കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി: വാഹനമിടിച്ച് വീഴ്ത്തിയ ശേഷം ആക്രമിച്ചെന്ന്!!
കണ്ണൂർ: കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി. കണ്ണവം സ്വദേശിയായ സലാഹുദ്ദീനാണ് കൊല്ലപ്പെട്ടിട്ടുള്ളത്. വണ്ടിയിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ കഴുത്തിന് വെട്ടേറ്റ സലാഹുദ്ദീനെ ഉടൻ തന്നെ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴുത്തിലേറ്റ മുറിവാണ് മരണകാരണമെന്നാണ് സൂചനകൾ.
ഇതോടെ സലാഹുദ്ദീന്റെ മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. കുടുംബത്തോടൊപ്പം കാറിൽ പോകുകയായിരുന്ന സലാഹുദ്ദീനെ ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചത്. കാറ് നിർത്തി സലാഹുദ്ദീൻ പുറത്തിറങ്ങിയതോടെ ബൈക്കിലെത്തിയ സംഘം ഇയാളെ ആക്രമിക്കുകയായിരുന്നു. കൈച്ചേരിക്കടുത്ത് വെച്ച് ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം.

2018ൽ കണ്ണൂർ ജില്ലയിലെ കണ്ണവത്ത് വെച്ച് എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഏഴാം പ്രതിയാണ് സലാഹുദ്ദീൻ. കേസിൽ ജാമ്യത്തിലിറങ്ങിയ സലാഹുദ്ദീന് നേരെയാണ് ആക്രമണമുണ്ടായിട്ടുള്ളത്. കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ സലാഹുദ്ദീൻ 2019ലാണ് കീഴടങ്ങുന്നത്. കൊലപാതകം നടന്നതോടെ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ണവത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications