും സതീശന്‍ പാച്ചേനി പറഞ്ഞു.

ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ കെ. കമല്‍ജിത്ത്, വിനേഷ് ചുള്ളിയാന്‍, സന്ദീപ് പാണപ്പുഴ, വിപി അബ്ദുല്‍ റഷീദ് ജില്ലാ ഭാരവാഹികളായ വി. രാഹുല്‍ പ്രിനില്‍ മതുക്കോത്ത്, ശ്രീജേഷ് കോയിലേരിയന്‍, പി. ഇമ്രാന്‍, കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ്, സംസ്ഥാന സെക്രട്ടറി വി.കെ അതുല്‍, ഫര്‍ഹാന്‍ മുണ്ടേരി, അന്‍സില്‍ വാഴപ്പള്ളില്‍, ഡി.സി.സി സെക്രട്ടറി ബ്രിജേഷ്‌കുമാര്‍, എം.കെ വരുണ്‍, ലിജേഷ് കെ.പി, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ്, ഡി.കെ ഗോപിനാഥ്, കെ. ജയരാജ്, മിഥ്‌ലാജ് പുളിങ്ങോം, നവനീത് നാരായണന്‍, ആകാശ് ഭാസ്‌കരന്‍, കെ.പി രാജേന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ...

English summary
Satheeshan Pacheni about Yathish Chandra in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X