പിണറായി സമ്പൂര്‍ണ്ണ തോല്‍വി; ദുര്‍ഭരണത്തിനെതിരായ വികാരം വിദ്യാര്‍ഥികളിലൂടെ പ്രതിഫലിക്കുമെന്ന് സുധാകരന്‍
കണ്ണൂര്‍: സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ കെഎസ്‌യു നേതൃക്യാംപില്‍ അതിരൂക്ഷ വിമര്‍ശനം. സമ്പൂര്‍ണ്ണ പരാജയത്തിന്റെ പര്യായമായ മുഖ്യമന്ത്രി പിണറായി വിജയന്റെ ദുര്‍ഭരണത്തിനെതിരായ വികാരം വിദ്യാര്‍ഥികളിലൂടെ പ്രതിഫലിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധകരന്‍ എം പി പറഞ്ഞു. കെഎസ്‌യു കണ്ണൂര്‍ ജില്ലാ നേതൃ ക്യാംപ് സമാപന സമ്മേളനം ഡിസിസി ഓഫിസിലെ എന്‍. രാമകൃഷ്ണന്‍ നഗറില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥി കാലഘട്ടം മുതല്‍ മുഖ്യമന്ത്രി സ്ഥാനത്തുള്‍പ്പടെയുള്ള പിണറായിയുടെ പ്രവര്‍ത്തനങ്ങള്‍ പരാജയത്തിന്റെ ഏടുകളാണെന്നും കേവലം സാങ്കേതികമായ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കപ്പുറത്തേക്ക് ജന വിശ്വാസവും ആത്മാര്‍ത്ഥമായ കമ്മ്യൂണിസ്റ്റ് പിന്തുണയും നേടാന്‍ പിണറായി വിജയന് ഇതുവരെ സാധിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

ഒടുവിലത്തെ തിരഞ്ഞെടുപ്പില്‍ പിണറായിയുടെ നേതൃത്വത്തിനേറ്റ തിരിച്ചടി സാധാരണ കുടുംബങ്ങളില്‍ നിന്നുള്ള വികാരമാണെന്നും അതുകൊണ്ട് തന്നെ ദുര്‍ഭരണത്തിനെതിരായ വികാരം അതേ കുടുംബങ്ങളില്‍ നിന്ന് കടന്ന് വരുന്ന വിദ്യാര്‍ഥികളിലൂടെ കലാലയങ്ങളിലും പ്രതിഫലിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.
അനുകൂലമായ രാഷ്ട്രീയ സാഹചര്യത്തില്‍ പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ മികച്ച മുന്നേറ്റം ക്യാമ്പസുകളിലും പ്രതിഫലിപ്പിക്കാന്‍ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുവാന്‍ കെഎസ്‌യു ജില്ലാ നേതൃ ക്യാംപ് തീരുമാനിച്ചു. മുന്നൊരുക്കങ്ങളുടെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കണ്ണൂരില്‍ നടന്നു വന്ന ജില്ലാ നേതൃ ക്യാമ്പ് സമാപിച്ചു.
പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും ഇതുവഴി ക്യാമ്പസിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സഹായങ്ങളും പിന്തുണയും രാഷ്ട്രീയ സംരക്ഷണവും ഉറപ്പുവരുത്താനുമുള്ള തീരുമാനങ്ങളും ക്യാമ്പിന്റെ ഭാഗമായി ഉണ്ടായി. ക്യാമ്പിന്റെ രണ്ടാം ദിനമായ തിങ്കളാഴ്ച്ച പുതുതലമുറ രാഷ്ട്രീയമെന്ന വിഷയത്തില്‍ ഷാഫി പറമ്പില്‍ എംപി ക്ലാസ്സ് നയിച്ചു.
മാറുന്ന കാലത്ത് പുതു തലമുറയുടെ അഭിരുചിക്കനുസരിച്ച് വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തന ശൈലിയിലും രീതികളിലും ആവിശ്യമായ മാറ്റങ്ങള്‍ കൊണ്ട് വരണമെന്നും രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള വ്യാജ പ്രചരണങ്ങളെ തടുക്കാനും പ്രതിരോധിക്കാനും കോണ്‍ഗ്രസിന്റെ യുവ വിദ്യാര്‍ത്ഥി തലമുറ കൂടുതല്‍ സജ്ജരാവണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
വിവിധ സംഘടനാ ചര്‍ച്ചകളിലായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, കേരളത്തിന്റെ ചുമതലയുള്ള എന്‍എസ്‌യുഐ ദേശിയ ജനറല്‍ സെക്രട്ടറി അനുലേഖ ബൂസ, കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്, ആന്‍ സെബാസ്റ്റ്യന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ മുബാസ് ഓടക്കാലി, അര്‍ജുന്‍ കറ്റയാട്ട്, ഫര്‍ഹാന്‍ മുണ്ടേരി, പ്രവാസ് ഉണ്ണിയാടന്‍, അജാസ് കുഴല്‍മന്നം, കാസറഗോഡ് ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂര്‍, ആകാശ് ഭാസ്‌കരന്‍, സുഹൈല്‍ ചെമ്പന്‍തൊട്ടി എന്നിവര്‍ സംസാരിച്ചു.
വിവിധ സെഷനുകളില്‍ ജ്യോതി രാധിക വിജയകുമാര്‍, മത്തായി മാസ്റ്റര്‍ തുടങ്ങിയ പ്രമുഖര്‍ ക്ലാസ്സുകള്‍ നയിച്ചു. ജില്ലാ പ്രസിഡന്റ് എംസി അതുല്‍ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്, റിജില്‍ മാക്കുറ്റി, പിടി മാത്യു, സുദീപ് ജെയിംസ്,അഡ്വ.വിപി അബ്ദുള്‍ റഷീദ്, ടി ജയകൃഷ്ണന്‍, വി.രാഹുല്‍, കായക്കല്‍ രാഹുല്‍, റോബര്‍ട്ട് വെള്ളാംവള്ളി, ഫര്‍സിന്‍ മജീദ്, മുഹമ്മദ് റാഹിബ്, ആഷിത്ത് അശോകന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.












Click it and Unblock the Notifications