Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭരണകക്ഷിയുടെ ഗൂഢതാല്‍പര്യങ്ങള്‍ക്ക് എസ്ബിഐ കൂട്ടുനില്‍ക്കുന്നു: അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്

കണ്ണൂര്‍: രാജ്യം ഭരിക്കുന്ന ബിജെപിയുടെ നിഗൂഢമായ താല്‍പര്യങ്ങള്‍ക്ക് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ കൂട്ടുനില്‍ക്കുന്നത് അവരുടെ വിശ്വാസ്യത തകര്‍ത്തിരിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്. ഇലക്ടറല്‍ ബോണ്ട് ഇടപാടില്‍ എസ്ബിഐ കള്ളക്കളി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്ബിഐ കണ്ണൂര്‍ ആസ്ഥാനത്തിനു മുന്‍പില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

ഇലക്ടറല്‍ ബോണ്ടിലൂടെ ബിജെപിക്ക് കിട്ടിയ 6500 കോടി എന്തു ചെയ്‌തെന്ന ചോദ്യത്തിന് ഇനിയും ഉത്തരം ലഭിക്കാനുണ്ട്. ഇടപാടുകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ട എസ്ബിഐ അതിനു തയ്യാറാകാതെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ സാവകാശം തേടിയതിനു പിന്നില്‍ ബിജെപി നേതൃത്വത്തിന്റെ താല്‍പര്യങ്ങളാണ്. കോടതിയുടെ നിര്‍ദേശം പോലും അനുസരിക്കാതെ ബിജെപിയുമായി എസ്ബിഐ അധികാരികള്‍ ഒത്തുകളിക്കുകയാണ്.

kannur

ഇലക്ടറല്‍ ബോണ്ട് വഴി കൈമാറ്റം ചെയ്യപ്പെട്ട പണത്തിന്റെ വിശദാംശങ്ങള്‍ എസ്ബിഐ പുറത്തുവിട്ടേ തീരൂ. എസ്ബിഐ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വത്കൃത ബാങ്കാണ്. 48 കോടി അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ബാങ്കാണ് എസ്ബിഐ. കേവലം 22,217 ഇലക്ടറല്‍ ബോണ്ടുകളുടെ ഡാറ്റ ഒരു ക്ലിക്കില്‍ ലഭിക്കുമെന്നിരിക്കേ അതു നല്‍കാന്‍ അഞ്ച് മാസത്തെ സാവകാശം എസ്ബിഐ തേടിയത് ആരെ രക്ഷിക്കാനാണെന്ന് ജനങ്ങള്‍ക്കറിയാം- അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

നേതാക്കളായ അഡ്വ ടിഒ മോഹനന്‍, കെസി മുഹമ്മദ് ഫൈസല്‍, രാജീവന്‍ എളയാവൂര്‍, വിവി പുരുഷോത്തമന്‍, അഡ്വ റഷീദ് കവ്വായി, കെസി ഗണേശന്‍, ബാലകൃഷ്ണന്‍ മാസ്റ്റര്‍, ടി ജനാര്‍ദ്ദനന്‍, സിവി സന്തോഷ്, അജിത്ത് മാട്ടൂല്‍, കൂക്കിരി രാജേഷ്, സിഎം ഗോപിനാഥന്‍, കല്ലിക്കോടന്‍ രാഗേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+