ബോംബ് പേടിയിൽ തലശ്ശേരിക്കാർ... ഒളിപ്പിച്ച ബോംബുകള്‍ പൊട്ടിത്തെറിക്കുന്നു, തലശ്ശേരി താലൂക്കില്‍ ഒരുമാസത്തിനിടെ നടന്നത് നിരവധി സ്ഫോടനങ്ങൾ...
തലശ്ശേരി: പാര്‍ട്ടിഗ്രാമങ്ങളില്‍ തെരഞ്ഞെടുപ്പു റെയ്ഡിനെ ഭയന്ന് ആളൊഴിഞ്ഞയിടങ്ങളില്‍ ഒളിപ്പിച്ചുവച്ച ബോംബുകള്‍ പൊട്ടിത്തെറിക്കുന്നു. തലശ്ശേരി താലൂക്കില്‍ ഒരുമാസത്തിനിടെ നിരവധി സ്ഫോടനങ്ങളാണ് തെരഞ്ഞെടുപ്പു കാലത്ത് നടന്നത്. ഉളിയിലില്‍ ആളൊഴിഞ്ഞ കശുവണ്ടി തോട്ടത്തില്‍ കശുവണ്ടി ശേഖരിക്കുന്നതിനിടെ ബോംബു പൊട്ടിത്തെറിച്ചു കാല് തകര്‍ന്ന നിസാറെന്ന കശുവണ്ടി പാട്ടക്കാരന് ഇപ്പോഴും ചികിത്സയിലാണ്.
ആലക്കോട് വീടിനകത്തു സൂക്ഷിച്ച ബോംബു പൊട്ടിത്തെറിഞ്ഞു രണ്ടുകുട്ടികള്‍ക്കു പരുക്കേല്‍ക്കുകയുണ്ടായി. ഇവരിപ്പോഴും ചികിത്സയിലാണ്. ആര്. എസ്. എസ് നേതാവിന്റെ വീട്ടില്‍ സൂക്ഷിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. ഞായറാഴ്ച്ച തലശ്ശേരി ഇടത്തിലമ്പലത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ബോംബ് പൊട്ടിത്തെറിച്ച് തൊഴിലാളിക്ക് പരിക്കേറ്റു. കാടുവെട്ടിത്തെളിക്കുന്നതിനിടെ ഇവിടെ സൂക്ഷിച്ച സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.

ബെംഗലൂരുവില്‍ സ്ഥിരതാമസമാക്കിയ സ്വകാര്യവ്യക്തിയുടെ ഇടത്തിലമ്പലത്തെ പറമ്പില്‍ രാവിലെയാണ് അപകടം ഉണ്ടായത്. യന്ത്രമുപയോഗിച്ച് കാട് വെട്ടിത്തെളിക്കുന്നതിനിടെ ബോംബ്പൊട്ടിത്തെറിച്ച് തൊഴിലാളിയായ മനോജിന്റെ രണ്ട് കൈകള്‍ക്കും പരിക്കേറ്റു. പ്ലാസ്റ്റിക് സര്‍ജറി വേണ്ടതിനാല്‍ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കൈവിരലുകള്‍ക്കും തോള് ഭാഗത്തും സാരമായ പരിക്കുണ്ട്. കോഴിക്കോട് സ്വദേശിയയ മനോജ് വര്‍ഷങ്ങളായി തലശേരി ഭാഗങ്ങളില്‍ കൂലിപ്പണി ചെയ്ത് ജീവിക്കുകയായിരുന്നു. ഒഴിഞ്ഞ പറമ്പില്‍ കടലാസില്‍ പൊതിഞ്ഞാണ് ബോംബ് സൂക്ഷിച്ചിരുന്നത്. തലശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി വ്യാപക പരിശോധന നടത്തി.ആര്. എസ്. എസ് കേന്ദ്രത്തില്‍ സൂക്ഷിച്ചവച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്നു സി. പി. എം ആരോപിച്ചു.
തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ തലശ്ശേരി താലൂക്കില്‍ ആര്. എസ്. എസ് അക്രമത്തിനു കോപ്പുകൂട്ടുകയാണെന്നാണ് സി. പി. എം ആരോപിക്കുന്നത്. സ്ഫോടനത്തെ തുടര്‍ന്ന് ഈ പ്രദേശത്ത് ബോംബ് സ്ക്വാഡിന്റെ തിരച്ചിലില്‍ കൂടുതലൊന്നും കണ്ടെത്താനായില്ല. അടുത്തുള്ള പൂട്ടിക്കിടക്കുന്ന വീടുകളും പരിശോധിച്ചു. ഈ മേഖലകളിലെ ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലങ്ങളില്‍ വരും ദിവസങ്ങളിലും പരിശോധന തുടരും. ബോംബ് ശേഖരിച്ചുവച്ചത് ആരാണെന്ന് വ്യക്തമായില്ലെന്നും അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു.
-
ഫണ്ട് തിരിമറി; പണം ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി, സ്റ്റേറ്റ്മെന്റ് പങ്കുവെച്ച് വി. കുഞ്ഞികൃഷ്ണൻ -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ












Click it and Unblock the Notifications