കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി: നീക്കം റാഞ്ചല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: രാജ്യാന്തര റാഞ്ചല്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ സുരക്ഷ ശക്തമാക്കുന്നു. പുല്‍വാമ ഭീകരാക്രണണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങള്‍ക്ക് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കണ്ണൂര്‍ വിമാനത്താവളത്തിലെ സുരക്ഷ ശക്തമാക്കി. വിമാനത്താവളത്തില്‍ സിവില്‍ ഏവിയേഷന്‍ വകുപ്പ് നിര്‍ദ്ദേശിച്ച പ്രകാരം എല്ലാ സുരക്ഷയും ഒരുക്കിയിട്ടുണ്ട്.

<strong><br>കണ്ണു പിഴതെടുക്കുമെന്ന് പാക് മന്ത്രി! ഹൃദയം പിഴുത് ഇന്ത്യന്‍ തിരിച്ചടി! ഇനി ലക്ഷ്യം അസര്‍ മസൂദ്</strong>
കണ്ണു പിഴതെടുക്കുമെന്ന് പാക് മന്ത്രി! ഹൃദയം പിഴുത് ഇന്ത്യന്‍ തിരിച്ചടി! ഇനി ലക്ഷ്യം അസര്‍ മസൂദ്

ആഭ്യന്തര രാജ്യാന്തര യാത്രക്കാര്‍ക്ക് സെക്കന്‍ഡറി ചെക്കിങ് സംവിധാനം ഏര്‍പ്പെടുത്തി. സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് ജീവനക്കാരുടെ സുരക്ഷാ പരിശോധനയ്ക്ക് ശേഷം എയര്‍ലെന്‍സ് ജീവനക്കാരുടെ സുരക്ഷ പരിശോധനയും കഴിഞ്ഞാണ് യാത്രക്കാരെ വിമാനത്തിലേക്ക് പ്രവേശിപ്പിക്കുക.

kannurairport-154

24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ സിസിടിവി സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി സന്ദര്‍ശക ഗാലറിയില്‍ തുടരുന്ന നിയന്ത്രണം ഇന്നും തുടരും. പ്രവേശന കവാടത്തില്‍ കേരള പോലീസിന്റെ ചെക്കിങ് ഉണ്ട്. ഈയിടെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കുനേരെ റാഞ്ചല്‍ ഭീഷണി ഉണ്ടായിരുന്നു. എയര്‍ ഇന്ത്യ ഡ്യൂട്ടി ഓഫീസിലേക്ക് അഞ്ജാത ഫോണ്‍ കോള്‍ എത്തിയിരുന്നു. ഇതോടെ വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ ഒരുക്കിയിരിക്കയാണ്.

English summary
Security in Kannur international airport tightened due international hijacking threat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X