കണ്ണൂർ നിലയത്തെ പ്രസാർ ഭാരതി തരംതാഴ്ത്തി: 36 പ്രാദേശിക നിലയങ്ങൾക്ക് തിരിച്ചടി
കണ്ണൂർ: യുവ വാണിയും നാടകോത്സവങ്ങളും വയലും വീടും സുഭാഷിതവും രജ്ഞിനിയുമൊക്കെ അവതരിപ്പിച്ച് സാധാരണക്കാരുടെ മനസിൽ ഇടം പിടിച്ച കണ്ണൂർ ആകാശവാണിയുടെ പ്രതാപകാലം അസ്തമിക്കുന്നു. പരിപാടികളുടെ വൈവിധ്യംകൊണ്ടു ദേശീയതലത്തിൽ ശ്രദ്ധേയമായ കണ്ണൂർ ആകാശവാണി എഫ്എം നിലയത്തെ തരംതാഴ്ത്താൻ പ്രസാർ ഭാരതി തീരുമാനിച്ചു. ഈ മാസം 26 മുതൽ കണ്ണൂർ ഉൾപ്പടെയുള്ള റേഡിയോ സ്റ്റേഷനുകളെ തിരുവനന്തപുരം ആകാശവാണിയുടെ റിലേ കേന്ദ്രമാക്കി മാറ്റാനാണ് പ്രസാർ ഭാരതി തീരുമാനം.
റിലേ കേന്ദ്രമായി മാറുന്നതോടെ കണ്ണൂർ ആകാശവാണിക്ക് സ്വന്തമായി പരിപാടികൾ നിർമിക്കുന്നതിനും അവതരിപ്പിച്ച് പ്രക്ഷേപണം ചെയ്യുന്നതിനും നിയന്ത്രണങ്ങൾ വരും. നിലവിൽ പ്രതിദിനം 16 മണിക്കൂർ വരെ വിവിധങ്ങളായ വിനോദ-വിജ്ഞാന പരിപാടികൾ കണ്ണൂർ റേഡിയോ നിലയം പ്രക്ഷേപണം ചെയ്യുന്നുണ്ട്. പ്രസാർ ഭാരതി 2020 നവംബർ 18 ന് ഇറക്കിയ റീബ്രാൻഡിംഗ് പദ്ധതിപ്രകാരം ആകാശവാണിയുടെ 36 പ്രാദേശിക റേഡിയോ നിലയങ്ങളാണ് ഇത്തരത്തിൽ തരംതാഴ്ത്താൻ നിർദേശിച്ചിരിക്കുന്നത്.

വിരലിലെണ്ണാവുന്ന സ്ഥിരം ജീവനക്കാർ മാത്രമാണ് കണ്ണൂർ നിലയത്തിലുള്ളത്. കാഷ്വൽ അനൗൺസർമാരെ ഉപയോഗപ്പെടുത്തിയാണ് കണ്ണൂർ ആകാശവാണി പ്രവർത്തിച്ചുവരുന്നത്. വർഷങ്ങളായി കാഷ്വൽ അനൗൺസർമാരായി ജോലിചെയ്തിരുന്ന ഒരുവിഭാഗം തങ്ങളെ സ്ഥിരപ്പെടുത്തണമെന്നു കാണിച്ച് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. അനുയോജ്യമായ പദ്ധതികൾ തയാറാക്കി ഇവരെ സ്ഥിരപ്പെടുത്തണമെന്നായിരുന്നു ട്രൈബ്യൂണൽ വിധി. ഇതിനെതിരേ പ്രസാർഭാരതി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ട്രൈബ്യൂണിലിന്റെ വിധി ഹൈക്കോടതിയും ശരിവയ്ക്കുകയായിരുന്നു. ഹൈക്കോടതി വിധിക്കെതിരേ പ്രസാർഭാരതി സുപ്രീം കോടതിയിൽ അപ്പീൽ പോയതിനാൽ കേസ് ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
കേസുമായി മുന്നോട്ടുപോയ കാഷ്വൽ അനൗൺസർമാർക്കെതിരേ ആകാശവാണിയിലെ ചിലർ വൈരാഗ്യത്തോടെ പെരുമാറിയതും കണ്ണൂർ ആകാശവാണി റിലേ കേന്ദ്രമാക്കി തരംതാഴത്തുന്നതിന് കാരണമായിട്ടുണ്ട്. സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെയും ഹൈക്കോടതിയുടെയും ഉത്തരവ് നടപ്പാക്കാതിരിക്കാൻ കേസിൽ കക്ഷിചേർന്നവരെ പരമാവധി പരിപാടികളിൽനിന്നും മാറ്റി നിർത്തുകയായിരുന്നു പ്രോഗാമിന്റെ ചുമതലയുണ്ടായിരുന്ന ചിലർ ചെയ്തത്.
ഇതോടെ പല പരിപാടികളുടെയും നിലവാരം കുറഞ്ഞു. കൂടാതെ കണ്ണൂർ ആകാശവാണിക്ക് ലഭിച്ചിരുന്ന ഫണ്ടുകൾ പരിപാടികൾക്ക് ഉപയോഗിക്കാതെ തിരിച്ചയയ്ക്കുകയും ചെയ്തു. പരിപാടികൾ സംഘടിപ്പിക്കാൻ ആവശ്യത്തിന് ജീവനക്കാരോ മറ്റു സംവിധാനങ്ങളോ ഇല്ലെന്ന കുറിപ്പോടുകൂടിയായിരുന്നു ഫണ്ട് തിരിച്ചയച്ചത്. ഇതിനുശേഷം കണ്ണൂർ നിലയത്തിനുള്ള ഫണ്ടിലും പ്രസാർഭാരതി വലിയ വെട്ടിക്കുറയ്ക്കൽ നടത്തി. ഇതോടെ പല ജനപ്രിയ പരിപാടികളുടെയും നിലവാരം കുറയുകയും ചെയ്തിട്ടുണ്ട്. വ്യത്യസ്ത പരിപാടികൾ കൊണ്ട് ഏറെ ജനപ്രീതി നേടിയ ആകാശവാണിയെ തരംതാഴ്ത്തുന്നതിനെതിരെ പ്രതിഷേധവുമായി കലാകാരൻമാരുടെ ദേശീയ സംഘടനയായ നന്മ രംഗത്തിറങ്ങിയിട്ടുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications