കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ നിലയത്തെ പ്രസാർ ഭാരതി തരംതാഴ്ത്തി: 36 പ്രാദേശിക നിലയങ്ങൾക്ക് തിരിച്ചടി

  • By Desk
Google Oneindia Malayalam News

കണ്ണൂർ: യുവ വാണിയും നാടകോത്സവങ്ങളും വയലും വീടും സുഭാഷിതവും രജ്ഞിനിയുമൊക്കെ അവതരിപ്പിച്ച് സാധാരണക്കാരുടെ മനസിൽ ഇടം പിടിച്ച കണ്ണൂർ ആകാശവാണിയുടെ പ്രതാപകാലം അസ്തമിക്കുന്നു. പ​രി​പാ​ടി​ക​ളു​ടെ വൈ​വി​ധ്യം​കൊ​ണ്ടു ദേ​ശീ​യ​ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ ക​ണ്ണൂ​ർ ആ​കാ​ശ​വാ​ണി എ​ഫ്എം നി​ല​യ​ത്തെ ത​രം​താ​ഴ്ത്താൻ പ്രസാർ ഭാരതി തീരുമാനിച്ചു. ഈ മാസം 26 മു​ത​ൽ ക​ണ്ണൂ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള റേ​ഡി​യോ സ്റ്റേ​ഷ​നു​ക​ളെ തി​രു​വ​ന​ന്ത​പു​രം ആ​കാ​ശ​വാ​ണി​യു​ടെ റി​ലേ കേ​ന്ദ്ര​മാ​ക്കി മാ​റ്റാ​നാ​ണ് പ്ര​സാ​ർ ഭാ​ര​തി തീ​രു​മാ​നം.

 പിസി ജോര്‍ജിനെ പരാജയപ്പെടുത്തി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍; പൂഞ്ഞാറിലും ആവര്‍ത്തിക്കുമെന്ന് പിസി ജോര്‍ജിനെ പരാജയപ്പെടുത്തി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍; പൂഞ്ഞാറിലും ആവര്‍ത്തിക്കുമെന്ന്

റി​ലേ കേ​ന്ദ്ര​മാ​യി മാ​റു​ന്ന​തോ​ടെ ക​ണ്ണൂ​ർ ആ​കാ​ശ​വാ​ണി​ക്ക് സ്വ​ന്ത​മാ​യി പ​രി​പാ​ടി​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നും അ​വ​ത​രി​പ്പി​ച്ച് പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന​തി​നും നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​രും. നി​ല​വി​ൽ പ്ര​തി​ദി​നം 16 മ​ണി​ക്കൂ​ർ വ​രെ വി​വി​ധ​ങ്ങ​ളാ​യ വി​നോ​ദ-​വി​ജ്‍​ഞാ​ന പ​രി​പാ​ടി​ക​ൾ ക​ണ്ണൂ​ർ റേ​ഡി​യോ നി​ല​യം പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്നു​ണ്ട്. പ്ര​സാ​ർ ഭാ​ര​തി 2020 ന​വം​ബ​ർ 18 ന് ​ഇ​റ​ക്കി​യ റീ​ബ്രാ​ൻ​ഡിം​ഗ് പ​ദ്ധ​തി​പ്ര​കാ​രം ആ​കാ​ശ​വാ​ണി​യു​ടെ 36 പ്രാ​ദേ​ശി​ക റേ​ഡി​യോ നി​ല​യ​ങ്ങ​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ ത​രം​താ​ഴ്ത്താ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

