കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സാജന്റെ മരണം: ഉത്തരവാദി സിപിഎമ്മെന്ന് സതീശൻ പാച്ചേനി, പികെ ശ്യാമളയ്‌ക്കെതിരെ കേസെടുക്കണമെന്ന്!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കൊറ്റാളി സ്വദേശിയും പ്രവാസി വ്യവസായിയുമായ പാറയില്‍ സാജന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആന്തൂര്‍ നഗരസഭ ആസ്ഥാനത്തേക്ക് യു.ഡി. എ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രവാസി വ്യവസായി സാജന്റെ മരണത്തിന് ഉത്തരവാദിയായ ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സന് എതിരെ കേസെടുക്കണമെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി. സാജന്റെ മരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സി പി എമ്മിന് ഒഴിഞ്ഞ് മാറാനാവില്ലെന്നും സതീശന്‍ പാച്ചേനി മുന്നറിയിപ്പു നല്‍കി.

ഒടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്തി? രാഹുല്‍ ഗാന്ധി പടിയിറങ്ങുന്നു, ദില്ലിയിലെ കൂടിക്കാഴ്ചയില്‍ ഒടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്തി? രാഹുല്‍ ഗാന്ധി പടിയിറങ്ങുന്നു, ദില്ലിയിലെ കൂടിക്കാഴ്ചയില്‍

യുഡിഎഫ് ആന്തൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ടാണ് സി പി എമ്മിനും ആന്തൂര്‍ നഗരസഭയ്ക്കുമെതിരെ സതീശന്‍ പാച്ചേനി രൂക്ഷ വിമര്‍ശനം നടത്തിയത്. പ്രവാസികളായ പാര്‍ട്ടി പ്രവര്‍ത്തകരുടെ പണം ഊറ്റി എടുത്ത് അവരെ പെരുവഴിയിലേക്ക് ഇറക്കിവിടുകയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും പാച്ചേനി പറഞ്ഞു.

sajan-1561

ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ പോലും ശ്രീമതിയുടെ പ്രവര്‍ത്തന ഫണ്ടിലേക്ക് സാജനില്‍ നിന്നും സിപിഎം ലക്ഷങ്ങള്‍ പണം പിരിച്ചിട്ടുണ്ട്. പാര്‍ട്ടി കോട്ടയായ ആന്തൂരില്‍ പാര്‍ട്ടി ഓഫീസ് പണിത് നല്‍കിയതും സാജനാണ്.സജീവ പ്രവര്‍ത്തകന്റെ വ്യവസായ സംരംഭത്തിന് അകാരണമായി തടസ്സം നിന്ന ചെയര്‍പേഴ്‌സനെ നിലക്ക് നിര്‍ത്താന്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറി പി.ജയരാജന്‍ ഇടപെട്ടിട്ട് പോലും സാധിച്ചില്ല. സാജന്റെആത്മഹത്യയ്ക്ക് ഉത്തരവാദികളായ ചെയര്‍പേഴ്‌സന് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സതീശന്‍ പാച്ചേനി ആവശ്യപ്പെട്ടു.

അന്വേഷണത്തിന്റെ തുടക്കത്തില്‍ ആത്മഹത്യ കുറിപ്പ് ഉണ്ടെന്ന് പറഞ്ഞ പോലീസ് സിപിഎം നേതാക്കളുടെ പ്രേരണയില്‍ അത് നശിപ്പിച്ച് കളയുകയായിരുന്നു. സമ്പന്നരുടെയും പ്രവാസികളുടെയും പണം പിഴിഞ്ഞ് അവരെ മരണത്തിലേക്ക് തള്ളിവിടുകയാണ് സിപിഎം ചെയ്യുന്നതെന്നും സതീശന്‍ പാച്ചേനി ആരോപിച്ചു. സാജന്റെ കെട്ടിടത്തിന് അനുമതി നല്‍കുകയും കേസ് നേരായ മാര്‍ഗത്തിലൂടെ നടത്തുകയും ചെയ്തില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകും എന്നും സതീശന്‍ പാച്ചേനി പറഞ്ഞു. വിവിധ യുഡിഎഫ് നേതാക്കള്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. മാര്‍ച്ച് നഗരസഭ ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു

English summary
Satheeshan Pacheni seeks to register case aganist CPM MP in Sajan's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X