രക്ത സംബന്ധിയായ അസുഖങ്ങള്‍ക്ക് ശാസ്ത്രീയ ചികിത്സ ഉറപ്പു വരുത്തണം: ഹെമറ്റോളജി ശില്‍പശാല
കണ്ണൂര്‍: ജീന്‍ തെറാപ്പിയും മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വരെ സാധ്യമാക്കുന്ന ആധുനിക ചികിത്സാ രീതി വഴി ഭൂരിപക്ഷം രക്ത സംബന്ധിയായ അസുഖങ്ങള്‍ളും പൂര്‍ണ്ണമായി സുഖപ്പെടുത്താവുന്നതാണെന്നേ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐഎപി) കണ്ണൂരില്‍ സംഘടിപ്പിച്ച ഹെമറ്റോളജി ശില്പശാല അഭിപ്രായപ്പെട്ടു. ലുക്കിമിയ, തലസീമിയ, സിക്കിള്‍സെല്‍ രോഗം, വിവിധ തരം അനീമിയ കള്‍ എന്നിവയൊക്കെ ശാസ്ത്രീയവും ഏറെ ഫലപ്രദവുമായ ചികിത്സകള്‍ ആധുനിക വൈദ്യശാസ്ത്രത്തില്‍ ലഭ്യമാണ്.
ഇരുമ്പ് സത്ത് അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളിലൂടെയും പച്ചക്കറി കളിലൂടെയും കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്ന വിളര്‍ച്ച തടയാവുന്നതാണ്. കൗമാര കാലഘട്ടത്തില്‍ തന്നെ ഇരുമ്പ് സത്ത് അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിലൂടെ പെണ്‍കുട്ടികള്‍ക്ക് ഗര്‍ഭകാലത്തും മുലയൂട്ടല്‍ കാലത്തുമുള്ള അനീമിയ തടയാനാകും എന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ശിശുരോഗ വിദഗ്ധര്‍ ക്കായി ഐ എ പി സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ 60 പേര്‍ പങ്കെടുത്തു.

ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ എ പി) കേന്ദ്ര കമ്മിറ്റിയുടെ ശിശുരോഗ വിദഗ്ധര്‍ ക്കായുള്ള ശില്പശാല ഞായറാഴ്ച കണ്ണൂരില്‍ സംഘടിപ്പിച്ച ശില്പശാലയില് കോഴിക്കോട് എം വി ആര്‍ കാന്‍സര്‍ സെന്ററി കുട്ടികളുടെ ഹെമറ്റോ ഓങ്കോളജി വിഭാഗം തലവന്‍ ഡോ യാമിനി കൃഷ്ണന്‍, ഡോ എം ആര്‍ കേശവന്‍, ഡോ എംകെ നന്ദകുമാര്‍, ഡോ ഊര്‍മിള കെവി, ഡോ സുല്‍ഫിക്കര്‍ അലി, ഡോ കെ സി രാജീവന്‍ വിവിധവിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.ഐ എ പി സെക്രട്ടറി ഡോ മൃദുല ശങ്കര്‍, ഡോ അജിത് സുഭാഷ്, ഡോ ആര്യാദേവി, അരുണ് അഭിലാഷ് ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കി.












Click it and Unblock the Notifications