കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

17കാരിയുടെ സഹോദരിയോടും മോശമായി പെരുമാറി: ശിശുക്ഷേമസമിതി ചെയർമാനെതിരെ പോക്സോ കേസ്, രഹസ്യമൊഴി നിർണ്ണായകം!!

Google Oneindia Malayalam News

കണ്ണൂർ: ശിശുക്ഷേമ സമിതി കണ്ണൂർ ജില്ലാ ചെയർമാനെതിരെ വീണ്ടും പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ഇഡി ജോസഫിനെതിരെ നേരത്തെ പരാതി നൽകിയ പെൺകുട്ടിയുടെ സഹോദരിയുടെ രഹസ്യമൊ ഴിയിലാണ് നടപടി. ഇതോടെ തലശ്ശേരി പോലീസ് ഉദ്യോഗസ്ഥനെതിരെ രണ്ടാമത്തെ പോക്സോ കേസും രജിസ്റ്റർ ചെയ്യുകയായിരുന്നു. എന്നാൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ ആരോപണം നിരസിച്ച് ഉദ്യോഗസ്ഥൻ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ മുൻകൂർ ജാമ്യം ലഭിക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

രണ്ട് കേസുകൾ

രണ്ട് കേസുകൾ

ആദ്യത്തെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അഞ്ച് ദിവസനത്തിനകമാണ് അടുത്ത കേസ് രജിസ്റ്റർ ചെയ്യുന്നത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ ഉദ്യോഗസ്ഥനെതിരായ പരാതിയുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥർ സംസാരിച്ചപ്പോഴാണ് തന്റെ സഹോദരിയോടും ഇതേ ഉദ്യോഗസ്ഥൻ അപമര്യാദയായായി സംസാരിച്ച വിവരം പുറത്തറിയുന്നത്. ഇതോടെയാണ് സഹോദരിയും മജിസ്ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴി നൽകിയത്. പീഡനത്തിനിരയായ 17കാരിയ്ക്ക് പുറമേ 15കാരിയാണ് ഉദ്യോഗസ്ഥനെതിരെ പോക്സോ കേസ് നൽകിയിട്ടുണ്ട്.

 ചുമതലകളിൽ നിന്ന് നീക്കി

ചുമതലകളിൽ നിന്ന് നീക്കി

പോക്സോ കേസ് രജിസ്റ്റർ ചെയ്തതോടെ ഇഡി ജോസഫിനെ ശിശുക്ഷേമ സമിതി ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് സാമൂഹ്യനീതി വകുപ്പ് മാറ്റിനിർത്തിയിരുന്നു. ഒക്ടോബർ 21ന് രണ്ട് സമയങ്ങളിലായിട്ടായിരുന്നു രണ്ട് പെൺകുട്ടികളും കൌൺസിലിങ്ങിനെത്തിയത്. തനിക്കെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങൾ നിരസിച്ച ജോസഫ് മുൻകൂർ ജാമ്യാപേക്ഷയും സമർപ്പിച്ചിട്ടുണ്ട്.

 അപമര്യാദയായി സംസാരിച്ചു

അപമര്യാദയായി സംസാരിച്ചു

പോക്സോ കേസിലെ ഇരയായ പെൺകുട്ടിയോട് കൌൺസിലിംഗിനിടെ അപമര്യാദയായി സംസാരിച്ചുവെന്ന് പരാതിയിലാണ് ആദ്യം ഇഡി ജോസഫിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. മജിസ്ട്രേറ്റിന് മുമ്പാകെ ഉദ്യോഗസ്ഥനെതിരെ രഹസ്യമൊഴി നൽകിയതോടെയാണ് പോലീസ് നടപടിയുമായി മുന്നോട്ടുപോകുന്നത്. ഉദ്യോദസ്ഥനെതിരെ പെൺകുട്ടി ഗുരുതര ആരോപണങ്ങളുന്നയിച്ച സാഹചര്യത്തിൽ പീഡനക്കേസ് രജിസ്റ്റർ ചെയ്തിട്ടുള്ള കുടിയാൻമല പോലീസ് സ്റ്റേഷനിൽ നിന്ന് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടിയ ശേഷം തലശ്ശേരി പോലീസ് അന്വേഷണം നടത്തി വരികയാണ്. തുടർന്ന് സിഡബ്ല്യൂസിയിൽ നിന്നും പോലീസിൽ നിന്നും ബാലാവകാശ കമ്മീഷൻ പോലീസിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു.

