സഹനസമര പദയാത്രയുമായി സതീശൻ ജനമധ്യത്തിലിറങ്ങുന്നു, പദയാത്ര ഉദ്ഘാടനം രമേശ് ചെന്നിത്തല!
കണ്ണൂര്‍: കെ സുധാകരൻ എം പി ക്ക് പിന്നാലെ സഹനസമര പദയാത്രയുമായി ജില്ലാ കോൺഗ്രസ് അധ്യക്ഷൻ സതീശൻ പാച്ചേനിയും. കഴിഞ്ഞ ദിവസം കെ.സുധാകരൻ എം പി നടത്തിയ രാഷ്ട്ര രക്ഷാ മാർച്ച് വൻ വിജയമായതിനെ തുടർന്നാണ് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ കൂടിയായ സതീശൻ പാച്ചേനിയും ജനമധ്യത്തിലേക്കിറങ്ങുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി നയിക്കുന്ന 28 ദിവസം നീണ്ടുനിൽ ക്കുന്ന സഹനസമര പദയാത്ര 28-ന് തുടങ്ങും.
മാഹിപ്പാലത്തിന് സമീപത്ത് വച്ച് 28-ന് രാവിലെ 9.30-ന് സഹനസമര പദയാത്ര പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 28 മുതല്‍ ഫെബ്രവരി 24 വരെയാണ് പദയാത്ര ജില്ലയില്‍ പര്യടനം നടത്തുന്നത്. ഉദ്ഘാടന പരിപാടിയില്‍ രാഷ്ട്രീയ-സാമൂഹ്യ-സാംസ്ക്കാരിക മേഖലയിലെ പ്രമുഖരും എംപിമാരായ കെ സുധാകരന്, കെ. മുരളീധരന്, രാജ്മോഹന്‍ ഉണ്ണിത്താന് തുടങ്ങിയവരും, എംഎല്‍എമാരായ കെ സി ജോസഫ്, അഡ്വ. സണ്ണി ജോസഫ് തുടങ്ങിയ നേതാക്കളും ജില്ലയിലെ കെപിസിസി ഭാരവാഹികളായ വി.എ നാരായണന്, സുമാ ബാലകൃഷ്ണന്, അഡ്വ. സജീവ് ജോസഫ്, പ്രൊഫ. എ.ഡി മുസ്തഫ ഉള്‍പ്പെടെയുള്ള മറ്റ് പ്രധാനപ്പെട്ട നേതാക്കളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

സഹനസമര പദയാത്രയുടെ കോ-ഓര്‍ഡിനേറ്ററായി ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി കെ സുരേന്ദ്രനും, സഹ കോ-ഓര്‍ഡിനേറ്റര്‍മാരായി കെപിസിസി നിര്‍വ്വാഹക സമിതി അംഗങ്ങളായ അഡ്വ. മാര്ട്ടിന് ജോര്‍ജ്ജിനേയും ചന്ദ്രന് തില്ലങ്കേരിയെയും നിയമിച്ചു. ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായി ഡിസിസി ജനറല്‍ സെക്രട്ടറിമാരായ സുരേഷ് ബാബു എളയാവൂരും എംപി വേലായുധനും ചുമതല നിര്‍വ്വഹിക്കും. ഡിസിസി അധ്യക്ഷന്‍ നയിക്കുന്ന സഹനസമര പദയാത്രയുടെ ഭാഗമായി ജില്ലയിലെ രക്തസാക്ഷി കുടുംബങ്ങളില്‍ സന്ദര്‍ശനം നടത്തി കുടുംബാംഗങ്ങളുടെ ആശിര്വാദങ്ങളേറ്റ് വാങ്ങും.
ജില്ലയിലെ മത-സാമൂഹ്യ-സാംസ്ക്കാരിക- രാഷ്ട്രീയ രംഗത്തെ പ്രമുഖരെ സന്ദര്‍ശിച്ച് പദയാത്രയുടെ ഉദ്യേശ ലക്ഷ്യങ്ങള്‍ വിശദീകരിക്കുകയും സഹനസമര പദയാത്രക്ക് അനുഗ്രഹങ്ങള്‍ തേടുകയും ചെയ്യും. പദയാത്ര കടന്നുപോകുന്ന വിവിധ പ്രദേശങ്ങളിലെ റാങ്ക് ജേതാക്കള്‍, ശാസ്ത്ര സാങ്കേതിക മേഖലയിലെ പ്രതിഭകള്‍, കലാകാരന്മാര് സാഹിത്യകാരന്മാര്, സ്പോര്‍ട്സ് പ്രതിഭകള്‍, മികച്ച കര്‍ഷകര്‍, വ്യവസായ പ്രമുഖര്‍, ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍, ഡോക്ടറേറ്റ് നേടിയവര്‍, മതപണ്ഡിതര്‍, സാമൂഹ്യരംഗത്തെ പ്രമുഖര്‍ ജില്ലാ, സംസ്ഥാന സ്കൂള്‍ കലോത്സവ വിജയികള്‍ തുടങ്ങിയ സാമൂഹ്യ-സാംസ്ക്കാരിക-ശാസ്ത്ര സാങ്കേതിക-വൈജ്ഞാനിക-കാര്‍ഷിക-വ്യാവസായിക-സ്പോര്‍ട് മേഖലയിലെ പ്രമുഖരെ ആദരിക്കുന്ന പ്രതിഭാ സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്ന് സതീശന് പാച്ചേനി പറഞ്ഞു. വാർത്ത സമ്മേളനത്തിൻ കെ. സുരേന്ദ്രന്, മാര്ട്ടിന് ജോര്‍ജ്ജ്, ചന്ദ്രന് തില്ലങ്കേരി എന്നിവരും പങ്കെടുത്തു.
-
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച












Click it and Unblock the Notifications