കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കശുമാവിലെ ഇലകരിച്ചിൽ: കശുവണ്ടി കർഷകരുടെ പ്രതിക്ഷകൾ കരിയുന്നു

  • By Desk
Google Oneindia Malayalam News

പേരാവൂർ: കാലാവസ്ഥ വ്യതിയാനം തിരിച്ചടിയായത് കശുമാവിൻ കർഷകർക്ക് 'കണ്ണൂർ ജി​ല്ല​യി​ൽ ക​ശു​മാ​വു​ക​ൾ​ക്ക് വ്യാ​പ​ക​മാ​യ തോ​തി​ൽ ക​ണ്ടെ​ത്തി​യ ഇ​ല​ക​രി​ച്ചി​ൽ രോ​ഗ​ത്തി​നു പി​ന്നി​ൽ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​മെ​ന്ന് കൃ​ഷി ശാ​സ്ത്ര​ജ്ഞ​സം​ഘം പറഞ്ഞു. ഇതേ തുടർന്ന് ഈ സീസണിൽ നല്ല വിളവെടുപ്പ് പ്രതീക്ഷിച്ച കശുമാവിൽ കർഷകരും തോട്ടങ്ങൾ പാട്ടത്തിനെടുത്തവരും വൻ പ്രതിസന്ധിയിലായി. വിലയുണ്ടെങ്കിലും വിളവില്ലാത്ത ഗതികേടിലാണ് കർഷകർ.

 നമസ്‌തേ ട്രംപിന് തയ്യാറായി അഹമ്മദാബാദ്; ശക്തമായ സുരക്ഷയൊരുക്കി പൊലീസ് സേന നമസ്‌തേ ട്രംപിന് തയ്യാറായി അഹമ്മദാബാദ്; ശക്തമായ സുരക്ഷയൊരുക്കി പൊലീസ് സേന

ബാങ്ക് വായ്പയെടുത്ത് ഏക്കർകണക്കിന് കശുമാവിൻ തോട്ടങ്ങൾ പാട്ടത്തിനെടുത്തവരും കണ്ണീരിലായിരിക്കുകയാണ്. പലരും എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. ഇത്തവണ വടക്കെ മലബാറിൽ അത്യുഷ്ണമാണ് അനുഭവപ്പെടുന്നത്. ഇതു കാരണമാണ് ഇലകരിച്ചലും പൂക്കൾ വാടി കരിയുന്നതിനും ഇടയാക്കുന്നത്.

cashew

മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് തോ​ട്ട​ങ്ങ​ൾ​ക്ക് വ്യാ​പ​ക​മാ​യ നാ​ശം ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് പ​ഠി​ക്കാ​നെ​ത്തി​യ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പി​ലി​ക്കോ​ട് പ്രാ​ദേ​ശി​ക ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ. ​മീ​ര മ​ഞ്ജു​ഷ, എ​ൻ​ഡ​മോ​ള​ജി​സ്റ്റ് ഡോ. ​അ​ഞ്ജു പ​ത്മ​നാ​ഭ​ൻ, ഹോ​ർ​ട്ടി​ക​ൾ​ച്ച​റ​ലി​സ്റ്റ് അ​മ​ൽ പ്രേ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടേ​താ​ണ് ഈ ​നി​രീ​ക്ഷ​ണം.

ഈ ​വ​ർ​ഷം നേ​ര​ത്തെ ഡിസംബറിൽ തന്നെ ചൂ​ട് ആ​രം​ഭി​ച്ചി​രു​ന്നു. രാ​ത്രി​യി​ലെ ശൈ​ത്യ​വും മ​ഞ്ഞും പ​ക​ലു​ള്ള കൊ​ടും​ചൂ​ടും രോ​ഗം രൂ​ക്ഷ​മാ​ക്കി​യ​താ​യി സം​ഘം വ്യ​ക്ത​മാ​ക്കി. തേ​യി​ല​ക്കൊ​തു​കി​ന്‍റെ ആ​ക്ര​മ​ണ​വും കു​മി​ൾ​രോ​ഗ​വു​മാ​ണ് ക​ശു​മാ​വു​ക​ൾ ഉ​ണ​ക്കു​ന്ന​ത്. ത​ണു​പ്പ് കൂ​ടു​ത​ലാ​യ​തി​നാ​ൽ തേ​യി​ല​ക്കൊ​തു​കി​ന്‍റെ ആ​ക്ര​മ​ണം വ​ർ​ധി​ച്ചു. അ​തോ​ടൊ​പ്പം പ​ക​ൽ ചൂ​ടു കൂ​ടു​ത​ലു​ള്ള​ത് കു​മി​ളി​ന് സു​ഖ​ക​ര​മാ​യ സാ​ഹ​ച​ര്യ​മൊ​രു​ക്കിയിരിക്കുകയാണ്.തേ​യി​ല​ക്കൊ​തു​ക് ചെ​ടി​യി​ൽ ഏ​ൽ​പ്പി​ക്കു​ന്ന മു​റി​വു​ക​ളി​ൽ കു​മി​ൾ പെ​ട്ടെ​ന്ന് വ്യാ​പി​ക്കുമെന്നാണ് കർഷകർ പറയുന്നത് '

English summary
Set back to cashew farmers of Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X