തലശേരി ജഗന്നാഥ ക്ഷേത്രച്ചിറയില്‍ കുളിക്കാനിറങ്ങിയ ഏഴുവയസുകാരി മുങ്ങി മരിച്ചു
തലശേരി: ഉത്സവാഘോഷത്തിനിടെ തലശേരി ജഗന്നാഥ ക്ഷേത്രച്ചിറയില്‍ കുളിക്കാനിറങ്ങിയ ഏഴുവയസുകാരി മുങ്ങി മരിച്ചു. രാജസ്ഥാന്‍ ജയ്പൂരിലെ ഗോപി-മംത ദമ്പതികളുടെ മകളായ കൊനയാണ് ദാരുണമായി മരിച്ചത്. ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. കൊനയും കൂടെയുണ്ടായിരുന്ന സമപ്രായക്കാരായ രണ്ടുകുട്ടികള്‍ ഒരുമിച്ച് കുളിക്കാനിറങ്ങുകയായിരുന്നു. മൂവരും വെള്ളത്തില്‍ മുങ്ങുകയായിരുന്നു.

പരിസരത്തുള്ളവര്‍ ചിറയിലേക്ക് ചാടി മൂവരെയും കരയ്ക്കെത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള ശിവാനിയെന്ന കുട്ടിയെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജഗന്നാഥ ക്ഷേത്രോവത്തിനെ തുടര്‍ന്ന് ബലൂണ്‍ വില്‍ക്കാനെത്തിയവരാണ് ഇവര്‍. കൂടെയുണ്ടായിരുന്നവരുടെ കണ്ണ്വെട്ടിച്ച് ചിറയില്‍ ഇറങ്ങുകയായിരുന്നുവെന്ന് കുട്ടികളുടെ ബന്ധുക്കള്‍ പറഞ്ഞു.മരണമടഞ്ഞകൊനയുടെ മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.തലശേരി ടൗണ്‍പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി. ഒ
രാഴ്ച്ച മുന്‍പ് തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രകുളത്തില്‍ കുളിക്കാനിറങ്ങിയ ഐ.ടി പ്രൊഫഷനലായ കോടിയേരി സ്വദേശിയായ യുവാവും മുങ്ങി മരിച്ചിരുന്നു.തലശേി ജഗന്നാഥക്ഷേത്രത്തില്‍ കഴിഞ്ഞ നാലുദിവസമായ ഉത്സവാഘോഷങ്ങള്‍ നടന്നുകൊണ്ടിരിക്കയാണ്. അതിനിടെയാണ് ദുരന്തമുണ്ടായത്.തലശേരി ടൗണ്‍ പൊലിസ് അസ്വാഭാവികമരണത്തിന് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications