കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ആത്മഹത്യ ചെയ്ത സുരക്ഷാ ജീവനക്കാരന് കൊറോണ വൈറസ്: 53 പേർ നിരീക്ഷണത്തിൽ, പോലീസുകാരും!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് ആത്മഹത്യ ചെയ്ത സുരക്ഷാ ജീവനക്കാരന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. വെള്ളയിൽ സ്വദേശിയായ കൃഷ്ണൻ എന്നയാളാണ് മരണമടഞ്ഞത്. ഇതോടെ 53 പേരെയാണ് ജില്ലയിൽ നിരീക്ഷണത്തിലാക്കിയത്. ഇദ്ദേഹം ജോലി ചെയ്തിരുന്ന ഫ്ലാറ്റിൽ താമസിക്കുന്നവരുടെ സ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കോഴിക്കോട്ടെ സ്വകാര്യ അപ്പാർട്ട്മെന്റിൽ സുരക്ഷാ ജീവനക്കാരനായി ജോലി നോക്കി വരികയായിരുന്നു ഇദ്ദേഹം ഇതിനിടെയാണ് ആത്മഹത്യ ചെയ്തത്.

 ബന്ധുവിൻ്റെ തട്ടിപ്പിനു കൂട്ടുനിന്ന മന്ത്രി, കെകെ ശൈലജയ്ക്ക് എഴുതിയ കത്തുമായി മാത്യു കുഴൽനാടൻ ബന്ധുവിൻ്റെ തട്ടിപ്പിനു കൂട്ടുനിന്ന മന്ത്രി, കെകെ ശൈലജയ്ക്ക് എഴുതിയ കത്തുമായി മാത്യു കുഴൽനാടൻ

ശനിയാഴ്ച ഉച്ചയോടെയാണ് കുടുംബപ്രശ്നങ്ങളെ തുടർന്ന് വെള്ളയിൽ സ്വദേശിയായ കൃഷ്ണൻ തൂങ്ങിമരിക്കുന്നത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം താഴെയിറക്കി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികളെല്ലാം പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. കൊറോണ വൈറസ് പ്രോട്ടോക്കോൾ അനുസരിച്ചാണ് മൃതദേഹത്തിൽ നിന്ന് സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയ്ക്കുന്നത്. ആദ്യഫലത്തിൽ തന്നെ ഇയാൾക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു.

download-1

ഇതോടെ മൃതദേഹം കാണാനെത്തിയവരെയും കുടുംബാംഗങ്ങളെയും സമീപ വാസികളെയും പരിശോധനയ്ക്ക് വിധേയമാക്കുന്നത്. പിടി ഉഷ റോഡിലെ ഒരു സ്വകാര്യ അപ്പാർട്ട്മെന്റിലാണ് ഇദ്ദേഹം ജോലി നോക്കി വന്നിരുന്നത്. ഇവിടെയുള്ള എല്ലാ താമസക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കി നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തില്‍ ഇന്ന് 131 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, കോട്ടയം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 65 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 46 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

English summary
Security staffer dies in Kozhikkode tests positive after death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X