കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിണറായിയും കൂട്ടരും ആർഎസ്എസിന്റെ ബീ ടീം കളിക്കുന്നു: സതീശൻ പാച്ചേനി

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കേരളത്തിൽ ആര്‍എസ്എസ്സിന്റെ ബി ടീമായി പിണറായിയും കൂട്ടരും മാറിയിരിക്കുകയാണെന്നു ജില്ലാ കോൺഗ്രസ് അധ്യക്ഷൻ സതീശൻ പാച്ചേനി. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജനങ്ങളുടെ താല്‍പര്യത്തിന് വിരുദ്ധമായി, മതേതര വിശ്വാസികളുടെയും ജനാധിപത്യ വിശ്വാസികളുടേയും അഭിലാഷത്തിനെതിരായും പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ക്കെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ തയ്യാറായ പ്രതിപക്ഷ നേതാവിന്റെ പ്രമേയം പോലും അനുവദിക്കാത്ത നടപടി ആര്‍എസ്എസ് വിധേയത്വം കൊണ്ടാണെന്നും പാച്ചേനി ആരോപിച്ചു.

ചൊവ്വാഴ്ച മുതൽ സ്വകാര്യ ബസുകൾ റോഡിലിറങ്ങില്ല: നിരക്ക് വർധിപ്പിക്കും വരെ അനിശ്ചിതകാല സമരമെന്ന് ഉടമകൾചൊവ്വാഴ്ച മുതൽ സ്വകാര്യ ബസുകൾ റോഡിലിറങ്ങില്ല: നിരക്ക് വർധിപ്പിക്കും വരെ അനിശ്ചിതകാല സമരമെന്ന് ഉടമകൾ

കേരളത്തില്‍ ആര്‍എസ്എസ് താല്‍പര്യത്തിന്റെ സംരക്ഷകനായി പിണറായി മാറിയിരിക്കുകയാന്നെന്നും സതീശന്‍ പാച്ചേനി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സഹനസമര പദയാത്രയുടെ എളയാവൂര്‍ ബ്ലോക്കിലെ പര്യടന പരിപാടിയില്‍ പള്ളിപ്രത്ത് പ്രസംഗിക്കുകയായിരുന്നു പാച്ചേനി.

padayathra-1

ഗവര്‍ണര്‍ക്കെതിരെ ഒരക്ഷരവും ഉരിയാടാന്‍ തയ്യാറാകാത്ത പിണറായി വിജയന്‍ കേരളത്തിലെ മതേതര വിശ്വാസികളെ പരിഹസിക്കുകയാണെന്നും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും ഭരണാധികാരികള്‍ കേന്ദ്ര സര്‍ക്കാരിന് ഓശാന പാടുന്ന ഗവര്‍ണര്‍ക്കെതിരെ നിലപാട് സ്വീകരിച്ചപ്പോള്‍ എന്തുകൊണ്ടാണ് പിണറായി വിജയന്റെ മിണ്ടാട്ടം മുട്ടി പോയതെന്ന് മതേതര കേരളത്തോട് തുറന്നുപറയാന്‍ അദ്ദേഹം തയ്യാറാകണമെന്നും പാച്ചേനി പറഞ്ഞു. സഹനസമര പദയാത്രയുടെ നാലാം ദിവസത്തെ പര്യടന പരിപാടി പള്ളിപ്രത്ത് വച്ച് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പ്രൊഫ. എ.ഡി മുസ്തഫ ഉദ്ഘാടനം ചെയ്തു.

വിവിധ മേഖലകളില്‍ പ്രതിഭാധനരായ വിദ്യാര്‍ത്ഥികളെ ഉദ്ഘാടന ചടങ്ങില്‍ വച്ച് ഉപഹാരം നല്കി ആദരിച്ചു. ചടങ്ങില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുധീഷ് മുണ്ടേരി അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, മാര്‍ട്ടിന്‍ ജോര്‍ജ്ജ്, കെ. പ്രമോദ്, എന്‍ പി ശ്രീധരന്‍, ചന്ദ്രന്‍ തില്ലങ്കേരി, പി. മാധവന്‍ മാസ്റ്റര്‍, മുണ്ടേരി ഗംഗാധരന്‍, സുരേഷ് ബാബു എളയാവൂര്‍, രാജീവന്‍ എളയാവൂര്‍, ഷമീര്‍ പള്ളിപ്രം, ടി സി താഹ, രജനി രാമാനന്ദ്, ഡോ. കെ വി ഫിലോമിന, സി ടി ഗിരിജ, പി ടി സഗുണന്‍, രജിത്ത് നാറാത്ത്, കെ.സി മുഹമ്മദ് ഫൈസല്‍, ടി. ജയകൃഷ്ണന്‍, റഷീദ് കവ്വായി തുടങ്ങിയവര്‍ പ്രസംഗിച്ചു.

English summary
Satheeshan Pacheni against Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X