എസ്ഡിപിഐയെ ആര് പുല്‍കും? മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍... മുഴപ്പിലങ്ങാട് ഭരണ സാധ്യത...
കണ്ണൂര്‍: മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ ഇരുമുന്നണികളെയും ആശങ്കയിലാക്കി തദ്ദേശ തിരഞ്ഞെടുപ്പ് ഫലം. എല്‍ഡിഎഫിനോ യുഡിഎഫിനോ വ്യക്തമായ ഭൂരിപക്ഷം ലഭാക്കാതെ വന്നതാണ് മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ഈ പഞ്ചായത്തില്‍ ഭരണം പ്രതിസന്ധിയിലായത്. ഇവിടെ എസ്ഡിപിഐക്ക് നാല് സീറ്റുണ്ട്. എന്നാല്‍ എസ്ഡിപിഐയുടെ പിന്തുണ ആര് തേടുമെന്നതാണ് വിഷയം. എല്‍ഡിഎഫ് തേടിയാല്‍ യുഡിഎഫ് രാഷ്ട്രീയ ആയുധമാക്കും. യുഡിഎഫ് തേടിയാല്‍ മറിച്ചും ഉപയോഗിക്കും. ഈ സാഹചര്യത്തിലാണ് പരിഹാരമെന്ത് എന്ന ചോദ്യം ഉയരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

അംഗബലം ഇങ്ങനെ
മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ ആകെ 15 വാര്‍ഡുകളാണുള്ളത്. എല്‍ഡിഎഫിന് ആറ് സീറ്റ് ലഭിച്ചു. യുഡിഎഫിന് അഞ്ച് സീറ്റും കിട്ടി. ബാക്കി നാല് സീറ്റും നേടിയത് എസ്ഡിപിഐ ആണ്. എസ്ഡിപിയുടെ പിന്തുണയില്ലാതെ ഭരിക്കാനാകില്ലെന്ന് ചുരുക്കം.

രണ്ടു സാധ്യതകള്‍
എസ്ഡിപിഐ പിന്തുണ തേടുകയാണ് പുതിയ ഭരണ സമിതി ചെയ്യുക. അല്ലെങ്കില്‍ എസ്ഡിപിഐ പുറത്ത് നിന്ന് പിന്തുണയ്്ക്കുന്ന തീരുമാനം എടുക്കണം. നിലവില്‍ മൂന്ന് കക്ഷികളും ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. കഴിഞ്ഞ തവണ എല്‍ഡിഎഫ് ആണ് പഞ്ചായത്ത് ഭരിച്ചിരുന്നത്.

പിന്തുണ വേണ്ട
എസ്ഡിപിഐയുടെ പിന്തുണ സ്വീകരിക്കില്ല എന്നാണ് എല്‍ഡിഎഫും യുഡിഎഫും പരസ്യമായി പറഞ്ഞിട്ടുള്ളത്. ആരെ പിന്തുണയ്ക്കും എന്ന കാര്യത്തില്‍ തങ്ങള്‍ തീരുമാനം എടുത്തിട്ടില്ല എന്ന് എസ്ഡിപിഐ നേതൃത്വവും പ്രതികരിക്കുന്നു. തൊട്ടുപ്പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പ് വരുന്ന പശ്ചാത്തലത്തിലാണ് എസ്ഡിപിഐയുടെ പിന്തുണ തേടാന്‍ ഇരുമുന്നണികളും മടിച്ചു നില്‍ക്കുന്നത്.

രഹസ്യ ബന്ധം
കണ്ണൂര്‍ ജില്ലയില്‍ ചില തദ്ദേശ സ്ഥാപനങ്ങളില്‍ എല്‍ഡിഎഫും എസ്ഡിപിഐയും രഹസ്യബന്ധമുണ്ട് എന്ന് യുഡിഎഫ് ആരോപിച്ചിരുന്നു. ഇതില്‍പ്പെടുന്ന പഞ്ചായത്താണ് മുഴുപ്പിലങ്ങാട്. അതുകൊണ്ടുതന്നെ എല്‍ഡിഎഫ് പരസ്യമായി എസ്ഡിപിഐ പിന്തുണ തേടില്ല എന്നാണ് വിവരം.

ചര്‍ച്ച തുടങ്ങി
ഏറ്റവും വലിയ കക്ഷി എല്‍ഡിഎഫ് ആണ്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് എല്‍ഡിഎഫ് മല്‍സരിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. എസ്ഡിപിഐയുടെ പിന്തുണ ആവശ്യപ്പെടില്ലെന്നും അവര്‍ പറയുന്നു. എന്നാല്‍ എസ്ഡിപിഐ നേതാക്കളുമായി എല്‍ഡിഎഫ് രഹസ്യ ചര്‍ച്ച തുടങ്ങി എന്നു യുഡിഎഫ് നേതൃത്വം ആരോപിക്കുന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ ആരെ അനുകൂലിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ഭരണം.












Click it and Unblock the Notifications