air-1572502770-1

വി​ര​ലി​ലെ​ണ്ണാ​വു​ന്ന സ്ഥി​രം ജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​ണ് ക​ണ്ണൂ​ർ നി​ല​യ​ത്തി​ലു​ള്ള​ത്. കാ​ഷ്വ​ൽ അ​നൗ​ൺ​സ​ർ​മാ​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ക​ണ്ണൂ​ർ ആ​കാ​ശ​വാ​ണി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി കാ​ഷ്വ​ൽ അ​നൗ​ൺ​സ​ർ​മാ​രാ​യി ജോ​ലി​ചെ​യ്തി​രു​ന്ന ഒ​രു​വി​ഭാ​ഗം ത​ങ്ങ​ളെ സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്നു കാ​ണി​ച്ച് സെ​ൻ​ട്ര​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ചി​രു​ന്നു. അ​നു​യോ​ജ്യ​മാ​യ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി ഇ​വ​രെ സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്നാ​യി​രു​ന്നു ട്രൈ​ബ്യൂ​ണ​ൽ വി​ധി. ഇ​തി​നെ​തി​രേ പ്ര​സാ​ർ​ഭാ​ര​തി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ട്രൈ​ബ്യൂ​ണി​ലി​ന്‍റെ വി​ധി ഹൈ​ക്കോ​ട​തി​യും ശ​രി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ പ്ര​സാ​ർ​ഭാ​ര​തി സു​പ്രീം കോ​ട​തി​യി​ൽ അ​പ്പീ​ൽ പോ​യ​തി​നാ​ൽ കേ​സ് ഇ​പ്പോ​ൾ സു​പ്രീം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​യ കാ​ഷ്വ​ൽ അ​നൗ​ൺ​സ​ർ​മാ​ർ​ക്കെ​തി​രേ ആ​കാ​ശ​വാ​ണി​യി​ലെ ചി​ല​ർ വൈ​രാ​ഗ്യ​ത്തോ​ടെ പെ​രു​മാ​റി​യ​തും ക​ണ്ണൂ​ർ ആ​കാ​ശ​വാ​ണി റി​ലേ കേ​ന്ദ്ര​മാ​ക്കി ത​രം​താ​ഴ​ത്തു​ന്ന​തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. സെ​ൻ​ട്ര​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ​യും ഹൈ​ക്കോ​ട​തി​യു​ടെ​യും ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​തി​രി​ക്കാ​ൻ കേ​സി​ൽ ക​ക്ഷി​ചേ​ർ​ന്ന​വ​രെ പ​ര​മാ​വ​ധി പ​രി​പാ​ടി​ക​ളി​ൽ​നി​ന്നും മാ​റ്റി നി​ർ​ത്തു​ക​യാ​യി​രു​ന്നു പ്രോ​ഗാ​മി​ന്‍റെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ചി​ല​ർ ചെ​യ്ത​ത്.

ഇ​തോ​ടെ പ​ല പ​രി​പാ​ടി​ക​ളു​ടെ​യും നി​ല​വാ​രം കു​റ​ഞ്ഞു. കൂ​ടാ​തെ ക​ണ്ണൂ​ർ ആ​കാ​ശ​വാ​ണി​ക്ക് ല​ഭി​ച്ചി​രു​ന്ന ഫ​ണ്ടു​ക​ൾ പ​രി​പാ​ടി​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​തെ തി​രി​ച്ച​യ​യ്ക്കു​ക​യും ചെ​യ്തു. പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രോ മ​റ്റു സം​വി​ധാ​ന​ങ്ങ​ളോ ഇ​ല്ലെ​ന്ന കു​റി​പ്പോ​ടു​കൂ​ടി​യാ​യി​രു​ന്നു ഫ​ണ്ട് തി​രി​ച്ച​യ​ച്ച​ത്. ഇ​തി​നു​ശേ​ഷം ക​ണ്ണൂ​ർ നി​ല​യ​ത്തി​നു​ള്ള ഫ​ണ്ടി​ലും പ്ര​സാ​ർ​ഭാ​ര​തി വ​ലി​യ വെ​ട്ടി​ക്കു​റ​യ്ക്ക​ൽ ന​ട​ത്തി. ഇ​തോ​ടെ പ​ല ജ​ന​പ്രി​യ പ​രി​പാ​ടി​ക​ളു​ടെ​യും നി​ല​വാ​രം കു​റ​യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. വ്യത്യസ്ത പരിപാടികൾ കൊണ്ട് ഏറെ ജനപ്രീതി നേടിയ ആകാശവാണിയെ തരംതാഴ്ത്തുന്നതിനെതിരെ പ്രതിഷേധവുമായി കലാകാരൻമാരുടെ ദേശീയ സംഘടനയായ നന്മ രംഗത്തിറങ്ങിയിട്ടുണ്ട്.

English summary
Setback to Kannur All India Radio from Prasar Bharati
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X