കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചാലാട് എസ്ഡിപിഐ ആക്രമണം; അക്രമം സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച്, സംഘർഷത്തിൽ ആറ് പാർക്ക് പരിക്ക്!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: റീപോളിങ് നടക്കുന്ന പാമ്പുരുത്തിക്കടുത്തെ ചാലാട് ഡി.വൈ.എഫ്.ഐ-എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. വെള്ളിയാഴ്ചരാത്രിയോടെയാണ് ഇരുവിഭാഗവും മാരകായുധങ്ങളുമായി ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഇപ്പോഴും സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വന്‍പൊലിസ് സന്നാഹം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച്ച രാത്രിയോടെയാണ് ചാലാട് ടൗണില്‍ സംഘര്‍ഷമുണ്ടായത്.

<strong>ശ്രീധരൻ പിളളയ്ക്ക് എതിരെ ബിജെപിയിൽ പൊട്ടിത്തെറി.. യുഡിഎഫിന് വോട്ട് മറിച്ചെന്ന് ആരോപണം!</strong>ശ്രീധരൻ പിളളയ്ക്ക് എതിരെ ബിജെപിയിൽ പൊട്ടിത്തെറി.. യുഡിഎഫിന് വോട്ട് മറിച്ചെന്ന് ആരോപണം!

സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിലുമായി ആറു പേര്‍ക്ക് പരിക്കേറ്റു. മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ഫായിസ് (27) റിസ്വാന്‍ (25) ശരത്ത് (26) എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ ആഷിഫ് (38) അന്‍സാദ്(27) മുഫാസ് (26) എന്നിവര്‍ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ ചികിത്സയിലാണ്.

SDPI

ചാലാട് അക്രമ സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയുന്ന നിരവധിയാളുകളുടെ പേരില്‍ പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഒരു എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ കസ്റ്റഡിയിലാണ്. സംഘര്‍ഷത്തിനിടെ സര്‍ജിക്കല്‍ ബ്ലേഡ് പ്രയോഗം നടത്തിയതായി ഡി.വൈ.എഫ്.ഐ ആരോപിച്ചു. കണ്ണൂര്‍ നഗരത്തിനടുത്തെ ചാലാട് തുടര്‍ച്ചയായി രാഷ്ട്രീയ സംഘര്‍ഷം നടക്കുന്ന സ്ഥലങ്ങളിലൊന്നാണ്.

മുസ്‌ലിംലീഗിനും സി.പി. എമ്മിനും സ്വാധീനമുള്ള ഈ സ്ഥലത്ത് കോണ്‍ഗ്രസിനും സ്വാധീനമുണ്ട്. അടുത്ത കാലത്താണ് ചാലാട് എസ്. ഡി. പി. ഐ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് ചാലാടും പരിസരങ്ങളിലും ശനിയാഴ്ച രാവിലെ മുതല്‍ തന്നെ പോലീസ് ഈ മേഖലയില്‍ ആയുധങ്ങള്‍ക്കും മറ്റുമായുള്ള തെരച്ചില്‍ നടത്തിവരികയാണ്. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവരെ പിടികൂടാനുള്ള നടപടിയും ശക്തമാക്കിയിട്ടുണ്ടെന്ന് ജില്ലാപൊലിസ് മേധാവി അറിയിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയുണ്ടായ സംഘര്‍ഷം ചാലാട്, അഴീക്കോട്് മേഖലയെ അശാന്തിയിലേക്ക് തള്ളിവിട്ടിട്ടുണ്ട്.

English summary
SDPI attack in Chalad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X