പാണപ്പുഴയിൽ വൻ ചന്ദനക്കടത്ത് മാഫിയ സംഘത്തിലെ ഏഴ് പേർ അറസ്‌റ്റിൽ; ഒരാൾ ഓടി രക്ഷപ്പെട്ടു
പയ്യന്നൂർ: മാതമംഗലം പാണപ്പുഴയിൽ അന്തർ സംസ്ഥാനചന്ദനക്കടത്ത് സംഘത്തിലെ മുഖ്യകണ്ണികള്‍ അറസ്‌റ്റിൽ. തളിപ്പറമ്പ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ നടത്തിയ റെയ്‌ഡിലാണ് പിടിയിലായത്. എട്ടംഗസംഘത്തിലെ ഒരാള്‍ ഓടിരക്ഷപ്പെട്ടു, ഏഴുപേരെ അറസ്‌റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 2.600 കിലോഗ്രാം ചെത്തിയൊരുക്കിയ ചന്ദനവും 18 കിലോഗ്രാം ചീളുകളും കണ്ടെത്തി. ചന്ദനം കടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തിട്ടുണ്ട്. തളിപ്പറമ്പ്
ഓലയമ്പാടി പെരുവാമ്പയിലെ പിവി നസീര്‍ (43), പെരുന്തട്ടയിലെ വത്സന്‍ രാമ്പേത്ത് (43) എം ചിത്രന്‍ (42), കുവപ്രത്ത് ശ്രീജിത്ത്(37), പാണപ്പുഴയിലെ ബാലകൃഷ്ണന്‍(48), ചന്ദ്രന്‍(62), മാതമംഗലത്തെ സവിന്‍ വിസ്വനാഥന്‍(25) എന്നിവരാണ് പിടിയിലായത്. മാതമംഗലത്തെ ജിഷ്ണു(25)ആണ് ഓടിരക്ഷപ്പെട്ടത്. ഇയാളെ കണ്ടെത്താന്‍ വനം വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തിവരികയാണ്.

തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ പി രതീശന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ശ്രീജിത്തിന്റെയും ചിത്രന്റെയും കയ്യില്‍ നിന്നാണ് ചന്ദനം പിടികൂടിയത്. കഴിഞ്ഞ ജൂണ്‍ ജൂൺ നാലിന് മലയാളികള്‍ ഉള്‍പ്പെടെ ആറുപേരെ കണ്ടെയ്നറില്‍ കടത്തുകയായിരുന്ന 1650 കിലോ ഗ്രാം ചന്ദനവുമായി സേലത്തുനിന്ന് തമിഴ്നാട് വനംവകുപ്പ് പിടികൂടിയിരുന്നു.
ഇതില്‍ പ്രതികളായ മലപ്പുറം സ്വദേശി ഐടി മുഹമ്മദ് അബ്രാല്‍, എപി മുഹമ്മദ് മിഷാല്‍ എന്നിവരെ ചോദ്യം ചെയ്തപ്പോള്‍ പെരുവാമ്പയിലെ പിവി നസീര്‍ മുഖേനെയാണ് ഇവര്‍ക്ക് ചന്ദനം ലഭിക്കുന്നതെന്ന് വ്യക്തമായി. തുടര്‍ന്ന് നസീറും ഇയാള്‍ക്കുവേണ്ടി പണമിട പാട് നടത്തുന്ന വത്സനും വലയിലായെങ്കിലുംഅവസാന നിമിഷം വേണ്ടത്ര തെളിവുകൾ ലഭിക്കാത്തതിനാൽ രക്ഷപ്പെടുകയായിരുന്നു. ഇവരെ ചോദ്യം ചെയ്യുന്നതിനിടയില്‍ നസീറിന്റെ ഫോണിലേക്ക് ചന്ദനം വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് ഒട്ടേറെപ്പേര്‍ വിളിക്കുന്നുണ്ടായിരുന്നു.
ഇത്തരത്തില്‍ വിളിച്ച ചിത്രനും ശ്രീജിത്തുമാണ് പയ്യന്നൂർ മാത്തില്‍ പുതിയ റോഡില്‍വച്ച് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയോടെ ചന്ദനം വില്‍ക്കാന്‍ വിളിച്ച മറ്റ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു.
ഈസംഘം മുഖേന ചുരുങ്ങിയ കാലത്തിനുള്ളില്‍ 1000 കിലോഗ്രാമിലധികം ചന്ദനമെങ്കിലും കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മുറിച്ച് കടത്തിയതായാണ് സൂചന. ഇതിനിടെയിൽ ലക്ഷക്കണക്കിന് രൂപയുടെ കൈമാറ്റവും നടന്നതായി വനം വകുപ്പ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ചന്ദനം മുറിക്കുന്നവര്‍ക്ക് പുറമേ ഇടനിലക്കാരും ചന്ദനതൈലഫാക്ടറിയുമായി ബന്ധമുള്ളവരും ഉള്‍പ്പെടെ ആദ്യമായാണ് പിടിയിലാകുന്നതെന്ന് ഫോറസ്‌റ്റ് റേഞ്ചര്‍ പി.രതീശന്‍ പറഞ്ഞു. വനംവകുപ്പ് എസ്എഫ്ഒ മാരായ സി.പ്രദീപന്‍, എം.രഞ്ജിത്ത്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ ജിജേഷ്, നികേഷ്, മുഹമ്മദ് ഷാഫി, മിന്നു ടോമി, മനോജ് വര്‍ഗീസ്, ഡ്രൈവര്‍ പ്രദീപന്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.












Click it and Unblock the Notifications