കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രവാസി വ്യവസായിയുടെ ആത്മഹത്യ: ആന്തൂര്‍ നഗരസഭയക്കെതിരെ സതീശന്‍ പാച്ചേനി, പരാതി നല്‍കി!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കുറ്റിക്കോല്‍ നെല്ലിയോട്ടെ പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമ കൊറ്റാളി പാറയില്‍ സാജന്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ സതീശന്‍ പാച്ചേനി പൊലിസില്‍ പരാതി നല്‍കി.

വയനാട്ടില്‍ കേരളാ കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി; ജില്ലാപ്രസിഡന്റിനെ പുറത്താക്കിയെന്ന് നേതാക്കള്‍വയനാട്ടില്‍ കേരളാ കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി; ജില്ലാപ്രസിഡന്റിനെ പുറത്താക്കിയെന്ന് നേതാക്കള്‍

ഈ സംഭവത്തില്‍ ആന്തൂര്‍ നഗരസഭ പങ്ക് അന്വേഷണ വിധേയമാക്കണം. പ്രവാസ ജീവിതത്തിന്റെ പ്രതിസന്ധികള്‍ തരണം ചെയ്ത് നേടിയ സമ്പാദ്യം സ്വന്തം നാട്ടില്‍ മുതല്‍ മുടക്കി പൊതു ഉപയോഗത്തിന് പറ്റിയ ഒരു സ്ഥാപനം ആരംഭിച്ചപ്പോള്‍ പ്രവര്‍ത്തനാനുമതി നല്‍കാതെ പീഢിപ്പിച്ച് വ്യവസായിയെ മരണത്തിലേക്ക് നയിക്കാന്‍ കാരണമായ സംഭവം ഏറെ ഗൗരവതരമാണ്. നിയമങ്ങളും ചട്ടങ്ങളും പാലിച്ച് എല്ലാവിധ സാങ്കേതിക അനുമതികളും നേടി ഓഡിറ്റോറിയം പണികഴിപ്പിച്ചതിന് ശേഷം പ്രവര്‍ത്തനാനുമതി നല്‍കാത്തത് ആന്തൂര്‍ നഗരസഭയുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണ്.

pacheni-1560

നഗരസഭയുടെ ഉദ്യോഗസ്ഥ-രാഷ്ട്രീയ കൂട്ടുകെട്ട് ബോധപൂര്‍വ്വം പ്രവാസി വ്യവസായിയെ മാനസികമായി തളര്‍ത്താനും സ്ഥാപനത്തിന്റെ പ്രവര്‍ത്തനാനുമതി നല്കുന്നതില്‍ ഹിതകരമല്ലാത്ത ഇടപെടല്‍ നടത്തിയോ എന്നും പരിശോധിക്കപ്പെടണം. വ്യവസായിയെ മരണത്തിലേക്ക് നയിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷത്തിലൂടെ മാത്രമേ യഥാര്‍ത്ഥ സത്യം പുറത്ത് വരികയുള്ളൂ എന്നും സംഭവത്തിന്റെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് ജില്ലാ പോലീസ് ചീഫ് തന്നെ കേസ് അന്വേഷണം നടത്തി മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് സതീരന്‍ പാച്ചേനി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കണ്ണൂര്‍ ജില്ലാ പൊലിസ് മേധാവിക്ക് സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സതീശന്‍ പാച്ചേനി പരാതിയും നല്‍കി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പ്രവാസി വ്യവസായി കൊറ്റാളിയിലെ സാജനെ കൊറ്റാളിയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത. കോടികള്‍ മുടക്കി നിര്‍മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് ആന്തൂര്‍ നഗരസഭ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ കുറേക്കാലമായി ഇദ്ദേഹം മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

English summary
Satheeshan Pacheni files complaint against Anthur corporation on Expats suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X