കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും സുരക്ഷാഭീഷണി: കാപ്പ തടവുകൾ വീണ്ടും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി
കണ്ണൂര്‍: വീണ്ടും സുരക്ഷാഭീതിയിൽ പളളിക്കുന്നിലെ കണ്ണൂർ സെൻട്രൽ ചെറിയൊരു ഇടവേളയ്ക്കു ശേഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പ തടവുകാര്‍ വീണ്ടും ചേരിതിരിഞ്ഞ്ഏറ്റുമുട്ടി. ജയിലിലെ ഒന്നാം ബ്ലോക്കിലാണ് ചൊവ്വാഴ്ച്ച രാവിലെതടവുകാര്‍ തമ്മിൽഏറ്റുമുട്ടിയത്. വിയ്യൂരില്‍നിന്ന് കഴിഞ്ഞ ദിവസം ഇവിടെ എത്തിച്ച തടവുകാരാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത്.
വിയ്യൂരില്‍നിന്ന് എത്തിച്ച ലാലു, ലിജു, അമല്‍, അനൂപ് എന്നിവര്‍ തൃശൂരില്‍നിന്നുള്ള പ്രമോദിനെ ആക്രമിക്കുകയായിരുന്നു. പരിക്ക് ഗുരതരമല്ല. മുന്‍വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചന. കഴിഞ്ഞ ഡിസംബര്‍ 15നും സെന്‍ട്രല്‍ ജയിലില്‍ കാപ്പ തടവുകാര്‍ ഏറ്റുമുട്ടിയിരുന്നു. ജയില്‍ദിനാഘോഷത്തിന്റെ ഭാഗമായി കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മൂന്നാം ബ്ലോക്കിലെ കാപ്പ തടവുകാരും പുതിയതായി നിര്‍മിച്ച ജയില്‍ ബ്ലോക്കിലെ കാപ്പ തടവുകാരും തമ്മിലായിരുന്നു അന്ന് സംഘര്‍ഷം.

പരിശീലനം കഴിഞ്ഞ് മടങ്ങുന്നതിനിടെ മൂന്നാം ബ്ലോക്കിലെ തടവുകാര്‍ പുതിയെ ബ്ലോക്കിലെ കാപ്പ തടവുകാരുമായി വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് ഇരുവരും ഏറ്റുമുട്ടുകയുമായിരുന്നു. സംഘര്‍ഷത്തില്‍ കാപ്പ തടവുകാരനായ തൃശൂര്‍ സ്വദേശി വിവേക് വില്‍സണ്‍(22)ന് പരിക്കേറ്റു. ഇയാളെ ജില്ല ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിെന്‍റ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തിരുന്നു
ആയിരത്തിലേറെ തടവുകാരെ പാർപ്പിക്കുന്ന കണ്ണൂർ സെൻട്രൽ ജയിലിൽ വൻ സുരക്ഷാ ഭീഷണി നേരിടുന്നു വെന്നാണ് വിലയിരുത്തൽ . നേരത്തെ ജയിലിനി കത്തുള്ള ന് നിന്നും കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ജയിൽ സൂപ്രണ്ടിനു വീഴ്ച പറ്റിയെന്നു ആരോപിച്ചു സസ്പെൻസ് ചെയ്തിരുന്നു. എന്നാൽ ഇതിനു ശേഷവും ജയിലിനികത്തേക്ക് കഞ്ചാവ് ലഭിക്കുന്നത് കുറഞ്ഞിട്ടില്ല.












Click it and Unblock the Notifications