 മോശമായി സംസാരിച്ചു

മോശമായി സംസാരിച്ചു

പീഡനക്കേസിലെ ഇരയായ പെൺകുട്ടി നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ ജില്ലാ ചൈൽഡ് വെൽഫെയർ സമിതി അധ്യക്ഷൻ ഇഡി ജോസഫിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിട്ടുള്ളത്. പെൺകുട്ടിയുടെ പരാതിയിൽ തലശ്ശേരി പോലീസാണ് കേസെടുത്തത്. ലൈംഗിക അതിക്രമത്തിന് ഇരയായ 17കാരി കൌൺസിലിങ്ങിനെത്തിയപ്പോൾ അപമര്യാദയായി സംസാരിച്ചെന്നാണ് കേസ്.

കൌൺസിലിങ്ങിനിടെ

കൌൺസിലിങ്ങിനിടെ



കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമക്കേസുകൾ പരിഗണിച്ച് പ്രശ്ന പരിഹാരം നിർദേശിക്കേണ്ട ജില്ലാ തലത്തിലുള്ള അതോറിറ്റിയാണ് സാമൂഹിക നീതി വകുപ്പിന് കീഴിൽ പ്രവർത്തിച്ച് വരുന്ന ശിശുക്ഷേമ സമിതി. പീഡനത്തിനിരയായ 17കാരിയായ പെൺകുട്ടിയെ ഒക്ടോബർ 21നാണ് കൌൺസിലിങ്ങിന് വേണ്ടി എരഞ്ഞോളിയിലുള്ള ശിശുക്ഷേമ സമിതി ഓഫീസിലേക്ക് എത്തിച്ചത്. ഈ സമയത്ത് ജോസഫ് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നുവെന്നാണ് പെൺകുട്ടി വെളിപ്പെടുത്തിയത്.

 മോശമായി സംസാരിച്ചു

മോശമായി സംസാരിച്ചു

പീഡനക്കേസ് പരിഗണിക്കുന്നതിനിടെ ഉദ്യോഗസ്ഥൻ തന്നോട് അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയിൽ പെൺകുട്ടി വ്യക്തമാക്കിയിട്ടുണ്ട്. പെൺകുട്ടിയുടെ പരാതിയിൽ കണ്ണൂർ കുടിയാൻമല സ്റ്റേഷനിലാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി കൌൺസിലിങ്ങിനെത്തിയ പെൺകുട്ടിയാണ് വീണ്ടും ഉദ്യോഗസ്ഥനാൽ അപമാനിക്കപ്പെട്ടിട്ടുള്ളത്. പെൺകുട്ടിയുടെ പരാതി പുറത്തുവന്നതോടെ 17കാരിയോട് താൻ അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പെൺകുട്ടിയോട് സംസാരിക്കുമ്പോൾ വനിതാ കൌൺസിലർമാർ ഉൾപ്പെടെയുള്ളവർ തനിക്കൊപ്പം ഉണ്ടായിരുന്നുവെന്നുമാണ് ഉദ്യോഗസ്ഥൻ ഉന്നയിച്ച വാദം.

Recommended Video

cmsvideo
Four trial volunteers who got Pfizer's COVID-19 vaccine developed Bell's palsy

English summary
Second POCSO case registers against Child Welfare commitee Chairman Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X