കണ്ണൂരില്‍ ജീപ്പുമറിഞ്ഞ് യുവാവിനെ പുഴയില്‍ കാണാതായി: തെരച്ചില്‍ തുടരുന്നു!! അപകടം മണിക്കടവിൽ!!
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിക്കടുത്ത് മണിക്കടവില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് ഒരാളെ കാണാതായി. ജീപ്പില്‍ ഉണ്ടായിരുന്ന മറ്റ് മൂന്നുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഉച്ചയോടെയാണ് സംഭവം. മാട്ടറയില്‍ നിന്ന് മണി കടവിലേക്ക് ചപ്പാത്ത് വഴി കടന്നുപോവുകയായിരുന്ന ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ചപ്പാത്ത് പാലത്തിന് മുകളില്‍ നിന്ന് ജീപ്പ് പുഴയിലേക്ക് മറിയുകയായിരുന്നു. മണിക്കടവ് കോളിത്തട്ട് സ്വദേശി ലിധീഷിനെയാണ് കാണാതായത്.
ഇയാള്‍ക്കായി ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ് ഇതിനിടെ ജില്ലയില്‍ നിര്‍ത്താതെ പെയ്യുന്ന പേമാരിയ്ക്ക് ശമനമായില്ല.കനത്തമഴ തുടരുന്നതിനിടെ ജില്ലയില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുï്. മഴ ശക്തമായി തുടരുമെന്നതിനാല്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും മുന്‍കരുതലെടുക്കണമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ വരുന്ന രï് ദിവസം ജില്ലയില്‍ അതിതീവ്ര മഴയാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജാഗ്രത പാലിക്കുന്നതിനൊപ്പം ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുï്. തുടര്‍ച്ചയായ ദിവസങ്ങളിലെ മഴ വെള്ളപൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് മുന്നറിയിപ്പിലുണ്ട്. ജില്ലയിലെ തീരപ്രദേശങ്ങളില്‍ കടലാക്രമണ ഭീഷണി നിലനില്‍ക്കുന്നുï്. പയ്യാമ്പലം ബീച്ചില്‍ കടലാക്രമണം ശക്തമായതിനാല്‍ ബീച്ചിലെത്തുന്നവര്‍ തീരത്ത് നിന്ന് 25 മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് ജില്ലാ ടൂറിസം പ്രെമോഷന്‍ കൗണ്‍സില്‍ അറിയിച്ചു.


Click it and Unblock the Notifications