കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൈപ്പാട് കൃഷി നശിക്കുന്നു: കാട്ടാമ്പള്ളിയിലെ ഷട്ടർ അടക്കണമെന്ന് കർഷകർ

  • By Desk
Google Oneindia Malayalam News

കണ്ണൂർ: ജില്ലയിലെ കുട്ടനാട് എന്നറിയപ്പെടുന്ന കാട്ടാമ്പള്ളിയിലെ കൈപ്പാട് പ്രദേശങ്ങളും കൃഷിയും നശിച്ചുപോകുന്നത് തടയാന്‍ കാട്ടാമ്പള്ളി ഷട്ടര്‍ അടച്ചിടണമെന്ന് കർഷകർ. ഷട്ടര്‍ അടച്ച് പ്രദേശത്തെ പൂര്‍വ സ്ഥിതിയിലാക്കുന്നതിന് പ്രദേശത്ത് ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ ഒരുങ്ങുകയാണിവർ. ഇതിനു മുൻപായികൃഷി മന്ത്രിക്കും കലക്ടര്‍ക്കും നിവേദനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര ബിജെപി വന്‍ പിളര്‍പ്പിലേക്ക്; പങ്കജ മുണ്ടയും 12 എംഎല്‍എമാരും ശിവസേനയിലേക്കെന്ന് സൂചനമഹാരാഷ്ട്ര ബിജെപി വന്‍ പിളര്‍പ്പിലേക്ക്; പങ്കജ മുണ്ടയും 12 എംഎല്‍എമാരും ശിവസേനയിലേക്കെന്ന് സൂചന

നിലവില്‍ ഉപ്പുവള്ളം കയറി ഹെക്ടര്‍ കണക്കിന് കൈപ്പാട് നശിക്കുകയും മണ്ണിന്റെ സ്വാഭാവികത നഷ്ടപ്പെടുകയും ചെയ്യുന്ന സ്ഥിതിയാണ് ഉള്ളതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഉപ്പുവെള്ളം കയറി പ്രദേശത്തെ കാര്‍ഷിക വിളകള്‍ നശിക്കുന്നത് പതിവാകുന്നത് പരമ്പരാഗത കൃഷിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വന്‍ തിരിച്ചടിയാവുകയാണ്. കാട്ടാമ്പള്ളി വന്‍ തുക നല്‍കി കൈപ്പാട് കൃഷിക്ക് സര്‍ക്കാര്‍ പ്രത്യേക ഏജന്‍സിയെ ഏല്‍പ്പിക്കുമ്പോള്‍ ഈ പ്രദേശങ്ങള്‍ കൂടി സംരക്ഷിക്കേണ്ടതിന്റെ ആവശ്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് ഇവരുടെ തീരുമാനം.

kannur

ഒന്‍പത് വര്‍ഷം മുന്‍പാണ് കാട്ടാമ്പള്ളിയില്‍ ഷട്ടര്‍ തുറക്കുന്നത്. സ്വകാര്യ വ്യക്തിക്ക് ചെമ്മീന്‍ കൃഷി നടത്തുന്നതിനു വേണ്ടിയാണ് ഷട്ടര്‍ തുറന്നു കൊടുക്കുന്നതെന്നാണ് പ്രദേശവാസികളുടെ ആരോപണം. ഇതോടെ വ്യാപകമായി തെങ്ങുകള്‍ നശിച്ചു പോവുകയും കന്നുകാലികള്‍ക്കാവശ്യമായ പുല്ലും കിളിര്‍ക്കാത്ത അവസ്ഥയാണ്. കാട്ടാമ്പള്ളി പാലം മുതല്‍ നാറാത്തു വരെയുള്ള റോഡിന്റെ ഇരു ഭാഗത്തുമുള്ള തോട് ജലസേചന വകുപ്പിന്റെ സ്വന്തമാണ്.

English summary
Setback for farmers in Kaippad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X