ചെമ്മീൻ കൃഷിയുടെ മറവിൽ കണ്ടൽ നശിപ്പിച്ച സ്ഥലങ്ങൾ കലക്ടർ സന്ദർശിക്കണം: പാച്ചേനി
കണ്ണൂര്‍: ചെമ്മീൻ കൃഷിയുടെ മറവിൽ ചെറുകുന്ന്, ഏഴോം പഞ്ചായത്തുകളിലായി ഏക്കര്‍ കണക്കിന് സ്ഥലത്തെ കണ്ടല്‍ചെടികള്‍ വെട്ടിനശിപ്പിച്ച പ്രദേശത്ത് കലക്ടര്‍ സന്ദര്‍ശിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കൃത്യമായ അന്വേഷണം നടത്തി നിയമപരമായ നടപടി സ്വീകരിക്കണമെന്നും ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി. പരിസ്ഥിതി ലോല പ്രദേശമായ കണ്ടല്‍ക്കാടുകള്‍ വിവിധ ജല ജീവികളുടെയും പക്ഷികളുടെയും ആവാസ സ്ഥലമാണെന്നിരിക്കെ മറ്റൊരു പദ്ധതിയുടെ പേരിലും കണ്ടല്‍കാട് വെട്ടിനശിപ്പിക്കരുതെന്ന് നിയമം ഉള്ളപ്പോള്‍ തെറ്റിദ്ധാരണ പരത്തി കണ്ടല്‍ചെടികള്‍ നശിപ്പിച്ചത് കുറ്റകരമായ കാര്യമാണ്.
വര്‍ഷങ്ങളായി കണ്ടല്‍ മാത്രമുള്ള പ്രദേശത്ത് കൃഷിയുടെ പേരു പറഞ്ഞ് നിയമലംഘനം നടത്തിയത് ജില്ലാ ഭരണകൂടം അംഗീകരിച്ച് കൊടുക്കരുതെന്നും പ്രകൃതിയെയും ജൈവ സമ്പത്തിനെയും സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള ഇടപെടല്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തന്നെ ശ്രദ്ധ ചെലുത്തേണ്ടതുമാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ പേര് പറയുകയും പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യുന്നത് പഞ്ചായത്ത് ഭരണ സമിതികള്‍ക്ക് യോജിച്ച കാര്യമല്ല.

കൃഷിയോഗ്യമായ തരിശുനിലങ്ങള്‍ സുലഭമായി ലഭ്യമാണെന്നിരിക്കെ അനുയോജ്യമായ പ്രദേശത്ത് കൃഷിയിറക്കുന്നതിന് വേണ്ടി മുന്‍കൈ എടുക്കേണ്ട പഞ്ചായത്ത് ഭരണസമിതികള്‍ സര്‍ക്കാര്‍ പദ്ധതിയുടെ പേരില്‍ നിയമലംഘനം നടത്തിയത് അംഗീകരിക്കാന്‍ കഴിയില്ല. സുനാമി ഉള്‍പ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടായപ്പോള്‍ നാടിനെയും ജനങ്ങളെയും സംരക്ഷിച്ചു നിര്‍ത്തിയ കണ്ടല്‍കാടുകള്‍ വെട്ടിനശിപ്പിക്കാന്‍ ന്യായീകരണം കണ്ടെത്തുന്ന ജനപ്രതിനിധികള്‍ തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കാന്‍ മുന്‍കൈ എടുക്കുന്നതാണ് കൂടുതല്‍ അഭികാമ്യമെന്നും പ്രകൃതി സംരക്ഷണത്തിന് മുന്‍കൈ എടുക്കേണ്ട ഉത്തരവാദപ്പെട്ടവരുടെ പിന്തുണയില്‍ നിയമലംഘനങ്ങള്‍ നടന്നത് ഗുരുതരമായ വീഴ്ചയാണെന്നും ബന്ധപ്പെട്ടവര്‍ നിയമപരമായ നടപടി സ്വീകരിക്കണമെന്നും കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ .സതീശന് പാച്ചേനി പറഞ്ഞു
-
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
ഭൂരിപക്ഷം 38, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, 2021ൽ നിയമസഭയിലേക്ക് കഷ്ടിച്ച് കടന്ന് കൂടിയവർ ഇതാ -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
പിണക്കമെല്ലാം മാറി; എൽദോസ് വരുന്നു! 'പാർട്ടി അമ്മയെപ്പോലെ, ചതിക്കില്ല' -
'മോഹൻലാൽ ആ സിനിമയുടെ ചിത്രീകരണ വേളയിൽ അസ്വസ്ഥനായിരുന്നു, പഴി മുഴുവൻ വിദ്യ ബാലന് കിട്ടി'; ശാന്തിവിള ദിനേശ് -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ്












Click it and Unblock the Notifications