കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ പ്രചരിപ്പിച്ചു: കണ്ണൂരിൽ ഏഴ് പേർ അറസ്റ്റിൽ, വലവിരിച്ച് പോലീസ്

Google Oneindia Malayalam News

കണ്ണൂർ: സോഷ്യൽ മീഡിയ വഴി കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ കണ്ണൂരിൽ ഏഴ് പേർ അറസ്റ്റിൽ. സംഭവത്തിൽ അറസ്റ്റിലായ രണ്ട് പേർക്കെതിരെ പോക്സോ കേസാണ് ചുമത്തിയിട്ടുള്ളത്. കണ്ണൂർ ജില്ലയിൽ സൈബർ സെൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. മയ്യിൽ, തലശ്ശേരി, മാലൂർ, തളിപ്പറമ്പ്, പയ്യന്നൂർ, പേരാവൂർ, ഇരിട്ടി എന്നീ പോലീസ് സ്റ്റേഷനുകളിൽ ഇതിനകം തന്നെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

കുട്ടികളുടെ നഗ്നദൃശ്യം പ്രചരിപ്പിച്ച യുവാവ് തൃശൂരില്‍ അറസ്റ്റില്‍; ഓപറേഷന്‍ പി ഹണ്ട് തുടങ്ങികുട്ടികളുടെ നഗ്നദൃശ്യം പ്രചരിപ്പിച്ച യുവാവ് തൃശൂരില്‍ അറസ്റ്റില്‍; ഓപറേഷന്‍ പി ഹണ്ട് തുടങ്ങി

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് പുറമേ ഓൺലൈൻ വഴിയും കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ അടങ്ങിയ ദൃശ്യങ്ങളാണ് അറസ്റ്റിലായവർ പ്രചരിപ്പിച്ചിട്ടുള്ളത്. ഇതിന് പുറമേ വീഡിയോകൾ ഡൌൺലോഡ് ചെയ്ത ശേഷം പ്രചരിപ്പിച്ചവരും കുടുങ്ങിയിട്ടുണ്ട്. ഇന്റർപോളിന്റെ സഹായത്തോടെയാണ് പോലീസ് കുറ്റവാളികളെന്ന് കണ്ടെത്തിയവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്. ഇന്റർപോളിന് നിരോധിത അശ്ലീല വെബ്സൈറ്റുകൾ സന്ദർശിക്കുന്നവരെ നിരീക്ഷിക്കുന്നതിനായി ഒരു സംഘം തന്നെയുണ്ട്. ഈ സംഘം ഇത്തരത്തിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ പ്രചരിപ്പിക്കുന്നവരെ നിരന്തരം നിരീക്ഷിച്ച ശേഷം ഏറ്റവും ഒടുവിലാണ് നിയമനടപടികളിലേക്ക് നീങ്ങുന്നത്.

 arrest1-15

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതും ഷെയർ ചെയ്യപ്പെടുന്നതുമായി ബന്ധപ്പെട്ട് കേരള പോലീസ് നടത്തിയ ഓപ്പറേഷൻ പി ഹണ്ടിലാണ് സംസ്ഥാനത്ത് 89 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 47 പേരാണ് സംസ്ഥാനത്ത് ഒറ്റ ദിവസം അറസ്റ്റിലായത്. പിടിയിലായവരിൽ ഐടി പ്രൊഫഷണലുകളും ഉൾപ്പെടുന്നുണ്ട്. സംസ്ഥാനത്ത് 110 ഇടങ്ങളിൽ നടന്ന റെയ്ഡിനെ തുടർന്ന് 143 ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

മലപ്പുറത്ത് 15 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ള്. കോഴിക്കോടും തിരുവനന്തപുരത്തും നാല് പേരും എറണാകുളത്ത് അഞ്ച് പേരും ഇതേ കേസിൽ പിടികൂിടിയിട്ടുണ്ട്. എറണാകുളത്ത് 15 സ്ഥലങ്ങളിലും തിരുവനന്തപുരത്ത് എട്ടിടങ്ങളിലും കോഴിക്കോട് ഏഴ് ഇടങ്ങളിലുമാണ് ഓപ്പറേഷന് കീഴിൽ പരിശോധന നടന്നിട്ടുള്ളത്. റെയ്ഡിൽ പിടിച്ചെടുത്തിട്ടുള്ളച് ആറ് വയസ്സിനും 15 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളെ വെച്ച് ചിത്രീകരിച്ചിട്ടുള്ള വീഡിയോകളാണ്.

ദൃശ്യങ്ങൾ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് സൈബർ ഡോം കൂടുതൽ അന്വേഷണം നടത്തി ഇത്തരം വ്യക്തികളുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. വാട്സ്ആപ്പ് വഴി ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിൻമാരെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നുവരുന്നുണ്ട്. കുട്ടികളെ ഉപയോഗിച്ച് അശ്ലീല ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതും അവ പ്രചരിപ്പിക്കുന്നതും അഞ്ച് വർഷം തടവും 10 ലക്ഷം രൂപ തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

English summary
Seven arrested as part of Operation P hunt in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X