സീരിയല്‍ താരം ശ്രീകലയുടെ വീട്ടില്‍ മോഷണം; 15 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു, അന്വേഷണം ശക്തമാക്കി പൊലീസ്
കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും പട്ടാപ്പകല്‍ വീട് കുത്തി തുറന്ന് മോഷണം. പ്രശസ്ത സീരിയല്‍ താരം ശ്രീകല ശശിധരന്റെ കണ്ണപുരത്തെ വീട്ടിലാണ് കഴഞ്ഞ ദിവസം കവര്‍ച്ച നടന്നത്. 15 പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്. പട്ടാപ്പകല്‍ പിന്‍വാതില്‍ തല്ലിപ്പൊളിച്ചാണ് മോഷ്ടാക്കള്‍ വീട്ടില്‍ കടന്നത്.ഭര്‍ത്താവും സോഫ്റ്റ് വെയര്‍ എഞ്ചിനിയറുമായ വിപിനും മകനുമൊത്ത് ശ്രീകല യുകെയില്‍ ആയിരുന്ന സമയത്താണ് വീട്ടില്‍ മോഷണം നടന്നത്.
പിന്നീട് കുറച്ച് നാളുകല്‍ക്ക് ശേഷം കോവിഡിനെ തുടര്‍ന്ന് ശ്രീകലയും കുടുംബവും നാട്ടിലെത്തിയിരുന്നു. തിരുവനന്തപുരത്ത് താമസിക്കുന്ന ശ്രീകലയുടെ വീട്ടില്‍ സഹോദരി അഡ്വ. ശ്രീജയയും അച്ഛനുമാണ് താമസിക്കുന്നത്. ഇരുവരും ജോലിക്കായി പുറത്തു പോയ സമയത്തായിരുന്നു കവര്‍ച്ചയെന്ന് കണ്ണപുരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. രാവിലെ ഇരുവരും ജോലിക്കു പോയി വൈകുന്നേരം തിരിച്ചു വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ പിറകു വശത്തെ ഗ്രില്‍സ് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ കിടപ്പു മുറിയിലെ അലമാര കുത്തിത്തുറന്ന് മാലയും വളയും ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ കവരുകയായിരുന്നു.

കുറച്ചുനാള്‍ മുമ്പാണ് ശ്രീകലയും കുടുംബവും നാട്ടിലെത്തിയതെങ്കിലും ചെറുകുന്നിലെ വീട്ടില്‍ മോഷണം നടന്ന വിവരം ഇവര്‍ അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. 15 പവന്‍ സ്വര്‍ണം നഷ്ടമായതായി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസും വിരല്‍ അടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ശ്രീകലയുടെ വീടുമായി അടുപ്പമുള്ളവര്‍ക്ക് കവര്‍ച്ചയില്‍ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അടുപ്പമുള്ളവരുടെ മൊഴിയും പൊലീസ് ശേഖരിക്കുന്നുണ്ട്. അന്വേഷണം ശരിയായ ദിശയിലാണെന്നും പ്രതികള്‍ വൈകാതെ പിടിയിലാകുമെന്നുമാണ് പൊലീസ് പറഞ്ഞു. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത എന്റെ മാനസപുത്രി എന്ന സീരിയലിലെ സോഫിയ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രീകല ശ്രദ്ധേയയായത്. ഇരുപതില്‍ അധികം സീരിയലുകളില്‍ അഭിനയിച്ച ശ്രീകല, മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു. കണ്ണൂര്‍ ചെറുകുന്ന് ജയകലയില്‍ ശശിധരന്റെയും ഗീതയുടെയും മകളാണ് ശ്രീകല. സാംവേദാണ് ഏകമകന്‍.
ചെറുപ്പം മുതല്‍ നൃത്തഭ്യാസവും നത്തുന്നണ്ട്. ഇതിലൂടെയാണ് ശ്രീകല കലാരംഗത്ത് ചുവടുറപ്പിക്കുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, കഥകളി, കുച്ചിപ്പുഡി, ഓട്ടന്‍തുള്ളല്‍, നാടോടിനൃത്തം, ഒപ്പന എന്നീ ഇനങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിരുന്നു. പഠനകാലത്തു ഒന്നിലേറെ തവണ കലാതിലകപ്പട്ടവും ശ്രീകല സ്വന്തമാക്കി. സ്‌നേഹതീരം, അമ്മമനസ്സ്, ഉള്ളടക്കം, ദേവീ മാഹാത്മ്യം തുടങ്ങി ശ്രീകല അഭിനയിച്ച പരമ്പരകളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിലൂടെയാണ് അഭിനയരെഗ്തതേക്കെത്തുന്നത്. ഏഷ്യാനെറ്റിലെ അമ്മ എന്ന മറ്റൊരു പരമ്പരയിലും ശ്രീകല വേഷമിട്ടിരുന്നു.












Click it and Unblock the Notifications