സ്വകാര്യ മാനേജ്മെൻ്റുകളുടെ വിദ്യാഭ്യാസ കൊള്ളയ്ക്കെതിരെ എസ്ഡിപിഐ പ്രക്ഷോഭമാരംഭിക്കും
കണ്ണുർ: ആദ്യ ഇഎംഎസ് മന്ത്രിസഭ നിർദ്ദേശിച്ചതു പോലെഎയ്ഡഡ് സ്കൂൾ -കോളേജ് നിയമനങ്ങൾ പിഎസ്സിക്ക് വിടണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് പി അബ്ദുൾ മജീദ് ഫൈസി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സർക്കാർ ശമ്പളവും പെൻഷനും മറ്റു ആനുകുല്യങ്ങളും നൽകുന്ന എല്ലാ നിയമനങ്ങളും സംവരണ മാനദണ്ഡങ്ങൾ പാലിച്ച് നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലക്ഷങ്ങൾ കോഴ വാങ്ങി അധ്യാപക തസ്തികകളിൽ സ്വകാര്യ മാനേജ്മെൻ്റുകൾ നിയമനം നടത്തുമ്പോൾ അവർക്ക് ശമ്പളം പൊതുഖജനാവിൽ നിന്നും നൽകുന്നത് അനീതിയാണ്. സർക്കാർ പണം നൽകുന്ന സ്ഥാപനങ്ങളിൽ തുല്യനീതി വേണമെന്ന ഭരണഘടനയുടെ ആർട്ടിക്കിൾ പതിനാറിൻ്റെ ലംഘനമാണിത്.
അധ്യാപക നിയമനങ്ങൾ വഴി കോടികൾ സമ്പാദിക്കാൻ സ്വകാര്യ മാനേജ്മെൻ്റുകൾക്ക് അവസരം നൽകുന്നതു വഴി പരസ്യമായ കൊള്ളയ്ക്ക് സർക്കാർ അവസരം നൽകുകയാണ്. ഇതു കൂടാതെ കോഴ വാങ്ങി മാനേജ്മെൻ്റുകൾ നടത്തുന്ന നിയമനങ്ങളിൽ അധ്യാപകരുടെ ഗുണനിലവാരത്തിലല്ല മത്സരം നടക്കുന്നത് മറിച്ച് ആരാണ് കൂടുതൽ കോഴ നൽകുന്നത് എന്നതാണ് പ്രധാനം. ഒഴിവുള്ള മുഴുവൻ അധ്യാപക തസ്തികകളിലും നിയമനം നടത്താൻ കഴിഞ്ഞ ദിവസം ഇടതുസർക്കാർ തീരുമാനമെടുത്തിരിക്കുകയാണ് ഇതുവഴി നിയമനം നേടുന്ന നാലായിരം തസ്തികകൾ സ്വകാര്യ മേഖലയിലാണ്. ഇതിലൂടെ മാനേജ്മെൻ്റുകളുടെ പോക്കറ്റിലെത്തുന്നത് കോടികളാണ്.

2019-20 വർഷത്തെ ബജറ്റിൽ സ്വകാര്യ മാനേജ്മെൻ്റ് നിർമ്മിച്ച സ്കുൾ അധ്യാപകർക്ക് സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം നൽകാനായി മാറ്റി വെച്ച തുക 12365 കോടി രൂപയാണ്.ഇക്കണോമിക് റിവ്യു പ്രകാരം കേരളത്തിൽ 78 ലക്ഷം കുടുംബ ങ്ങളാണുള്ളത് ഇതിൽ പതിനൊന്ന് ശതമാനം ദരിദ്രകുടുംബങ്ങളാണ്. ഇതിൽ ഒരു കുടുംബത്തിന് മാസം 12000 രൂപയെന്ന രീതിയിൽ മിനിമം വരുമാനം ഉറപ്പുവരുത്താൻ സർക്കാരിന് പരമാവധി വേണ്ടത് 12400 കോടി രൂപയാണ്.
കേരളത്തിൽ ദാരിദ്ര്യ നിർമാർജ്ജനത്തിന് വേണ്ടി വരുന്ന അത്രയും തുകയാണ് സ്വകാര്യ മാനേജ്മെൻ്റുകൾ വൻതുക കോഴ വാങ്ങി നിയമിച്ച അധ്യാപകർക്കായി സർക്കാർ മുടക്കുന്നതെന്ന് അബ്ദുൾ മജീദ് ഫൈസി ചുണ്ടിക്കാട്ടി.കോടികൾ കോഴ വാങ്ങി എല്ലാ സംവരണ മാനദണ്ഡങ്ങളും ലംഘിച്ച് നിയമനങ്ങൾ നടത്താൻ മാനേജ്മെൻ്റിന് നൽകിയിരിക്കുന്ന അനുവാദം ഉടൻ പിൻവലിക്കണമെന്നും എല്ലാ നിയമനങ്ങളും പിഎസ്സിക്ക് വിടണമെന്നുമുള്ള ആവശ്യങ്ങർ ഉന്നയിച്ച് ശക്തമായ പ്രചാരണങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും എസ്ഡിപിഐ നേതൃത്വം നൽകുമെന്നും മജിദ് ഫൈസി മുന്നറിയിപ്പു നൽകി.












Click it and Unblock the Notifications