Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌കൂള്‍ കലോത്സവം: കണ്ണൂര്‍ കപ്പുയര്‍ത്തിയത് മൊകേരി രാജീവ് ഗാന്ധി എച്ച്എസ്എസിന്റെ മികവില്‍

കണ്ണൂര്‍: കൊല്ലത്ത് നടന്ന 62-ാമത് കേരള സ്‌കൂള്‍ കലോത്സവത്തില്‍ കണ്ണൂര്‍ ജില്ല കപ്പുയര്‍ത്തിയത് മൊകേരി രാജീവ് ഗാന്ധി ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ മികവില്‍. ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ജില്ലയിലെ മികച്ച വിദ്യാലയമായി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തിളങ്ങിയപ്പോള്‍ കപ്പും കണ്ണൂരിന്റെ കൂടെ കൈയ്യിലായി. എച്ച്എസ്എസ് വിഭാഗത്തില്‍ 12 ഇനങ്ങളില്‍ 46 കുട്ടികളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്‍പതു ഇനങ്ങളില്‍ 57 പ്രതിഭകളാണ് മത്സരരംഗത്ത് മാറ്റുരച്ചത്.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വട്ടപ്പാട്ട്, ദഫ് മുട്ട്, ചവിട്ടുനാടകം അറബി സംഘഗാനം, ഉര്‍ദു സംഘഗാനം, തിരുവാതിര ,ഉപന്യാസം മലയാളം, ഓട്ടന്‍ തുള്ളല്‍ എന്നീ ഇനങ്ങളും എച്ച്എസ്എസ് വിഭാഗത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ വട്ടപ്പാട്ട്, വഞ്ചിപ്പാട്ട്, പരിചമുട്ട്, ചവിട്ടുനാടകം, സംസ്‌കൃതം പദ്യം, അക്ഷര ശ്ലോകം ,മോണോ ആക്ട് ,ട്രിപ്പിള്‍ ജാസ് ഉറുദു, കവിതാരചന, അറബിക് ഉപന്യാസം, സംസ്‌കൃതം കഥാരചന,സംസ്‌കൃതം പദ്യം ചൊല്ലല്‍, മിമിക്രി എന്നീ ഇനങ്ങളുമാണ് ഉത്സവത്തില്‍ മത്സരിച്ചത്.

kannur

മികച്ച പ്രകടനം നടത്തിയ മൊകേരി രാജീവ് ഗാന്ധി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പഠനത്തിലും, കലയിലും, കായിക ഇനങ്ങളിലും അടക്കം ഓള്‍റൗണ്ട് മികവ് പുലര്‍ത്തി സംസ്ഥാനത്തിനു തന്നെ മാതൃകയായിരിക്കുകയാണ്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെ ജില്ലയിലെ കലാപ്രതിഭകള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് രംഗത്തുവന്നിട്ടുണ്ട്. കണ്ണൂര്‍ അഭിമാനകരമായ നേട്ടമാണ് കലോത്സവ ജേതാക്കളായതിലൂടെ കൈവരിച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പറഞ്ഞു.

സോഷ്യല്‍ മീഡിയയിലും കണ്ണൂരിലെ കൗമാര പ്രതിഭകള്‍ താരമായിരിക്കുകയാണ്. നീണ്ട 23 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് കണ്ണൂര്‍ സ്വര്‍ണ്ണകപ്പില്‍ മുത്തമിടുന്നത്. 952 പോയിന്റ് നേടിയാണ് കലാകിരീടം കണ്ണൂര്‍ സ്വന്തമാക്കിയത്. നാലാം തവണയാണ് കണ്ണൂര്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കിരീടം നേടുന്നത്. 949 പോയിന്റുമായി കോഴിക്കോട് ജില്ല രണ്ടാം സ്ഥാനത്തും 938 പോയിന്റുമായി പാലക്കാട് ജില്ല മൂന്നാം സ്ഥാനത്തുമാണുളളത്.

തുടക്കത്തിലെ മലബാറിലെ ജില്ലകള്‍ തമ്മിലായിരുന്നു കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നത്. രണ്ട് ദശാബ്ദങ്ങള്‍ക്ക് ശേഷമാണ് കൗമാരകിരീടം കണ്ണൂരിലെത്തുന്നത്. 1956 ആരംഭിച്ച കലോത്സവത്തില്‍ കണ്ണൂരിന്റെ നാലാം കിരീടനേട്ടമാണിത്. കണ്ണൂര്‍ നല്‍കിയ അപ്പീലില്‍ ലഭിച്ച പോയിന്റാണ് കലോത്സവത്തില്‍ ഓവറാള്‍ ചാമ്പ്യന്മാരാക്കിയത്. നാടോടി നൃത്തം, പരിചമുട്ട്, വഞ്ചിപ്പാട്ട്, ട്രിപ്പിള്‍ ജാസ് തുടങ്ങിയ മത്സരങ്ങളായിരുന്നു സമാപന ദിവസം വേദിയില്‍ അരങ്ങേറിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+