കണ്ണൂരില്‍ ദുരിതാശ്വാസക്യാംപിനുനേരെ എസ്ഡിപിഐ ആക്രമണം; കാറ് തല്ലി തകർത്തു, 2 പേർക്ക് പരിക്ക്!
കണ്ണൂർ: കൊട്ടിയൂര്‍ ഐ.ജെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ എസ്ഡിപിഐ അക്രമം. ഉദ്യോഗസ്ഥരെയും പോലീസിനെയും ആക്രമിച്ചു. കല്ലേറിൽ സന്നദ്ധ പ്രവർത്തകർക്ക് പരിക്കേറ്റെന്ന് കൈരളി ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.
ആക്രണത്തില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. അഭിലാഷ്, വൈശാഖ്, എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ ദുരിതാശ്വാസ ക്യാംപില്‍ വൈകിട്ട് ആറര മണിയോടെ ഇരുപതോളം വരുന്ന എസ്ഡിപിഐ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചിരുന്നു. പ്രത്യേകതരം വസ്ത്രങ്ങളും ടാഗുകളും അണിഞ്ഞായിരുന്നു ഇവരുടെ സന്ദര്‍ശനം.

ഇത് ചോദ്യം ചെയ്തതാണ് എസ്ഡിപിഐ പ്രവര്‍ത്തകരെ പ്രകോപിതരാക്കിയത്. കക്ഷിരാഷ്ട്രീയ-ജാതിമതഭേദമന്യേയാണ് ക്യാംപിലുള്ളവര്‍ കഴിയുന്നതെന്നും ഇത്തരത്തില്‍ ഇവിടെ സന്ദര്‍ശിക്കാനനുവദിക്കില്ലെന്നും ക്യാംപ് അധികൃതര്‍ പറഞ്ഞു. ഇതിനുപിന്നാലെ അക്രമം അഴിച്ചുവിടുകയായിരുന്നു.
ക്യാംപിലേക്ക് കല്ലേറുമുണ്ടായതായി റിപ്പോർട്ട് ചെയ്യുന്നു. സ്‌കൂള്‍ പരിസരത്തുണ്ടായിരുന്ന രണ്ടു കാറുകള്‍ തകര്‍ത്തു. കേളകം, പേരാവൂര്‍ സ്റ്റേഷനുകളില്‍ നിന്നെത്തിയ പോലീസ് സംഘം സ്ഥലത്ത് കാവലുണ്ട്.
Recommended Video

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications