Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച മന്ത്രിമാർക്കെതിരെ പോലീസ് കേസെടുക്കണം: സതീശൻ പാച്ചേനി

കണ്ണൂര്‍: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് തളിപ്പറമ്പില്‍ അദാലത്ത് നടത്തിയ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജനെതിരെയും ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയ്ക്കെതിരെയും സ്വമേധയാ കേസെടുക്കാൻ പോലീസ് തയ്യാറാകണമെന്ന് ഡിസിസി പ്രസിഡൻ്റ് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു. കൊവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കാത്ത ചടങ്ങിന് നേതൃത്വം നൽകിയ കുറ്റത്തിന് മന്ത്രിമാർക്കെതിരെ പോലീസ് കേസെടുക്കാൻ തയ്യാറകണമെന്ന് സതീശന്‍ പാച്ചേനി ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്കെതിരേ യുഡിഎഫിന്റെ സംസ്ഥാന നേതാക്കള്‍ക്കെതിരെയും ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് പറഞ്ഞു കേസെടുത്ത പോലീസ് സാക്ഷികളായി നിന്നുകൊണ്ടാണ് തളിപ്പറമ്പില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ അദാലത്ത് നടന്നത്.

satheesan-pacheni-1

യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ജാഗ്രതാ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായും വീഴ്ചവരുത്തി മന്ത്രിമാര്‍ നേതൃത്വം കൊടുത്ത് പോലിസിന്റെ കണ്‍മുന്നില്‍ നിയമലംഘനം നടക്കുമ്പോള്‍ അതിന് സാക്ഷിയായി പോലിസ് നില്‍ക്കുന്നത് നാണമില്ലാത്തത് കൊണ്ടാണോയെന്ന് ഉത്തരവാദപ്പെട്ടവര്‍ വ്യക്തമാക്കണം. നിയമത്തെയും മാനദണ്ഡങ്ങളെയും സി.പി.എം ഓഫിസിലെ നിര്‍ദേശത്തിന് അനുസരിച്ച് വളച്ചൊടിച്ച് നാട്ടില്‍ പ്രയോഗിക്കുന്ന പോലിസ് ഓഫിസര്‍മാര്‍ പഴം വിഴുങ്ങിയത് പോലെ നോക്കി നില്‍ക്കരുതെന്നും സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ മന്ത്രിമാര്‍ തന്നെ ലംഘിക്കുമ്പോള്‍ കേസെടുക്കാനുള്ള ധൈര്യം പോലിസ് കാണിക്കണമെന്നും സതീശന്‍ പാച്ചേനി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

തളിപ്പറമ്പില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ പങ്കെടുത്ത സ്നേഹസ്പർശം അദാലത്തില്‍ കൊ വിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ വന്‍ തിരക്കുണ്ടായതാണ് വിവാദമായത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയാണ് പൊതുജനങ്ങളും ഉദ്യോഗസ്ഥരും അദാലത്തില്‍ പങ്കെടുത്ത തെന്ന. ആരോപണം സർക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്. ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്ക് പുറമെ മന്ത്രിമാരായ ഇ.പി ജയരാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും അദാലത്തില്‍ പങ്കെടുത്തിരുന്നു തളിപ്പമ്പില്‍ നടന്ന സ്നേഹസ്പർശം അദാലത്തില്‍ പങ്കെടുത്തവർ മാസ്‌ക് ധരിച്ചിരുന്നുവെന്നതൊഴിച്ചാല്‍ മറ്റൊരു തരത്തിലുള്ള കോവിഡ് മാനദണ്ഡങ്ങളും പാലിച്ചില്ലെന്ന ആരോപണവുമായി യു.ഡി.എഫ് രംഗത്തു വന്നിട്ടുണ്ട്. ഇതോടെയാണ് സർക്കാർ നടത്തിയ സ്നേഹസ്പർശം പൊതുജന സമ്പർക്ക പദ്ധതി വിവാദമായത്.

രാവിലെ രജിസ്ട്രേഷൻ സമയത്ത് സാമൂഹ്യ അകലം പാലിക്കാതെ നൂറുകണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. മാത്രമല്ല, പ്രായമുള്ളവരും കുട്ടികളും അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. പങ്കെടുക്കാനെത്തുന്നവര്‍ക്ക് കസേരകളിട്ട് സ്ഥലമൊരുക്കിയിരുന്നെങ്കിലും അതിനു പുറത്ത് ആള്‍ക്കാര്‍ കൂട്ടംകൂടി നില്‍ക്കുകയും തിക്കിത്തിരക്കുകയും ചെയ്തുവെന്ന് യു.ഡി.എഫ് പ്രവർത്തകർ ആരോപിച്ചു. അതേസമയം, സാമൂഹിക അകലം പാലിക്കാതെയുള്ള ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലിസിന് കഴിഞ്ഞില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുകയും പാലിക്കാത്തവര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതിനിടെയാണ് ആരോഗ്യമന്ത്രിയുടെ പരിപാടിയില്‍ പ്രോട്ടോക്കോള്‍ ലംഘനം നടന്നത് സോഷ്യൽ മീഡിയയിലടക്കം വൻ ചർച്ചയായിട്ടുണ്ട്. തളിപ്പറമ്പിൽ നടന്ന

സ്നേഹസ്പർശം പരിപാടിക്ക് സമാനമായ രീതിയില്‍ തന്നെയാണ് കഴിഞ്ഞ ദിവസം ഇരിട്ടിയിലും കണ്ണൂരിലും പരിപാടികള്‍ നടന്നത്. മന്ത്രി. കെ.കെ ശൈലജ പങ്കെടുത്ത പരിപാടിയിൽ ഇവിടങ്ങളിലും വൻ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നാരോപിച്ച് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനിക്കും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കുമെതിരേ തളിപ്പറമ്പിലും ശ്രീകണ്ഠാപുരത്തും പോലിസ് കേസെടുത്തിരുന്നു.. സി.എം.പി.നേതാവ് സി പി ജോൺ ,ഡി.സി.സി പ്രസിഡൻ്റ് സതീശൻ പാച്ചേനി എന്നിവർ ഉൾപ്പെടെ 26 യു.ഡി.എഫ് നേതാക്കരടക്കം 400 പ്രവർത്തകർക്കും ശ്രീകണ്ഠാപുരത്ത് നഗരസഭാ ചെയർപേഴ്സൺ ഡോ.കെ.വി ഫിലോമിനയുൾപ്പെടെ നുറു പേർക്കെതിരെയും പോലീസ് കേസെടുത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+