കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ ഏഴുപേർക്ക് കൂടി കൊ വിഡ്: നാലുപേർ വിദേശത്തു നിന്നുമെത്തിയവർ

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂർ ജില്ലയില്‍ ഏഴു പേര്‍ക്കു കൂടി പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് കലക്ടറുടെ ചേമ്പറിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിൽ നാലു പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും മൂന്നു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

കാസർഗോഡ് കൊവിഡ് കേസുകൾ ഉയരുന്നു; ഇന്ന് 10 പേർക്ക് രോഗം,രോഗികളുടെ വിവരങ്ങൾ ഇങ്ങനെകാസർഗോഡ് കൊവിഡ് കേസുകൾ ഉയരുന്നു; ഇന്ന് 10 പേർക്ക് രോഗം,രോഗികളുടെ വിവരങ്ങൾ ഇങ്ങനെ

കണ്ണൂര്‍ വിമാനത്താവളം വഴി ഒമാനില്‍ നിന്നുള്ള ഐഎക്‌സ് 714 വിമാനത്തില്‍ 20ന് എത്തിയ മുഴപ്പിലങ്ങാട് സ്വദേശി 19കാരി, മെയ് 22ന് ഇതേ നമ്പര്‍ വിമാനത്തിലെത്തിയ ഇരിട്ടി സ്വദേശി 38കാരന്‍, മെയ് 27ന് ദുബായില്‍ നിന്നുള്ള ഐഎക്‌സ് 1746 വിമാനത്തിലെത്തിയ തലശ്ശേരി സ്വദേശി 18കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി മെയ് 23ന് ദുബൈയില്‍ നിന്നുള്ള ഐഎക്‌സ് 344 വിമാനത്തിലെത്തിയ കടമ്പൂര്‍ സ്വദേശി 44കാരന്‍ എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍.

2-15861743

രാജധാനി എക്‌സ്പ്രസ് വഴി മെയ് 22ന് ദില്ലിയിൽ നിന്നെത്തിയ മുഴക്കുന്ന് സ്വദേശി 25കാരന്‍ (ഇപ്പോള്‍ കോട്ടയം മലബാറില്‍ താമസം), 28ന് മുംബൈയില്‍ നിന്നെത്തിയ ആലക്കോട് സ്വദേശി 58കാരന്‍, മെയ് 17ന് അഹമ്മദാബാദില്‍ നിന്ന് വാഹനത്തിലെത്തിയ കോട്ടയം മലബാര്‍ സ്വദേശി 23കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്നവര്‍. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 229 ആയി. ഇതില്‍ 126 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു

നിലവില്‍ ജില്ലയില്‍ 9459 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 64 പേരും അഞ്ചരക്കണ്ടി കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ 89 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 30 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 19 പേരും വീടുകളില്‍ 9257 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 7118 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 6423 എണ്ണത്തിന്റെ ഫലം ലഭ്യമായി. 6011 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 695 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ഇതിനിടെ മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഉൾപ്പെടുന്ന ധർമ്മടം ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും തലശേരി നഗരസഭയുംഅടച്ചു. കണ്ടെയ്മെന്റ് സോണിൽ ഉൾപ്പെടുത്തിയാണ് നിയന്ത്രണം' തിങ്കളാഴ്ച്ച മുതൽ ധർമ്മടം പഞ്ചായത്തിൽ ഒരു കാരണവശാലും പുറത്തിറങ്ങാൻ വിടില്ലെന്ന് പൊലിസ് അറിയിച്ചു.കകൾ മുഴുവൻ അടച്ചിടും.

ദേശീയപാതയിൽ വാഹന പരിശോധന ശക്തമാക്കും ആവശ്യമായ സാധനങ്ങൾക്ക്‌ പഞ്ചായത്ത് കോൾ സെന്ററുമായി പൊതു ജനങ്ങൾ ബന്ധപ്പെടണം. നേരത്തെ തലശേരി നഗരസഭാ പരിധിയും ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിരുന്നു. ഇവിടങ്ങളിലും അതിശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലിസ് ഒരുക്കിയിട്ടുള്ളത്.ഞായറാഴ്ച്ച സംസ്ഥാനത്ത് 61 പേർക്കാണ് കൊ വിഡ് സ്ഥിരീകരിച്ചത്.ഇതിൽ കണ്ണൂരിൽ ഏഴു പേർക്കാണ് രോഗബാധയേറ്റത്.

ഒരു കുടുംബത്തിലെ പത്തുപേർക്കാണ് ധർമടത്ത് കൊ വിഡ് ബാധയുണ്ടായത്. ഇതിൽ ആസ്യയെന്ന വീട്ടമ്മകൊ വിഡ് ബാധിച്ചു ചികിത്സയിലാണ്.ഇവരുടെ ഭർത്താവും തലശേരി മത്സ്യ മാർക്കറ്റിലെ തൊഴിലാളിയുമായ ഹംസ, തലശേരി നഗരത്തിലെ ചുമട്ടുതൊഴിലാളികളായ മൂന്നു പേർ എന്നിവരടക്കമുള്ള പത്തുപേരാണ് ചികിത്സയിലുള്ളത്. ഇവരുമായി പ്രാഥമിക സമ്പർക്കത്തിലുള്ള 84 പേർ നിരീക്ഷണത്തലാണ്. രോഗവ്യാപനത്തെ തുടർന്ന് തലശേരി മത്സുമാർക്കറ്റും പൂർണമായി അടച്ചിട്ടുണ്ട്.

English summary
Seven cases reported in Kannur district today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X