കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കട്ട റൗഫ് വധം: എസ്ഡിപിഐ നേതാവ് അറസ്റ്റില്‍! കൊലപാതകത്തിലെത്തിയത് എം ഫാറൂഖിനെ കൊലപ്പെടുത്തിയ കേസ്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ ആദികടലായില്‍ കട്ട റൗഫിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. എസ്ഡിപിഐ പ്രാദേശിക നേതാവ് കണ്ണൂര്‍ കസാനക്കോട്ടയിലെ നിസാമുദ്ദീ (29) നാണ് അറസ്റ്റിലായത്. എബിവിപി പ്രവര്‍ത്തകന്‍ സച്ചിന്‍ ഗോപാലിനെ വധിച്ച കേസിലെ പ്രതിയാണ് ഇയാള്‍. ഇക്കഴിഞ്ഞ ജൂലൈ 29ന് രാത്രിയാണ് വെത്തിലപ്പള്ളി സ്വദേശിയും ആദികടലായില്‍ താമസിക്കുകയുമായിരുന്ന കട്ട റൗഫ് എന്ന് വിളിക്കുന്ന റൗഫ് (31) വെട്ടേറ്റു മരിച്ചത്.

<br> പികെ രാഗേഷിന് മുട്ടന്‍ പണിയുമായി സഹകരണവകുപ്പ്: പള്ളിക്കുന്ന് സഹകരണ ബാങ്ക് ക്രമക്കേടില്‍ അന്വേഷണം
പികെ രാഗേഷിന് മുട്ടന്‍ പണിയുമായി സഹകരണവകുപ്പ്: പള്ളിക്കുന്ന് സഹകരണ ബാങ്ക് ക്രമക്കേടില്‍ അന്വേഷണം

ആറംഗ സംഘം മുഖംമൂടി ധരിച്ചെത്തി ബൈക്കില്‍ പോവുകയായിരുന്ന റൗഫിനെ വെട്ടിവീഴ്ത്തുകയായിരുന്നു. എസ്ഡിപിഐ നീര്‍ച്ചാല്‍ ബ്രാഞ്ച് പ്രസിഡന്റും പാചകത്തൊഴിലാളിയുമായ എം ഫാറൂഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് റൗഫ്. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മുന്‍മുസ്‌ലിം ലീഗ് പ്രവര്‍ത്തകനാണ് കട്ടറൗഫ്. ഇയാള്‍ കഞ്ചാവുക്കേസില്‍ നേരത്തെ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

raufmurdercase-1

പിന്നീട് ലീഗില്‍ നിന്നും ഒഴിവാക്കിയ റൗഫ് തനിക്കു നേരെ വധഭീഷണിയുണ്ടായതിനു ശേഷം ആദിക്കടലായിയിലാണ് സഹോദരന്റെ കൂടെ താമസിച്ചിരുന്നത്. എന്നാല്‍ റൗഫിനെ കൊന്നതിനു ശേഷം മുസ്‌ലിം ലീഗ് നേതൃത്വം ഇടപെടാത്തതില്‍ കുടുംബത്തിന് കടുത്ത അമര്‍ഷമുണ്ട്. ഈ കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ട്. മാരകായുധങ്ങളുമായി ബൈക്കിലെത്തിയ ആറംഗ സംഘമാണ് കൊലനടത്തിയതെന്നു പൊലിസ് പറഞ്ഞു.

English summary
SDPI leader arrested in Rouf murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X